ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ സുവര്‍ണനക്ഷത്രം: തുളസീദാസ് ബല്‍റാം അന്തരിച്ചു 

രാജ്യത്തെ പ്രതിനിധീകരിച്ച് നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പെനാല്‍റ്റി ഏരിയയിലെ ഏറ്റവും അപകടകാരിയായ മനുഷ്യന്‍ എന്നാണു തുളസീദാസ് അറിയപ്പെട്ടിരുന്നത്
ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ സുവര്‍ണനക്ഷത്രം: തുളസീദാസ് ബല്‍റാം അന്തരിച്ചു 

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍ തുളസീദാസ് ബല്‍റാം അന്തരിച്ചു. എണ്‍പത്താറു വയസായിരുന്നു. കൊല്‍ക്കത്തയില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജ്യത്തെ പ്രതിനിധീകരിച്ച് നിരവധി അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പെനാല്‍റ്റി ഏരിയയിലെ ഏറ്റവും അപകടകാരിയായ മനുഷ്യന്‍ എന്നാണു തുളസീദാസ് അറിയപ്പെട്ടിരുന്നത്.  1956-ലെ ഒളിംപിക്‌സില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം അംഗമായിരുന്നു തുളസീദാസ്.

ഹൈദരാബാദില്‍ ജനിച്ച തുളസീദാസ്, കൊല്‍ക്കത്തയെയാണു ഹോം ടൗണായി കണക്കാക്കിയിരുന്നത്. ഇന്ത്യന്‍ ഫുട്‌ബോളിന്‍റെ സുവര്‍ണകാലഘട്ടമായ അമ്പതുകളിലേയും അറുപതുകളിലേയും മികച്ച ഫുട്‌ബോളറായിരുന്നു തുളസീദാസ്. ഈസ്റ്റ് ബംഗാളിനു വേണ്ടി കളിച്ചു കൊണ്ടായിരുന്നു തുടക്കം. 1956-ല്‍ സന്തോഷ് ട്രോഫിയില്‍ മിന്നും പ്രകടനം കാഴ്ച്ചവച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ ടീമിലേക്കു തെരഞ്ഞെടുക്കപ്പെട്ടു. 1958-ലെ ഏഷ്യന്‍ ഗെയിംസില്‍ ഹോങ്കോങ്ങിനെതിരായ മത്സരമാണു തുളസീദാസിന്‍റെ കരിയര്‍ ബെസ്റ്റായി കണക്കാക്കപ്പെടുന്നത്. രണ്ട് ഒളിംപ്കിസിലും 2 ഏഷ്യന്‍ ഗെയിംസിലും രാജ്യത്തെ പ്രതിനിധീകരിച്ചു. നിരവധി ക്ലബ്ബുകളുടെ പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

മൈതാനത്തിന്‍റെ എല്ലാ മേഖലകളിലും നിറഞ്ഞു നിന്നു കളിക്കാനുള്ള കഴിവ് അദ്ദേഹത്തെ വേറിട്ടു നിര്‍ത്തി. ആ കാലഘട്ടത്തില്‍ ഏഷ്യയിലെ മികച്ച ഫുട്‌ബോളറായി തന്നെ അദ്ദേഹത്തെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു. രാജ്യം അര്‍ജുന അവാര്‍ഡ് നല്‍കി ആദരിച്ച ഫുട്‌ബോളറാണു തുളസീദാസ് ബല്‍റാം. ദീര്‍ഘകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. 

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com