ഇന്ത്യക്ക് വെടിക്കെട്ട് തുടക്കം നൽകി സഞ്ജു ഔട്ട്

ടി20 ലോകകപ്പ് സൂപ്പർ 8 ഘട്ടത്തിലെ നിർണായക മത്സരത്തിൽ ടോസ് നേടിയ സിംബാബ്വെ ക്യാപ്റ്റൻ സിക്കന്ദർ റാസ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. മലയാളി താരം സഞ്ജു സാംസൺ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ തിരിച്ചെത്തി

ചെന്നൈ: ഐസിസി ടി20 ലോകകപ്പ് സൂപ്പർ 8 ഘട്ടത്തിലെ നിർണായക മത്സരത്തിൽ ഇന്ത്യ സിംബാബ്വെയെ നേരിടുന്നു. ടോസ് നേടിയ സിംബാബ്വെ ക്യാപ്റ്റൻ സിക്കന്ദർ റാസ ഫീൽഡിങ് തെരഞ്ഞെടുത്തു. ഈർപ്പം കണക്കിലെത്താണ് തീരുമാനമെന്നും പേസ് ബൗളർമാർക്ക് ആനുകൂല്യം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റാസ.

അതേസമയം, ടോസ് കിട്ടിയാൽ ബാറ്റ് ചെയ്യാൻ തന്നെയായിരുന്നു തീരുമാനമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് വ്യക്തമാക്കി. പ്ലെയിങ് ഇലവനിൽ രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങുന്നത്. മലയാളി താരം സഞ്ജു സാംസൺ ആയിരിക്കും പ്രധാന വിക്കറ്റ് കീപ്പർ.

എന്നാൽ, ഇഷാൻ കിഷനും അഭിഷേക് ശർമയും ടീമിലുണ്ട്. റിങ്കു സിങ്ങാണ് പുറത്തായത്. ദക്ഷിണാഫ്രിക്കയോടു പരാജയപ്പെട്ട ടീമിൽ നിന്ന് വാഷിങ്ടൺ സുന്ദറിനെയും ഒഴിവാക്കിയിട്ടുണ്ട്. വൈസ് ക്യാപ്റ്റൻ അക്ഷർ പട്ടേൽ ടീമിൽ തിരിച്ചെത്തി.

സഞ്ജുവാണ് അഭിഷേകിന്‍റെ ഓപ്പണിങ് പങ്കാളിയായത്. നേരിട്ട രണ്ടാം പന്തിൽ സിക്സറടിച്ച് തുടങ്ങിയ സഞ്ജു, ആകെ 15 പന്തിൽ 24 റൺസെടുത്ത് പുറത്താകുകയും ചെയ്തു. ഒരു ഫോറും രണ്ടു സിക്സും ഉൾപ്പെട്ട ആ ഇന്നിങ്സ് അവസാനിക്കുന്നത് നാലാം ഓവറിലാണ്. ടീം സ്കോർ അപ്പോൾ 48 റൺസിലെത്തിയിരുന്നു.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com