ഏകദിന പരമ്പരയും വൈറ്റ് വാഷ് ചെയ്ത് ഇന്ത്യൻ വനിതകൾ

ആദ്യ രണ്ട് ഏകദിനങ്ങളും അനായാസം ജയിച്ച ഇന്ത്യ മൂന്നാം ഏകദിനത്തിൽ ബാറ്റിങ് കോംബിനേഷൻ മാറ്റി പരീക്ഷിച്ചിട്ടും 198 പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കി.
India women vs Zimbabwe women 3rd ODI

സിംബാബ്‌വെക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ഓപ്പണർ ഷഫാലി വർമയുടെ ബാറ്റിങ്.

Updated on: 

വഡോദര: സിംബാബ്‌വെക്കെതിരായ ടി20 ക്രിക്കറ്റ് പരമ്പരയ്ക്കു പിന്നാലെ ഏകദിന പരമ്പരയും വൈറ്റ് വാഷ് ചെയ്ത് ഇന്ത്യൻ വനിതാ ടീം. സ്മൃതി മന്ഥന ക്യാപ്റ്റൻസി ഏറ്റെടുത്ത ശേഷമുള്ള ആദ്യ ദ്വിരാഷ്ട്ര പരമ്പരയാണിത്.

‌ആദ്യ രണ്ട് ഏകദിനങ്ങളും അനായാസം ജയിച്ച ഇന്ത്യ മൂന്നാം ഏകദിനത്തിൽ ബാറ്റിങ് കോംബിനേഷൻ മാറ്റി പരീക്ഷിച്ചിട്ടും 198 പന്ത് ബാക്കി നിൽക്കെ എട്ട് വിക്കറ്റ് വിജയം സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 39.5 ഓവറിൽ 131 റൺസിന് ഓൾഔട്ടായി. യുവതാരം വൈഷ്ണവി ശർമ 39 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തി. രണ്ടാം ഏകദിനത്തിൽ വൈഷ്ണവി നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു.

ഇന്ത്യ വെറും 16.6 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി. പരമ്പരയിൽ ഉടനീളം മികച്ച ഫോം പ്രദർശിപ്പിച്ച ഓപ്പണർ പ്രതീക റാവലും ഷഫാലി വർമയും ഇത്തവണയും അർധ സെഞ്ചുറികൾ നേടി. 56 പന്തിൽ 59 റൺസുമായി പ്രതീകയും 26 പന്തിൽ 51 റൺസുമായി ഷഫാലിയും പുറത്താകാതെ നിന്നു.‌

ഇടവേളയ്ക്കു ശേഷം പ്ലെയിങ് ഇലവനിൽ അവസരം കിട്ടിയ യസ്തിക ഭാട്ടിയ ക്യാപ്റ്റൻ സ്മൃതി മന്ഥനയ്ക്കു പകരം ഓപ്പണറായെത്തിയെങ്കിലും ആദ്യ പന്തിൽ തന്നെ പുറത്തായി. മൂന്നാം നമ്പറിൽ അവസരം കിട്ടിയ ഹർലീൻ ഡിയോൾ 19 റൺസെടുത്തും മടങ്ങി.

logo
Metro Vaartha
www.metrovaartha.com