വെസ്റ്റിൻഡീസിനെതിരേ ഇന്ത്യക്ക് ടോസ്

ടി20 ലോകകപ്പ് ഗ്രൂപ്പ് 8 ഘട്ടത്തിലെ സുപ്രധാന മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരേ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു
India vs West Indies T20 World Cup

സൂര്യകുമാർ യാദവും തിലക് വർമയും പരിശീലനത്തിനിടെ.

Updated on

കൊൽക്കത്ത: ഐസിസി ടി20 ക്രിക്കറ്റ് ലോകകപ്പിലെ നിർണായക മത്സരത്തിൽ വെസ്റ്റിൻഡീസിനെതിരേ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ബൗളിങ് തെരഞ്ഞെടുത്തു. കോൽക്കത്ത ഈഡൻ ഗാർഡൻസിലെ വിക്കറ്റ് ചേസ് ചെയ്യാൻ യോജിച്ചതാണെന്നും, രാത്രിയിലെ മഞ്ഞുവീഴ്ച ബൗളർമാർക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും അദ്ദേഹം വിലയിരുത്തുന്നു.

സിംബാബ്‌വെയെ തോൽപ്പിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. ഇതോടെ, ഓപ്പണറും വിക്കറ്റ് കീപ്പറുമായി മലയാളി താരം സഞ്ജു സാംസൺ തുടരുമെന്ന് ഉറപ്പായി. ഫോം മങ്ങിയ വരുൺ ചക്രവർത്തിയും പ്ലെയിങ് ഇലവനിൽ തുടരുന്നു.

സ്ക്വാഡ്:

ഇന്ത്യ - അഭിഷേക് ശർമ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, അർഷ്‌ദീപ് സിങ്, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ.

വെസ്റ്റിൻഡീസ് - ഷായ് ഹോപ്പ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), റോസ്റ്റൺ ചേസ്, ഷിമ്രോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ, ഷെർഫെയ്ൻ റുഥർഫോർഡ്, ജേസൺ ഹോൾഡർ, റൊമാരിയോ ഷെപ്പേർഡ്, മാത്യു ഫോർഡെ, ഗുദാകേഷ് മോടി, അക്കീൽ ഹുസൈൻ, ഷമർ ജോസഫ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com