ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന് ഇന്ത്യന്‍ ടീം ​പുറപ്പെട്ടു

ചാംപ്യൻഷിപ്പ് 12 മുതൽ 16 വരെ, ശ്രീശങ്കറും അബ്ദുള്ള അബൂബക്കറും ആൻസി സോജനും ടീമിൽ, നീരജ് ചോപ്ര ഇല്ല
ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന് ഇന്ത്യന്‍ ടീം ​പുറപ്പെട്ടു
Updated on: 

ബം​ഗ​ളൂ​രു: ബാ​ങ്കോ​ക്കി​ല്‍ 12ന് ​ആ​രം​ഭി​ക്കു​ന്ന ഏ​ഷ്യ​ന്‍ അ​ത്‌​ല​റ്റി​ക്‌​സ് ചാം​പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ഇ​ന്ത്യ​ന്‍ സം​ഘം ഇ​ന്ന​ലെ പു​റ​പ്പെ​ട്ടു. ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന അ​ത്‌​ല​റ്റി​ക് ചാം​പ്യ​ന്‍ഷി​പ്പി​ല്‍ ഇ​ന്ത്യ​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണു​ള്ള​ത്. മൂ​ന്നു ബാ​ച്ചു​ക​ളാ​യാ​ണ് 54 അം​ഗ ഇ​ന്ത്യ​ന്‍ സം​ഘം പു​റ​പ്പെ​ടു​ന്ന​ത്.

ഷോ​ട്ട്പു​ട്ടി​ല്‍ ഏ​ഷ്യ​ന്‍ റെ​ക്കോ​ഡ് താ​രം ത​ജീ​ന്ദ​ര്‍ പാ​ല്‍ സി​ങ് ടൂ​ര്‍, മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ലോ​ങ് ജം​പ് താ​രം എം. ​ശ്രീ​ശ​ങ്ക​ര്‍, ഹ​ര്‍ഡി​ല്‍സി​ലെ വി​സ്മ​യ​താ​രം ജ്യോ​തി യാ​രാ​ജി, അ​ഞ്ജു​ബോ​ബി ജോ​ര്‍ജി​ന്‍റെ​യും ബോ​ബി ജോ​ര്‍ജി​ന്‍റെ​യും പ്രി​യ ശി​ഷ്യ ഷൈ​ലി സി​ങ് തു​ട​ങ്ങി​യ​വ​രാ​ണ് ഇ​ന്ത്യ​ന്‍ നി​ര​യി​ലെ സു​വ​ര്‍ണ​പ്ര​തീ​ക്ഷ​ക​ള്‍.

അ​തേ​സ​മ​യം, ഒ​ളിം​പി​ക്‌​സ് സ്വ​ര്‍ണ​മെ​ഡ​ല്‍ ജേ​താ​വ് നീ​ര​ജ് ചോ​പ്ര, 3000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ള്‍ ചേ​സി​ലെ അ​വി​നാ​ശ് സാ​ബ്‌​ലെ എ​ന്നി​വ​ര്‍ ചാം​പ്യ​ന്‍ഷി​പ്പി​ല്‍ പ​ങ്കെ​ടു​ക്കു​ന്നി​ല്ല. ഇ​രു​വ​രും ലോ​ക​ചാം​പ്യ​ന്‍ഷി​പ്പ് ല​ക്ഷ്യ​മാ​ക്കി വി​ദേ​ശ​ത്ത് പ​രി​ശീ​ല​ന​ത്തി​ലാ​ണ്. ടീ​മി​ല്‍ 28 പു​രു​ഷ​ന്മാ​രും 26 വ​നി​ത​ക​ളു​മാ​ണു​ള്ള​ത്. ഫെ​ഡ​റേ​ഷ​ന്‍ ക​പ്പി​ലെ പ്ര​ക​ട​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഏ​ഷ്യ​ന്‍ ചാം​പ്യ​ന്‍ഷി​പ്പി​നു​ള്ള ടീ​മി​നെ അ​ത്‌​ല​റ്റി​ക്‌​സ് ഫെ​ഡ​ഡ​റേ​ഷ​ന്‍ ഓ​ഫ് ഇ​ന്ത്യ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

ഇ​ന്ത്യ​ക്ക് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കാ​നാ​കു​മെ​ന്ന് ചീ​ഫ് അ​ത്ല​റ്റി​ക്‌​സ് കോ​ച്ച് രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു. ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും വ​ലി​യ പ്ര​തീ​ക്ഷ ടൂ​റി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു. 21.77 മീ​റ്റ​റാ​ണ് സീ​സ​ണി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ മി​ക​ച്ച പ്ര​ക​ട​നം. ഖ​ത്ത​റി​ലെ ദോ​ഹ​യി​ല്‍ ന​ട​ന്ന ഏ​ഷ്യ​ന്‍ അ​ത്ല​റ്റി​ക്സ് ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ 2019 പ​തി​പ്പി​ല്‍ 20.22 മീ​റ്റ​ര്‍ എ​റി​ഞ്ഞാ​ണ് ത​ജീ​ന്ദ​ര്‍ സി​ങ് സ്വ​ര്‍ണം നേ​ടി​യ​ത്.

