
റൺവേട്ടയിൽ മുന്നിലെത്തി ജയ്സ്വാൾ, വിക്കറ്റ് വേട്ടയിൽ കുൽദീപ്; പരമ്പരയിലെ താരമായി ജഡേജ
ന‍്യൂഡൽഹി: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടു ടെസ്റ്റ് മത്സരങ്ങളും വിജയിച്ചതിനു പിന്നാലെ പരമ്പര തൂത്തുവാരിയിരിക്കുകയാണ് ശുഭ്മൻ ഗില്ലിന്‍റെ നേതൃത്വത്തിലുള്ള ഇന്ത‍്യൻ ടീം. പരമ്പരയിൽ 219 റൺസ് അടിച്ചു കൂട്ടിയ യുവതാരം യശസ്വി ജയ്സ്വാളാണ് റൺവേട്ടക്കാരുടെ പട്ടികയിൽ മുന്നിൽ.
ഒന്നാം ടെസ്റ്റിൽ സെഞ്ചുറിയും രണ്ടു ടെസ്റ്റുകളിലുൾപ്പടെ 8 വിക്കറ്റുകൾ വീഴ്ത്തിയ ജഡേജയെയാണ് പരമ്പരയിലെ താരമായി തെരഞ്ഞെടുത്തത്.
ജഡേജയെ പരമ്പരയിലെ താരമായി തെരഞ്ഞെടുത്തപ്പോൾ മത്സരത്തിൽ 8 വിക്കറ്റുകൾ വീഴ്ത്തിയ കുൽദീപ് യാദവ് കളിയിലെ താരമായി. പരമ്പരയിൽ 12 വിക്കറ്റുകളുമായി കുൽദീപ് തന്നെയാണ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത്.