

ദീപ്തി ശർമയും ഹർമൻപ്രീത് കൗറും മത്സരത്തിനിടെ.
വഡോദര: സിംബാബ്‌വെക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെയും ദീപ്തി ശര്‍മയുടെയും സെഞ്ചുറിക്കരുത്തിൽ ഇന്ത്യൻ വനിതകൾ 121 റൺസിന്‍റെ കൂറ്റൻ ജയം സ്വന്തമാക്കി. ഓപ്പണര്‍ പ്രതീക റാവല്‍ ഹാഫ് സെഞ്ചുറിയും നേടി. തുടക്കത്തിലെ തകര്‍ച്ചയ്ക്ക് ശേഷം ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത് മുന്‍ നായികയുടെ മികച്ച പ്രകടനമായിരുന്നു.
19 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായ ആതിഥേയർ 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 328 റൺസ് വരെയെത്തി. സിംബാബ്‌വെയുടെ മറുപടി 48.5 ഓവറിൽ 207 റൺസ് എന്ന നിലയിൽ അവസാനിച്ചു. ബൗളിങ്ങിലും തിളങ്ങിയ ദീപ്തി 32 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തി. അണ്ടർ-19 ടീമിൽനിന്ന് സീനിയർ ടീമിലെത്തിയ സ്പിന്നർ വൈഷ്ണവി ശർമ 39 റൺസിന് നാല് വിക്കറ്റും സ്വന്തമാക്കി.
നേരത്തേ, ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സ്മൃതി മന്ഥന ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറിൽ തന്നെയും സ്മൃതിയും (0) മൂന്നാം ഓവറിൽ വൗൺ ഡൗൺ ബാറ്റർ ഷഫാലി വർമയും (8) മടങ്ങി.
തുടർന്ന്, ടി20 പരമ്പരയിലെ ഫോം തുടരുന്ന ഹർമൻപ്രീതിനെയാണ് ആരാധകർ കാണുന്നത്. മുൻ ക്യാപ്റ്റൻ ഈ മത്സരത്തിൽ തന്‍റെ എട്ടാം ഏകദിന സെഞ്ചുറിയാണ് കണ്ടെത്തിയത്. 121 പന്തിൽ 15 ഫോർ ഉൾപ്പെടെ 126 റണ്‍സ് നേടിയാണ് ഹര്‍മന്‍പ്രീത് പുറത്തായത്. ദീപ്തി ശര്‍മ വെറും 86 പന്തിൽ 106 റൺസെടുത്ത് പുറത്താകാതെ നിന്നു. ഓപ്പണര്‍ പ്രതീക റാവല്‍ 67 പന്തിൽ നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 61 റണ്‍സും നേടി.
ഹര്‍മന്‍പ്രീത് കൗര്‍ തന്‍റെ സെഞ്ചുറി തികച്ചപ്പോള്‍ എഴുന്നേറ്റുനിന്ന് കൈയടിച്ചാണ് സ്മൃതി അഭിനന്ദിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റിലെ പ്രമുഖ താരങ്ങളായ സ്മൃതിയും ഹര്‍മന്‍പ്രീത് കൗറും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഹര്‍മന്‍പ്രീതിന് പകരം സ്മൃതി ക്യാപ്റ്റനായി ചുമതലയേറ്റതിനു ശേഷം, ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
41ാം ഓവറില്‍ 101 പന്തുകളില്‍ നിന്നാണ് ഹര്‍മന്‍പ്രീത് സെഞ്ചുറി തികച്ചത്. ഡ്രസിങ് റൂം മുഴുവന്‍ കൈയടികളോടെ ആഘോഷിച്ചപ്പോഴും, ദീപ്തി ശര്‍മയ്ക്ക് ഹസ്തദാനം നല്‍കി ശാന്തയായാണ് ഹര്‍മന്‍പ്രീത് തന്‍റെ നേട്ടം ആഘോഷിച്ചത്.
2024 ജൂണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ സെഞ്ചുറിക്ക് ശേഷം സ്വന്തം മണ്ണില്‍ ഹര്‍മന്‍പ്രീത് നേടുന്ന ആദ്യ ഏകദിന സെഞ്ചുറിയാണിത്. കൂടാതെ, ഏറ്റവും കൂടുതല്‍ വനിതാ ഏകദിന സെഞ്ചുറികള്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ മുന്‍ ക്യാപ്റ്റന്‍ മിഥാലി രാജിനെ മറികടക്കാനും ഹര്‍മന്‍പ്രീതിനായി. 14 സെഞ്ചുറികളോടെ സ്മൃതി മന്ഥനയാണ് ഒന്നാമത്.