കാഫ നേഷൻസ് കപ്പിനുള്ള ഇന്ത‍്യൻ ടീമിനെ പ്രഖ‍്യാപിച്ചു; മൂന്നു മലയാളികൾ

പുതിയ പരിശീലകൻ ഖാലിദ് ജമീലിന്‍റെ നേതൃത്വത്തിലുള്ള ആദ‍്യ ടൂർണമെന്‍റാണിത്
indian football team squad announced for cafa nations cup

ഖാലിദ് ജമീൽ

Updated on

ബംഗളൂരു: കാഫ നേഷൻസ് കപ്പിനുള്ള (തജികിസ്താൻ സെൻട്രൽ ഏഷ‍്യൻ ഫുട്ബോൾ അസോസിയേഷൻ) ഇന്ത‍്യൻ ഫുട്ബോൾ ടീമിനെ പ്രഖ‍്യാപിച്ചു. 23 അംഗ ടീമിൽ 3 മലയാളികൾ ഇടം പിടിച്ചു. ആഷിഖ് കുരുണിയൻ, എം.എസ്. ജിതിൻ, മുഹമ്മദ് ഉവൈസ് എന്നീ താരങ്ങളാണ് ഇടം നേടിയത്.

പുതിയ പരിശീലകൻ ഖാലിദ് ജമീലിന്‍റെ നേതൃത്വത്തിലുള്ള ആദ‍്യ ടൂർണമെന്‍റാണിത്. ഓഗസ്റ്റ് 29ന് ആരംഭിച്ച് സെപ്റ്റംബർ എട്ട് വരെയാണ് ടൂർണമെന്‍റ് നടക്കുന്നത്. ഓഗസ്റ്റ് 29ന് തജികിസ്താനുമായാണ് ഇന്ത‍്യയുടെ ആദ‍്യ മത്സരം. പിന്നാലെ സെപ്റ്റംബർ ഒന്നിന് ഇറാനുമായും നാലിന് അഫ്ഗാനിസ്ഥാനുമായും ഗ്രൂപ്പ് ഘട്ട മത്സരങ്ങളിൽ ഇന്ത‍്യ ഏറ്റുമുട്ടും.

അതേസമയം മോഹൻ ബഗാൻ താരങ്ങളെ ക‍്യാംപിലേക്ക് വിട്ടുനൽകാത്തതിനെത്തുടർന്ന് മലയാളി താരം സഹൽ അബ്ദുൾ സമദ്, വിശാൽ കെയ്ത്ത്, ലാലങ്മാവിയ, അനിരുദ്ധ് ഥാപ്പ, മൻവീർ സിങ്, എന്നിവരെ പരിഗണിച്ചില്ല. സുനിൽ ഛേത്രിയെയും നേരത്തെ ക‍്യാംപിൽ നിന്നും ഒഴിവാക്കിയതിനാൽ ടീമിൽ ഇടം നേടാൻ സാധിച്ചില്ല.

ടീം: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, ഋതിക് തിവാരി (ഗോൾ കീപ്പർമാർ), രാഹുൽ ഭേക്കെ, നോറം റോഷൻ സിങ്, അൻവർ അലി, സന്ദേശ് ജിങ്കാൻ, ചിംഗ്ലെൻസന സിങ്, മിങ്താൻമാവിയ റാൾട്ടെ, മുഹമ്മദ് ഉവൈസ് (ഡിഫൻഡർമാർ), നിഖിൽ പ്രഭു, സുരേഷ് സിങ് വങ്ജാം, ഡാനിഷ് ഫറൂഖ് ഭട്ട്, തൗനാവോജാം ജീക്സൺ സിങ്, ബോറിസ് സിങ് തങ്ജാം, ആഷിഖ് കുരുണിയൻ, ഉദാന്ത സിങ്, നവോറം മഹേഷ് സിങ് (മിഡ്ഫീൽഡർമാർ), ഇർഫാൻ യദ്‌വാദ്, മൻവീർ സിങ് ജൂനിയർ, എം.എസ്. ജിതിൻ, ലാലിയൻസ്വാല ചാങ്തെ, വിക്രം പ്രതാപ് സിങ് (സ്ട്രൈക്കർമാർ).

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com