രണ്ടാം ടെസ്റ്റിലും വിജയം നുണഞ്ഞ് ഇന്ത്യ: താരമായി രവീന്ദ്ര ജഡേജ

രണ്ട് ഇന്നിംഗ്സുകളിലായി പത്ത് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണു കളിയിലെ താരം
രണ്ടാം ടെസ്റ്റിലും വിജയം നുണഞ്ഞ് ഇന്ത്യ: താരമായി രവീന്ദ്ര ജഡേജ

ന്യൂഡൽഹി: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും വിജയം നേടിയതോടെ ബോർഡർ-ഗാവസ്ക്കർ ട്രോഫി നിലനിർത്തി ടീം ഇന്ത്യ. 115 റൺസെന്ന വിജയലക്ഷ്യം നാലു വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. രണ്ട് ഇന്നിംഗ്സുകളിലായി പത്ത് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണു കളിയിലെ താരം. 

Ron Gaunt

ആദ്യ ഇന്നിംഗ്സിൽ 263 റൺസാണ് ഓസീസ് നേടിയത്. ഒരു റൺസിന്‍റെ ലീഡ് മാത്രമേ സ്വന്തമാക്കാനായുള്ളു. ഇന്നലെ കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 61 റൺസ് എന്ന നിലയിലായിരുന്നു ഓസീസ്. മൂന്നാം ദിനത്തിൽ ഓസ്ട്രേലിയക്ക് 52 റൺസ് മാത്രമേ കൂട്ടിചേർക്കാനായുള്ളൂ. അതിനിടെ വിക്കറ്റുകൾ മുഴുവൻ നഷ്ടമായി. ജഡേജ ഏഴ് വിക്കറ്റുകളും, അശ്വിൻ മൂന്നു വിക്കറ്റുകളും നേടി.

Ron Gaunt

അതിനുശേഷം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ കെ എൽ രാഹുൽ ഒരു റൺസ് മാത്രം നേടി പുറത്തായി. മുപ്പത്തൊന്നു റൺസ് നേടിയ രോഹിത് ശർമയെ പീറ്റർ ഹാൻഡ്സ്കോമ്പ് റൺ ഔട്ടാക്കി. പിന്നീടെത്തിയ ചേതേശ്വർ പൂജാര 31 റൺസുമായി പുറത്താകാതെ നിന്നു. ഇരുപതു റൺസെടുത്ത വിരാട് കോഹ്ലി ടോഡ് മർഫിയുടെ പന്തിൽ ഔട്ടായി. ശ്രേയസ് അയ്യർ പന്ത്രണ്ട് റൺസ് നേടി. ഇരുപത്തിമൂന്നു റൺസ് നേടിയ ശിഖർ ഭരതും ചേതേശ്വർ പൂജാരയുമാണു പുറത്താകാതെ നിന്നു ഇന്ത്യയെ വിജയത്തിലെത്തിച്ചത്. 

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com