ഇന്ത്യൻ വനിതകൾക്ക് തുടരെ മൂന്നാം ജയം

ബംഗ്ലാദേശിനെതിരായ ട്വന്‍റി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഏഴ് വിക്കറ്റിന്‍റെ അനായാസ വിജയം
ഇന്ത്യൻ വനിതകൾക്ക് തുടരെ മൂന്നാം ജയം

സിൽഹെറ്റ്: ബംഗ്ലാദേശ് വനിതകൾക്കെതിരായ ട്വന്‍റി20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ വനിതകൾ തുടർച്ചയായ മൂന്നാം വിജയം സ്വന്തമാക്കി. അഞ്ച് മത്സരങ്ങൾ ഉൾപ്പെടുന്ന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഏഴു വിക്കറ്റ് ജയമാണ് ഇന്ത്യ നേടിയത്. ഇതോടെ പരമ്പരയിൽ അപരാജിത ലീഡും സ്വന്തമായി.

ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ആതിഥേയർ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 117 റൺസാണ് നേടിയത്. സന്ദർശകർ 18.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ 121 റൺസെടുത്തു.

38 പന്തിൽ 51 റൺസെടുത്ത ഇന്ത്യൻ ഓപ്പണർ ഷഫാലി വർമയാണ് പ്ലെയർ ഓഫ് ദ മാച്ച്. ആദ്യ മത്സരം 44 റൺസിനു ജയിച്ച ഇന്ത്യ, രണ്ടാം മത്സരത്തിൽ മഴ നിയമപ്രകാരം 19 റൺസ് ജയവും സ്വന്തമാക്കിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com