ഏഷ്യന്‍ ഗെയിംസില്‍ ഇത്തവണയും ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്ല‍?

സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ലാണ് തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ഇ​ന്ത്യ​ന്‍ പു​രു​ഷ ഫു​ട്‌​ബോ​ള്‍ ടീ​മി​ന് ഏ​ഷ്യ​ന്‍ ഗെ​യിം​സ് ന​ഷ്ട​മാ​കാൻ പോകുന്നത്
ഇന്ത്യൻ ഫുട്ബോൾ ടീം, ഫയൽ ചിത്രം.
ഇന്ത്യൻ ഫുട്ബോൾ ടീം, ഫയൽ ചിത്രം.

ന്യൂഡ​ല്‍ഹി: പി​ടി​പ്പു​കേ​ടി​ന്‍റെ അ​ങ്ങെ​യ​റ്റ​മാ​യി​രി​ക്കു​ക​യാ​ണ് ഒ​രി​ക്ക​ല്‍ക്കൂ​ടി ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ രം​ഗം. സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ല്‍ തു​ട​ര്‍ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യും ഇ​ന്ത്യ​ന്‍ പു​രു​ഷ ഫു​ട്‌​ബോ​ള്‍ ടീ​മി​ന് ഏ​ഷ്യ​ന്‍ ഗെ​യിം​സ് ന​ഷ്ട​മാ​യേ​ക്കും.

കാ​യി​ക​മ​ന്ത്രാ​ല​യം നി​ഷ്‌​ക​ര്‍ഷി​ക്കു​ന്ന യോ​ഗ്യ​താ മാ​ന​ദ​ണ്ഡം പാ​ലി​ക്കാ​ന്‍ ക​ഴി​യാ​ത്ത​താ​ണ് ഫു​ട്‌​ബോ​ള്‍ ടീ​മി​ന്‍റെ ഏ​ഷ്യാ​ഡി​ലെ പ​ങ്കാ​ളി​ത്തം അ​വ​താ​ള​ത്തി​ലാ​ക്കി​യ​ത്. എ​ന്നാ​ല്‍ ഏ​ഷ്യാ​ഡി​ന് ടീ​മി​നെ അ​യ​ക്ക​ണ്ട എ​ന്ന കാ​യി​ക​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ഖി​ലേ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ അ​പ്പീ​ല്‍ ന​ല്‍കും. ചൈ​ന​യി​ലെ ഹാ​ങ്ജൗ വേ​ദി​യാ​വു​ന്ന ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള യോ​ഗ്യ​താ മാ​ന​ദ​ണ്ഡം ഫു​ട്‌​ബോ​ള്‍ ടീ​മി​നി​ല്ല എ​ന്ന് കാ​യി​ക​മ​ന്ത്രാ​ല​യം പ​റ​യു​ന്നു. ഏ​ഷ്യ​യി​ലെ മി​ക​ച്ച 8 ടീ​മു​ക​ളി​ലൊ​ന്നാ​ണെ​ങ്കി​ല്‍ മാ​ത്ര​മേ വി​വി​ധ​യി​ന​ങ്ങ​ളി​ലു​ള്ള ടീ​മു​ക​ളെ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ന് അ​യ​ക്കേ​ണ്ട​തു​ള്ളൂ എ​ന്ന് കാ​യി​ക​മ​ന്ത്രാ​ല​യം ഇ​ന്ത്യ​ന്‍ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​നും ദേ​ശീ​യ കാ​യി​ക ഫെ​ഡ​റേ​ഷ​നും അ​യ​ച്ച ക​ത്തി​ല്‍ പ​റ​യു​ന്നു.

