
ദുബായ്: ക്രിക്കറ്റിന്‍റെ വിവിധ ഫോർമാറ്റുകളിൽ ഐസിസി പുതിയ റാങ്കിങ് പ്രഖ്യാപിച്ചപ്പോൾ ദൃശ്യമാകുന്നത് ഇന്ത്യയുടെ സർവാധിപത്യം. മൂന്നു ഫോർമാറ്റിലും ഇപ്പോൾ ഒന്നാം റാങ്കിലുള്ള ടീം ഇന്ത്യയാണ്.
ഏകദിന ബാറ്റർമാരിൽ പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ മറികടന്ന് ശുഭ്‌മൻ ഗില്ലും, ബൗളർമാരിൽ പാക്കിസ്ഥാന്‍റെ തന്നെ ഷഹീൻ അഫ്രീദിയെ മറികടന്ന് മുഹമ്മദ് സിറാജും ഒന്നാം റാങ്കിലെത്തിയതാണ് മറ്റു പ്രധാന മാറ്റങ്ങൾ. ബാറ്റർമാരിൽ വിരാട് കോലിയും രോഹിത് ശർമയും, ബൗളർമാരിൽ കുൽദീപ് യാദവും ജസ്പ്രീത് ബുംറയും മുഹമ്മദ് ഷമിയും ടോപ് ടെന്നിലുണ്ട്. സച്ചിൻ ടെൻഡുൽക്കർക്കും എം.എസ്. ധോണിക്കും വിരാട് കോലിക്കും ശേഷം ആദ്യമായി ഏകദിന ബാറ്റിങ് റാങ്കിങ്ങിൽ ഒന്നാമതെത്തുന്ന ഇന്ത്യക്കാരനാണ് ഗിൽ.
ട്വന്‍റി20 ഫോർമാറ്റിൽ കൂടുതൽ മത്സരങ്ങൾ നടന്നിട്ടില്ലാത്ത സാഹചര്യത്തിൽ സൂര്യയുടെ ഒന്നാം റാങ്ക് ഇളക്കമില്ലാതെ തുടരുന്നു. ടെസ്റ്റ് റാങ്കിങ്ങും സമാന സാഹചര്യത്തിൽ മാറ്റമില്ലാതെ തുടരുകയാണ്. ക്ലാസിക് ഫോർമാറ്റിൽ ആർ. അശ്വിനാണ് ഒന്നാം റാങ്കിലുള്ള ബൗളർ, രവീന്ദ്ര ജഡേജ ഒന്നാം നമ്പർ ഓൾറൗണ്ടറും.
ഇന്ത്യ നമ്പർ വൺ
ഒന്നാം നമ്പർ ടെസ്റ്റ് ടീം - ഇന്ത്യ
ഒന്നാം നമ്പർ ഏകദിന ടീം - ഇന്ത്യ
ഒന്നാം നമ്പർ ട്വന്‍റി20 ടീം - ഇന്ത്യ
ഒന്നാം നമ്പർ ഏകദിന ബാറ്റർ - ശുഭ്‌മൻ ഗിൽ
ഒന്നാം നമ്പർ ഏകദിന ബൗളർ - മുഹമ്മദ് സിറാജ്
ഒന്നാം നമ്പർ ടെസ്റ്റ് ബൗളർ - ആർ. അശ്വിൻ
ഒന്നാം നമ്പർ ടെസ്റ്റ് ഓൾറൗണ്ടർ - രവീന്ദ്ര ജഡേജ
ഒന്നാം നമ്പർ ട്വന്‍റി20 ബാറ്റർ - സൂര്യകുമാർ യാദവ്