
സെന്‍റോസ: ലോക ചെസ് ചാംപ്യൻഷിപ്പ് നേടി ഇന്ത്യയുടെ ഡി. ഗുകേഷ്. ചൈനീസ് താരവും മുൻ ചാംപ്യനുമായ ഡിൻ ലിറെനെ പരാജയപ്പെടുത്തിയാണ് ഗുകേഷ് ചാംപ്യൻഷിപ്പ് നേടിയത്. വിശ്വനാഥൻ ആനന്ദിനു ശേഷം ഇതാദ്യമായാണ് ഇന്ത്യൻ താരം ചാംപ്യൻഷിപ്പ് നേടുന്നത്. പതിനാലാമത്തെ മത്സരത്തിൽ വിജയിച്ചതോടെ ഏഴര പോയിന്‍റ് നേടിയാണ് 18കാരനായ ഗുകേഷ് വിജയിയായി മാറിയത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ചാംപ്യൻഷിപ്പ് നേടിയെന്ന റെക്കോഡും ഗുകേഷ് സ്വന്തമാക്കിയിട്ടുണ്ട്.
സമനിലയിൽ പിരിയുമെന്ന് കരുതിയിരുന്ന മത്സരത്തിനൊടുവിൽ ചൈനീസ് താരം തോൽവി സമ്മതിക്കുകയായിരുന്നു. ചാമ്പ്യൻഷിപ്പിൽ 3 മത്സരങ്ങൾ ഗുകേഷ് വിജയിച്ചപ്പോൾ ഡിംഗ് ലിറൻ രണ്ടെണ്ണത്തിൽ വിജയിച്ചു. ബാക്കി 9 മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു.