Indian football team
Indian football teamFile photo

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിനെ ഏഷ്യന്‍ ഗെയിംസിന് അയച്ചേക്കും

ഇ​ന്ത്യ​ന്‍ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​നും ഓ​ള്‍ ഇ​ന്ത്യ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​നും ത​മ്മി​ലു​ള്ള ശീ​ത​യു​ദ്ധം അ​വ​സാ​നി​ക്കു​ന്നു

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​നും ഓ​ള്‍ ഇ​ന്ത്യ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​നും ത​മ്മി​ലു​ള്ള ശീ​ത​യു​ദ്ധം ആ​രാ​ധ​ക പ്ര​തി​ക്ഷേ​ധ​ത്തെ​ത്തു​ട​ര്‍ന്ന് അ​വ​സാ​നി​ക്കു​ന്നു. ഏ​ഷ്യ​ന്‍ ഗെ​യിം​സ് പു​രു​ഷ ഫു​ട്ബോ​ളി​ല്‍ ഇ​ന്ത്യ​ന്‍ ടീ​മു​മു​ണ്ടാ​കു​ന്ന​തി​നു​ള്ള സാ​ധ്യ​ത തെ​ളി​ഞ്ഞു. ഈ ​വി​ഷ​യം അ​ഖി​ലേ​ന്ത്യ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ ത​ല​വ​ന്‍ ക​ല്യാ​ണ്‍ ചൗ​ബെ കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മു​മ്പാ​കെ ബോ​ധി​പ്പി​ച്ചു എ​ന്നാ​ണ് റി​പ്പോ​ര്‍ട്ട്. എ​ന്നാ​ല്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള അ​ന്തി​മാ​നു​മ​തി ഇ​തു​വ​രെ ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ ടീ​മി​ന് കാ​യി​ക​മ​ന്ത്രാ​ല​യം ന​ല്‍കി​യി​ട്ടി​ല്ല. ഇ​ന്ോ നാ​ളെ​യോ ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​കു​മെ​ന്നാ​ണ് സൂ​ച​ന.

സ​മീ​പ​കാ​ല​ത്ത് ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പ് കി​രീ​ട​വും സാ​ഫ് ക​പ്പും നേ​ടി​യി​ട്ടും ഇ​ന്ത്യ​ന്‍ പു​രു​ഷ ഫു​ട്ബോ​ള്‍ ടീ​മി​നെ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് അ​യ​യ്ക്കേ​ണ്ട എ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു ഇ​ന്ത്യ​ന്‍ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​നും കേ​ന്ദ്ര കാ​യി​ക​മ​ന്ത്രാ​ല​യ​വും. റാ​ങ്കിം​ഗി​ല്‍ ഏ​ഷ്യ​യി​ല്‍ ആ​ദ്യ എ​ട്ടി​ലു​ള്ള ടീ​മു​ക​ളെ മാ​ത്രം ഗെ​യിം​സി​ന് അ​യ​ച്ചാ​ല്‍ മ​തി​യെ​ന്ന കാ​യി​ക​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​മാ​ണ് ടീ​മി​ന് തി​രി​ച്ച​ടി​യാ​യ​ത്. നി​ല​വി​ല്‍ ഏ​ഷ്യ​യി​ല്‍ 17-ാം സ്ഥാ​ന​ക്കാ​രാ​ണ് ഇ​ഗോ​ര്‍ സ്റ്റി​മാ​ക്കി​ന്‍റെ കു​ട്ടി​ക​ള്‍. വ​നി​താ വി​ഭാ​ഗ​ത്തി​ല്‍ 10-ാം സ്ഥാ​ന​ത്തു​മാ​ണ് ഇ​ന്ത്യ. എ​ന്നാ​ല്‍, 18-ാം സ്ഥാ​ന​ത്തു​ള്ള വോ​ളി​ബോ​ളും 16-ാം സ്ഥാ​ന​ത്തു​ള്ള ഹാ​ന്‍ഡ്ബോ​ളും ഇ​ന്ത്യ​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ചൈ​ന​യി​ലെ​ത്തു​ന്നു​മു​ണ്ട്. ഈ ​വ്യ​ത്യാ​സം ക​ല്യാ​ണ്‍ ചൗ​ബെ കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്തി​യി​ട്ടു​ണ്ട്. സ​മീ​പ​കാ​ല ഫോ​മും ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ഫു​ട്ബോ​ള്‍ ടീ​മി​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​യോ​ടും കാ​യി​ക​മ​ന്ത്രി​യോ​ടും അ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​ന്‍ പ​രി​ശീ​ല​ക​ന്‍ ഇ​ഗോ​ര്‍ സ്റ്റി​മാ​ക് ക​ത്ത​യ​ച്ചി​രു​ന്നു. ഗെ​യിം​സി​ല്‍ പോ​രാ​ടി ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​വും പ​താ​ക​യും ഉ​യ​ര്‍ത്തും എ​ന്ന ഉ​റ​പ്പ് സ്റ്റി​മാ​ക് പ്ര​ധാ​ന​മ​ന്ത്രി​ക്ക് ന​ല്‍കി​യി​രു​ന്നു. വ്യ​ക്ത​മാ​യ കാ​ര​ണ​മു​ണ്ടെ​ങ്കി​ല്‍ താ​ര​ങ്ങ​ളു​ടെ​യും ടീ​മു​ക​ളു​ടേ​യും പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ളി​ല്‍ മാ​റ്റം വ​രു​ത്താ​മെ​ന്ന് കാ​യി​ക​മ​ന്ത്രാ​ല​യം ഇ​ന്ത്യ​ന്‍ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​നും ദേ​ശീ​യ കാ​യി​ക ഫെ​ഡ​റേ​ഷ​നും അ​യ​ച്ച ക​ത്തി​ല്‍ മു​മ്പ് സൂ​ചി​പ്പി​ച്ചി​രു​ന്നു. ഇ​തി​നു​സ​രി​ച്ചാ​ണ് ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പു​രു​ഷ ഫു​ട്ബോ​ള്‍ ടീ​മി​നെ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് മ​ന്ത്രാ​ല​യ​ത്തോ​ട് എ​ഐ​എ​ഫ്എ​ഫ് ആ​വ​ശ്യ​പ്പെ​ട്ട​ത്.