എ​ന്നാ​ല്‍ ഫു​ട്‌​ബോ​ളി​ന്‍റെ കാ​ര്യ​ത്തി​ല്‍ ഇ​ള​വ് വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കാ​യി​ക​മ​ന്ത്രാ​ല​യ​ത്തി​ന് അ​പ്പീ​ല്‍ ന​ല്‍കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ഖി​ലേ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ എ​ന്ന് സെ​ക്ര​ട്ട​റി ഷാ​ജി പ്ര​ഭാ​ക​ര​ന്‍ പ​റ​ഞ്ഞു. 'ഗെ​യിം​സി​ല്‍ ഫു​ട്‌​ബോ​ള്‍ ടീം ​പ​ങ്കെ​ടു​ക്കേ​ണ്ട എ​ന്ന തീ​രു​മാ​നം സ​ര്‍ക്കാ​രി​ന്‍റേ​താ​ണ്. അ​ത് അ​നു​സ​രി​ച്ചേ പ​റ്റൂ, എ​ങ്കി​ലും തീ​രു​മാ​നം പു​നഃ​പ​രി​ശോ​ധി​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​പ്പീ​ല്‍ ന​ല്‍കും. ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ക്കാ​ലം ഇ​ന്ത്യ​ന്‍ ഫു​ട്‌​ബോ​ള്‍ ടീം ​മി​ക​ച്ച പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ക്കു​ന്ന​ത്. ഏ​ഷ്യാ​ഡി​ല്‍ പ​ങ്കെ​ടു​ക്കാ​നാ​യാ​ല്‍ രാ​ജ്യ​ത്തെ ഫു​ട്‌​ബോ​ളി​നും അ​ണ്ട​ര്‍ 23 ടീ​മി​നും അ​തൊ​രു ഊ​ര്‍ജ​മാ​കും' എ​ന്നും ഷാ​ജി പ്ര​ഭാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.

വ്യ​ക്ത​മാ​യ കാ​ര​ണ​മു​ണ്ടെ​ങ്കി​ല്‍ താ​ര​ങ്ങ​ളു​ടെ​യും ടീ​മു​ക​ളു​ടേ​യും പ​ങ്കാ​ളി​ത്തം സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡ​ത്തി​ല്‍ മാ​റ്റം വ​രു​ത്താ​മെ​ന്ന് കാ​യി​ക​മ​ന്ത്രാ​ല​യം ഇ​ന്ത്യ​ന്‍ ഒ​ളിം​പി​ക് അ​സോ​സി​യേ​ഷ​നും ദേ​ശീ​യ കാ​യി​ക ഫെ​ഡ​റേ​ഷ​നും അ​യ​ച്ച ക​ത്തി​ല്‍ പ​റ​യു​ന്നു​ണ്ട്.

ഇ​തി​ലാ​ണ് ഇ​നി അ​ഖി​ലേ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​തീ​ക്ഷ. ഏ​ഷ്യ​ന്‍ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന് കീ​ഴി​ല്‍ വ​രു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ 18-ാമ​താ​ണ് നി​ല​വി​ല്‍ ഇ​ന്ത്യ​ന്‍ ടീം. 2018 ​ഏ​ഷ്യ​ന്‍ ഗെ​യിം​സി​ലും ഇ​തേ കാ​ര​ണം ചൂ​ണ്ടി​ക്കാ​ട്ടി ഫു​ട്‌​ബോ​ള്‍ ടീ​മി​നെ അ​യ​ച്ചി​രു​ന്നി​ല്ല. താ​യ്‌​ല​ന്‍ഡി​ലെ കി​ങ്‌​സ് ക​പ്പി​ന് ശേ​ഷം ദേ​ശീ​യ സീ​നി​യ​ര്‍ കോ​ച്ച് ഇ​ഗോ​ര്‍ സ്റ്റി​മാ​ക്കി​ന്‍റെ പ​രി​ശീ​ല​ന​ത്തി​ല്‍ അ​ണ്ട​ര്‍ 23 ടീ​മി​നെ ഏ​ഷ്യാ​ഡി​ന് അ​യ​യ്ക്കാ​ന്‍ നേ​ര​ത്തെ അ​ഖി​ലേ​ന്ത്യ ഫു​ട്‌​ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍ തീ​രു​മാ​ന​മെ​ടു​ത്തി​രു​ന്നു.

സെ​പ്റ്റം​ബ​ര്‍ 7 മു​ത​ല്‍ 10 വ​രെ കി​ങ്‌​സ് ക​പ്പും 23 മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ 8 വ​രെ ഏ​ഷ്യ​ന്‍ ഗെ​യിം​സും ന​ട​ക്കും. 2002 മു​ത​ല്‍ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ അ​ണ്ട​ര്‍ 23 ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​തേ​സ​മ​യം, 23 വ​യ​സി​ല​ല്‍ കൂ​ടു​ത​ല്‍ പ്രാ​യ​മു​ള്ള മൂ​ന്നു താ​ര​ങ്ങ​ള്‍ക്ക് ടീ​മി​ലെ​ത്താം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com