നിറങ്ങളിൽ ആറാടി ടീം ഇന്ത്യ..; (വീഡിയോ)

അഹമ്മദബാദിൽ നടന്ന പരിശീലനത്തിനുശേഷം ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിലാണ് ടീം ഹോളി കൊണ്ടാടിയത്
നിറങ്ങളിൽ ആറാടി ടീം ഇന്ത്യ..; (വീഡിയോ)

അഹമ്മദബാദ്: നിറങ്ങളിൽ ആറാടി ടീം ഇന്ത്യ. രാജ്യമെങ്ങും ഹോളി കൊണ്ടാടുമ്പോൾ അവർക്കൊപ്പം വർണ്ണങ്ങൾ വാരിവിതറി ആഘോഷത്തിന്‍റെ നിറവിൽ പങ്കുകാരാവുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. അഹമ്മദബാദിൽ നടന്ന പരിശീലനത്തിനുശേഷം ക്യാപ്റ്റൻ രോഹിത് ശർമയുടെ നേതൃത്വത്തിലാണ് ടീം ഹോളി കൊണ്ടാടിയത്.

ചായം പൂശാൻ ഓടിനടക്കുന്ന ക്യാപ്റ്റൻ രോഹിത് ശർമയും, വർണത്തിൽ ആറാടി നിൽക്കുന്ന ടീം അംഗങ്ങളും, അവരുടെ രസകരമായ മറ്റ് കാഴ്ചകളുമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

പരിശീലനത്തിനുശേഷം ഡ്രസ്സിംഗ് റൂമിലേക്ക് കയറിവന്ന ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ എന്നിവരുടെയെല്ലാം മുഖത്ത് നിറങ്ങൾ വാരിവിതറിയത് രോഹിത്തായിരുന്നു. തിരികെ ഹോട്ടലിലേക്ക് പോകാനായി ബസിൽ കയറിയപ്പോഴാണ് ചായങ്ങളൊന്നും പറ്റാതെ ബസിന്‍റെ മുൻപിലിരിക്കുന്ന വിരാട് കോഹിലിയെ കാണുന്നത്. മുഖത്ത് തേക്കൂ.. എന്ന് പറഞ്ഞ് കോഹിലിയെ നിറങ്ങളിൽ കുളിപ്പിക്കുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്..ടീമിൽ ഉണ്ടായിരുന്ന ഓരാളെ പോലും ഒഴിവാക്കാതെ താരങ്ങൾ മത്സരിച്ച് ചായം വാരിയെറിയുന്ന കാഴ്ചയാണ് ഏറെ രസകരം. കൂടാതെ സൂര്യകുമാർ യാദവിന്‍റെ നേതൃത്വത്തിലുള്ള ഹോളി നൃത്തം ആഘോഷത്തിന്‍റെ മാറ്റ് കൂട്ടി..

ഇൻഡോർ ടെസ്റ്റിലെ അപ്രതീക്ഷിത തോൽവിയുടെ സമ്മർദ്ദമൊന്നുമില്ലാതെയാണ് താരങ്ങൾ ഒന്നടങ്കം ഹോളി ആഘോഷിച്ചത്. ബോർഡർ ഗവാസ്കർ ട്രോഫി പരമ്പരയിലെ 4 മത്തെയും അവസാനത്തെയും ടെസ്റ്റിന് നാളെ തുടക്കമാകും. ആദ്യ രണ്ട് ടെസ്റ്റും ജയിച്ച് ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്തിയെങ്കിലും അവസാന ടെസ്റ്റിൽ ജയിച്ചാലെ ലോക ടെസ്റ്റ് ചാമ്പൻഷിപ്പ് ഫൈനൽ നിലനിർത്താനാകൂ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com