2018 ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും ഇ​തേ കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി കാ​യി​ക മ​ന്ത്രാ​ല​യം ഫു​ട്ബോ​ള്‍ ടീ​മി​നെ അ​യ​ച്ചി​രു​ന്നി​ല്ല. 2002 മു​ത​ല്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ അ​ണ്ട​ര്‍ 23 ഫു​ട്ബോ​ള്‍ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തി​നേ​ക്കാ​ള്‍ പ്രാ​യ​മു​ള്ള മൂ​ന്ന് താ​ര​ങ്ങ​ള്‍ക്ക് ടീ​മി​ല്‍ ഇ​ടം ന​ല്‍കാം. അ​തി​നാ​ല്‍ കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ല്‍ സീ​നി​യ​ര്‍ ടീം ​നാ​യ​ക​ന്‍ സു​നി​ല്‍ ഛേത്രി​ക്കൊ​പ്പം പ്ര​തി​രോ​ധ താ​രം സ​ന്ദേ​ശ് ജിം​ഗാ​നും ഗോ​ളി ഗു​ര്‍പ്രീ​ത് സിം​ഗ് സ​ന്ധു​വും സ്ക്വാ​ഡി​ലു​ണ്ടാ​കും. നി​ല​വി​ലെ ഇ​ന്ത്യ​ന്‍ സീ​നി​യ​ര്‍ ടീ​മി​ല്‍ ഏ​ഴ് അ​ണ്ട​ര്‍-23 താ​ര​ങ്ങ​ളു​ണ്ട് എ​ന്ന​ത് അ​നു​കൂ​ല​മാ​ണ്. ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ന്‍ പു​രു​ഷ ഫു​ട്ബോ​ള്‍ ടീം ​പ​ങ്കെ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ സീ​നി​യ​ര്‍ ടീം ​പ​രി​ശീ​ല​ക​ന്‍ ഇ​ഗോ​ര്‍ സ്റ്റി​മാ​ക്കി​ന് ത​ന്നെ​യാ​വും കോ​ച്ചി​ന്‍റെ ചു​മ​ത​ല. എ​ന്താ​യാ​ലും കേ​ന്ദ്ര കാ​യി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​കൂ​ല തീ​രു​മാ​ന​ത്തി​ന് കാ​തോ​ര്‍ക്കു​ക​യാ​ണ് ആ​രാ​ധ​ക​ര്‍.

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com