ടെസ്റ്റ് ലോക ചാംപ്യൻഷിപ്പ് ഫൈനൽ: ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ

ഇന്ത്യ ന്യൂസിലൻഡിനോട് മൂന്ന് ടെസ്റ്റഉം തോറ്റതോടെയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ കണക്കുകൂട്ടലുകൾ സങ്കീർണമായി മാറിയത്. ഓസ്ട്രേലിയക്കെതിരായ പരമ്പര ടീമിന്‍റെ ഫൈനൽ സാധ്യത നിർണയിക്കും.
Rohit Sharma, Virat Kohli
രോഹിത് ശർമ, വിരാട് കോലി
Updated on

ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഇടം ഉറപ്പിച്ചെന്നു കരുതിയ ഘട്ടത്തിൽനിന്നാണ് ഇന്ത്യ പുറത്തേക്കുള്ള വഴിയിലേക്ക് വഴുതിയിരിക്കുന്നത്. ന്യൂസിലൻഡിനെതിരായ ഹോം പരമ്പരയിൽ വൈറ്റ് വാഷ് ചെയ്യപ്പെട്ടതാണ് കണക്കുകൂട്ടലുകളെല്ലാം തെറ്റാൻ കാരണമായത്.

എന്നാൽ, ഇപ്പോഴും ഫൈനലിലേക്ക് ഇന്ത്യക്ക് വിദൂര സാധ്യത അവശേഷിക്കുന്നുണ്ട്. അതിൽ ഏറ്റവും എളുപ്പമുള്ള മാർഗവും, ഏറ്റവും ലളിതമായ കണക്കുകൂട്ടലും ഒന്നു തന്നെ- ഓസ്ട്രേലിയക്കെതിരേ ശേഷിക്കുന്ന രണ്ട് ടെസ്റ്റും ജയിക്കുക.

ഓസ്ട്രേലിയക്കെതിരേ ആദ്യ മത്സരം ജയിക്കുകയും രണ്ടാം മത്സരം തോൽക്കുകയും ചെയ്ത ഇന്ത്യ മൂന്നാം മത്സരത്തിൽ മഴയുടെ കൂടി സഹായത്തോടെ സമനില പിടിച്ചിരുന്നു. അടുത്ത രണ്ട് മത്സരം ജയിച്ചാൽ ടീമിന് 60.53 പോയിന്‍റാകും. ഓസ്ട്രേലിയക്ക് ശ്രീലങ്കക്കെതിരേ രണ്ട് മത്സരങ്ങൾ ബാക്കിയുണ്ടെങ്കിലും, അതു രണ്ടും ജയിച്ചാലും അവർക്ക് 57.02 പോയിന്‍റേ ആകൂ.

അതേസമയം, ഇന്ത്യ ഒരു ടെസ്റ്റ് ജയിക്കുകയും ഒന്നിൽ സമനില പിടിക്കുകയും ചെയ്താൽ 57.02 പോയിന്‍റാകും. ഓസ്ട്രേലിയ ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്യുകയും ചെയ്താൽ അവർക്ക് 58.77 പോയിന്‍റുമാകും.

മറ്റു സാധ്യതകൾ ഇങ്ങനെ:

  1. ഇന്ത്യ 2-1ന് പരമ്പര ജയിച്ചാൽ: ശ്രീലങ്ക ഓസ്ട്രേലിയക്കെതിരേ ഒന്നിലധികം പരാജയം വഴങ്ങരുത്. അല്ലെങ്കിൽ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനോട് 1-0 എന്ന നിലയിലെങ്കിലും തോൽക്കണം.

  2. ഇന്ത്യ - ഓസ്ട്രേലിയ പരമ്പര 2-2 സമനിലയായാൽ: ഓസ്ട്രേലിയ ശ്രീലങ്കയോട് 0-1നെങ്കിലും തോൽക്കണം, അല്ലെങ്കിൽ ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനോട് രണ്ട് ടെസ്റ്റും തോൽക്കണം.

  3. ഇന്ത്യ - ഓസ്ട്രേലിയ പരമ്പര 1-1 സമനിലയായാൽ: ദക്ഷിണാഫ്രിക്ക പാക്കിസ്ഥാനോട് രണ്ട് ടെസ്റ്റും തോൽക്കണം, അല്ലെങ്കിൽ ഓസ്ട്രേലിയ ശ്രീലങ്കയോട് 0-1നു തോൽക്കുകയോ 0-0 സമനില വഴങ്ങുകയോ വേണം.

  4. ഇന്ത്യ 1-2ന് പരമ്പര തോറ്റാൽ: ഇന്ത്യ പുറത്താകും. ഇനിയുള്ള മത്സരങ്ങളെല്ലാം തോറ്റാലും ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും ഫൈനൽ കളിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com