അണ്ടർ-19 ലോകകപ്പ്: ഇന്ത്യക്ക് 201 റൺസ് വിജയം

ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. യുഎസ്എയുടെ മറുപടി 50 ഓവറിൽ 125/8 എന്ന നിലയിൽ ഒതുങ്ങി
സെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണർ അർഷിൻ കുൽക്കർണി.
സെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണർ അർഷിൻ കുൽക്കർണി.

ബ്ലുംഫൊണ്ടെയ്ൻ: ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം വിജയം. ഗ്രൂപ്പ് എ മത്സരത്തിൽ യുഎസ്എയെ 201 റൺസിനാണ് ഇന്ത്യൻ കൗമാര താരങ്ങൾ പരാജയപ്പെടുത്തിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 326 റൺസെടുത്തു. യുഎസ്എയുടെ മറുപടി 50 ഓവറിൽ 125/8 എന്ന നിലയിൽ ഒതുങ്ങുകയായിരുന്നു.

118 പന്തിൽ 108 റൺസെടുത്ത ഇന്ത്യൻ ഓപ്പണർ അർഷിൻ കുൽക്കർണിയാണ് പ്ലെയർ ഓഫ് ദ മാച്ച്. മുഷീർ ഖാൻ 76 പന്തിൽ 73 റൺസും നേടി. ഇന്ത്യയുടെ ന്യൂബോൾ ബൗളർ നമൻ തിവാരി 20 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി.

യുഎസ്എയുടെ പ്ലെയിങ് ഇലവനിൽ മുഴുവൻ കളിക്കാരും ഇന്ത്യൻ വംശജരായിരുന്നു. അഞ്ചാം നമ്പർ ബാറ്റർ ഉത്കർഷ് ശ്രീവാസ്തവയാണ് (40) അവരുടെ ടോപ് സ്കോറർ.

Trending

No stories found.

Latest News

No stories found.