വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരം; ഇന്ത‍്യയ്ക്ക് ടോസ്, നമൻ ധിറിന് അരങ്ങേറ്റം, വൈഭവിന് ഇടമില്ല

അഭിഷേക് ശർമയും മലയാളി താരം സഞ്ജു സാംസണുമാണ് ഇന്ത‍്യയ്ക്കു വേണ്ടി ഓപ്പണിങ്ങിറങ്ങുന്നത്
india vs west indies 1st t20 match updates

നമൻ ധിർ

Updated on: 

ലഖ്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത‍്യ ഫീൽഡിങ് തെരഞ്ഞെടുത്തു. അഭിഷേക് ശർമയും മലയാളി താരം സഞ്ജു സാംസണുമാണ് ഇന്ത‍്യയ്ക്കു വേണ്ടി ഓപ്പണിങ്ങിറങ്ങുന്നത്.

ഇതോടെ കൗമാര താരം വൈഭവ് സൂര‍്യവംശിക്ക് പ്ലെയിങ് ഇലവനിൽ ഇടം നഷ്ടമായി. ഇഷാൻ കിഷൻ മൂന്നാം സ്ഥാനത്തും ക‍്യാപ്റ്റൻ ശ്രേയസ് അയ്യർ നാലാം സ്ഥാനത്തും ബാറ്റേന്തും. ഓൾറൗണ്ടർമാരായ തിലക് വർമ, ശിവം ദുബെ, അക്ഷർ പട്ടേൽ എന്നിവരും ടീമിലുണ്ട്. പഞ്ചാബ് താരം നമൻ ധിർ ഇത്തവണ വിൻഡീസിനെതിരേ ടെസ്റ്റിൽ അരങ്ങേറ്റം കുറിക്കും.

ബൗളിങ്ങിൽ അർഷ്ദീപ് സിങ്ങും മായങ്ക് യാദവും പേസ് നിര കൈകാര‍്യം ചെയ്യും. കുൽദീപ് യാദവ് ഏറെ നാളുകൾക്ക് ശേഷം ടി20 ടീമിലെ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി. അതേസമയം, വെസ്റ്റ് ഇൻഡീസ് ടീമിൽ കാമിൽ പുരാനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷായ് ഹോപ്പ് നയിക്കുന്ന ടീമിൽ ഷിമ്രോൺ ഹെറ്റ്മെയർ, റൊവ്മാൻ പവൽ അടക്കമുള്ള താരങ്ങളും ഇടംനേടിയിട്ടുണ്ട്.

ഇന്ത‍്യ പ്ലെയിങ് ഇലവൻ: അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക‍്യാപ്റ്റൻ), തിലക് വർമ, ശിവം ദുബെ, നമൻ ധിർ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, മായങ്ക് യാദവ്, കുൽദീപ് യാദവ്

വെസ്റ്റ് ഇൻഡീസ് പ്ലെയിങ് ഇലവൻ‌: ഷായ് ഹോപ്പ് (ക‍്യാപ്റ്റൻ), കാമിൽ പുരാൻ, ഷിമ്രോൺ ഹെറ്റ്മെയർ, റൊവ്മാൻ പവൽ, ഷെർഫെയ്ൻ റൂഥർഫോർഡ്, റൊമാരിയോ ഷെപ്പേഡ്, മാത‍്യു ഫോർഡെ, റോസ്റ്റൺ ചേസ്, അക്കീൽ ഹൊസൈൻ, ഷമാർ സ്പ്രിങ്ങർ, ഷമാർ ജോസഫ്

logo
Metro Vaartha
www.metrovaartha.com