ഏഷ്യൻ പാര ഗെയിംസിൽ ചരിത്രം കുറിച്ച് ഇന്ത്യ; സ്വന്തമാക്കിയത് 111 മെഡലുകൾ

മെഡൽ വേട്ടയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 214 സ്വർണം അടക്കം 521 മെഡലുകൾ നേടിയ ചൈനയാണ് ഒന്നാം സ്ഥാനത്ത്.
ഇന്ത്യൻ പാര അത്‌ലറ്റ് സംഘം
ഇന്ത്യൻ പാര അത്‌ലറ്റ് സംഘം
Updated on

ഹാങ്സൗ: ഏഷ്യൻ പാര ഗെയിംസിൽ 111 മെഡലുകൾ സ്വന്തമാക്കി ചരിത്രം കുറിച്ച് ഇന്ത്യൻ സംഘം. ഇതാദ്യമായാണ് അന്താരാഷ്ട്ര കായിക മേളയിൽ നിന്ന് ഇന്ത്യയുടെ പാര അത്ലറ്റുകൾ ഇത്രയധികം മെഡലുകൾ സ്വന്തമാക്കുന്നത്. 29 സ്വർണവും 31 വെള്ളിയും 51 വെങ്കലവുമാണ് പാര ഗെയിംസിൽ നിന്ന് ഇന്ത്യ സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ താരങ്ങൾ നേടിയതിനേക്കാൾ കൂടുതൽ മെഡലുകളാണ് ഇത്തവണ പാര അത്‌ലറ്റുകൾ സ്വന്തമാക്കിയിരിക്കുന്നതെന്ന് ചുരുക്കം.

മെഡൽ വേട്ടയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്താണ്. 214 സ്വർണം അടക്കം 521 മെഡലുകൾ നേടിയ ചൈനയാണ് ഒന്നാം സ്ഥാനത്ത്. 41 സ്വർണത്തോടെ ഇറാൻ രണ്ടാം സ്ഥാനവും 42 സ്വർണത്തോടെ ജപ്പാൻ മൂന്നാം സ്ഥാനവും 30 സ്വർണവുമായി കൊറിയ നാലാം സ്ഥാനവും സ്വന്തമാക്കി, 2010 ലെ ആദ്യ പാര ഏഷ്യൻ ഗെയിംസ് മുതലേ ഇന്ത്യ മത്സരിച്ചിരുന്നു. ആദ്യ ഗെയിംസിൽ 14 മെഡലുകളുമായി പതിനഞ്ചാം സ്ഥാനത്തായിരുന്നു ഇന്ത്യ. 2014ലും പതിനഞ്ചാം സ്ഥാനത്തു തുടർന്നെങ്കിലും 2018ൽ ഒമ്പതാം സ്ഥാനത്തേക്ക് മുന്നേറിയിരുന്നു. ഇതിനു മുൻപ് 2010ൽ ഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ മാത്രമാണ് ഇന്ത്യൻ താരങ്ങൾ 100ൽ കൂടുതൽ മെഡലുകൾ നേടിയിട്ടുള്ളത്. അന്ന് 101 മെഡലാണ് ഇന്ത്യ സ്വന്തമാക്കിയത്. 2018ലെ ഏഷ്യൻ ഗെയിംസിൽ 72 മെഡലുകളാണ് ഇന്ത്യൻ പാര അത്‌ലറ്റിക് ടീം സ്വന്തമാക്കിയിരുന്നത്.

നാം ചരിത്രം രചിച്ചു. നമ്മുടെ പാര അത്‌ലറ്റുകൾ രാജ്യത്തിന്‍റെ അഭിമാനമുയർത്തി. ടോക്കിയോയിൽ നടക്കുന്ന പാരീസ് പാരലിംപിക്സിൽ ഇന്ത്യ ഇതിൽ കൂടുതൽ മെഡലുകൾ നേടുമെന്നും പാരാലിംപിക് കമ്മിറ്റി പ്രസിഡന്‍റ് ദീപ മാലിക് പറയുന്നു. ഇത്തവണ ഇന്ത്യൻ ടീമിൽ 313 താരങ്ങളാണുണ്ടായിരുന്നത്. 17 ഇനങ്ങളിലാണ് മത്സരിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com