റാഞ്ചിയിൽ സഞ്ജുവിന്‍റെ വെടിക്കെട്ട്, വെസ്റ്റ് ഇൻഡീസിന് 250 റൺസ് വിജയലക്ഷ്യം

41 പന്തിൽ നിന്ന് നാല് സിക്‌സും ഒമ്പത് ഫോറുമടക്കം 82 റൺസെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറർ
india vs west indies t20, sanju samson

റാഞ്ചിയിൽ സഞ്ജുവിന്‍റെ വെടിക്കെട്ട്, വെസ്റ്റ് ഇൻഡീസിന് 250 റൺസ് വിജയലക്ഷ്യം

Updated on: 

റാഞ്ചി: വിമർശകർ‌ക്ക് തന്‍റെ ബാറ്റുകൊണ്ട് മറുപടികൊടുത്ത് മലയാളി താരം സഞ്ജു സാംസൺ. വെസ്റ്റ് ഇൻഡീസിന് എതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ സഞ്ജുവിന്‍റെ വെടിക്കെട്ട് ബാറ്റിങ്ങോടെ ഇന്ത്യ 250 റൺസ് വിജയലക്ഷ്യം ഉയർത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 249 റൺസെടുത്തു.

41 പന്തിൽ നിന്ന് നാല് സിക്‌സും ഒമ്പത് ഫോറുമടക്കം 82 റൺസെടുത്ത സഞ്ജു സാംസണാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടേത് സഞ്ജുവും അഭിഷേക് ശർമയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. അഭിഷേക് ശര്‍മ 12 പന്തില്‍ 20 റണ്‍സെടുത്ത് പുറത്തായി. ഇഷാൻ കിഷൻ എത്തിയതോടെ ഇന്ത്യൻ ഇന്നിങ്‌സ് കുതിച്ചു. 43 പന്തിൽ ഇരുവരും ചേർന്ന് 97 റൺസ് അടിച്ചെടുത്തു.

ഇഷാൻ കിഷന്‍ 22 പന്തില്‍ 43 റണ്‍സാണ് നേടിയത്. അവസാന ഓവറുകളിൽ തകര്‍ത്തടിച്ച ക്യാപ്റ്റൻ ശ്രേയസ് അയ്യര്‍ 18 പന്തില്‍ 40 റണ്‍സെടുത്തപ്പോള്‍ തിലക് വര്‍മ 18 പന്തില്‍ 44 റണ്‍സടിച്ച് പുറത്താകാതെ നിന്നു. വിന്‍ഡീസിനായി റോസ്റ്റണ്‍ ചേസ് നാലോവറില്‍ 24 റണ്‍സിന് 3 വിക്കറ്റെടുത്തു.

logo
Metro Vaartha
www.metrovaartha.com