അ​തി​നു​ശേ​ഷം ടൂ​ര്‍ കൂ​ടു​ത​ല്‍ അ​നു​ഭ​വ​പ​രി​ച​യം നേ​ടി, നി​ല​വി​ല്‍ കോ​ണ്ടി​നെ​ന്‍റ​ല്‍ ലെ​വ​ലി​ല്‍ (21.77 മീ​റ്റ​ര്‍) മു​ന്‍നി​ര ഷോ​ട്ട്പു​ട്ട​റാ​ണ്. ''പ​രി​ശീ​ല​നം പ്ര​തീ​ക്ഷി​ച്ച രീ​തി​യി​ലാ​ണ്. ബാ​ങ്കോ​ക്കി​ല്‍ എ​ന്‍റെ പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ ക​ഴി​യു​മെ​ന്ന് ഞാ​ന്‍ പ്ര​തീ​ക്ഷി​ക്കു​ന്നു,' ഷോ​ട്ട്പു​ട്ടി​ലെ ദേ​ശീ​യ റെ​ക്കോ​ര്‍ഡ് ഉ​ട​മ പ​റ​ഞ്ഞു. പു​രു​ഷ​ന്മാ​രു​ടെ ഷോ​ട്ട്പു​ട്ട്, ജാ​വ​ലി​ന്‍ ത്രോ, ​ലോം​ഗ് ജം​പ്, ട്രി​പ്പി​ള്‍ ജം​പ് എ​ന്നി​വ​യി​ലും ഇ​ന്ത്യ സ്വ​ര്‍ണം പ്ര​ത​തീ​ക്ഷി​ക്കു​ന്നു​ണ്ട്.

രാ​ജ്യാ​ന്ത​ര ജാ​വ​ലി​ന്‍ ത്രോ ​താ​രം രോ​ഹി​ത് യാ​ദ​വ്, ഡി.​പി. മ​നു, മു​ര​ളി ശ്രീ​ശ​ങ്ക​ര്‍, ട്രി​പ്പി​ള്‍ ജം​പ​ര്‍മാ​രാ​യ പ്ര​വീ​ണ്‍ ചി​ത്ര​വേ​ല്‍, അ​ബ്ദു​ള്ള അ​ബൂ​ബ​ക്ക​ര്‍ എ​ന്നി​വ​രും മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യി​ലാ​ണ്. മ​ധ്യ, ദീ​ര്‍ഘ​ദൂ​ര ഓ​ട്ട​ക്കാ​ര്‍ക്കും (800 മീ​റ്റ​ര്‍, 1500 മീ​റ്റ​ര്‍, 5000 മീ​റ്റ​ര്‍) ബാ​ങ്കോ​ക്കി​ല്‍ മെ​ഡ​ല്‍ നേ​ടാ​നു​ള്ള ന​ല്ല അ​വ​സ​ര​മു​ണ്ട്,'ഡെ​ക്കാ​ത്തല​ണ്‍ (തേ​ജ​സ്വി​ന്‍ ശ​ങ്ക​ര്‍) ഇ​ത്ത​വ​ണ​യും മെ​ഡ​ല്‍ പ്ര​തീ​ക്ഷ വ​ച്ചു​പു​ല​ര്‍ത്തു​ന്നു. - ''രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു. വ​നി​ത​ക​ളു​ടെ ട്രാ​ക്ക് റേ​സി​ല്‍ 100 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സ്, 200 മീ​റ്റ​ര്‍, 800 മീ​റ്റ​ര്‍, 5000 മീ​റ്റ​ര്‍, 3000 മീ​റ്റ​ര്‍ സ്റ്റീ​പ്പി​ള്‍ ചേ​സ് എ​ന്നി​വ​യി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും.

ആ​ന്ധ്രാ​പ്ര​ദേ​ശി​ന്‍റെ അ​ന്താ​രാ​ഷ്ട്ര 100 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സ് സ്‌​പെ​ഷ്യ​ലി​സ്റ്റ് ജ്യോ​തി യാ​രാ​ജി ബാ​ങ്കോ​ക്കി​ല്‍ അ​ര​ങ്ങേ​റ്റം കു​റി​ക്കും. ഈ ​സീ​സ​ണി​ല്‍ ര​ണ്ട് ത​വ​ണ 100 മീ​റ്റ​ര്‍ ഹ​ര്‍ഡി​ല്‍സി​ല്‍ 13 സെ​ക്ക​ന്‍ഡി​ന് താ​ഴെ​യു​ള്ള പ്ര​ക​ട​നം ജ്യോ​തി കാ​ഴ്ച​വ​ച്ചി​രു​ന്നു. 200 മീ​റ്റ​ര്‍ ഇ​ന​ത്തി​ലും ജ്യോ​തി മ​ത്സ​രി​ക്കു​ന്നു​ണ്ട്. കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ് വ​നി​ത​ക​ളു​ടെ ജാ​വ​ലി​ന്‍ ത്രോ​യി​ല്‍ വെ​ങ്ക​ല മെ​ഡ​ല്‍ ജേ​താ​വാ​യ അ​ന്നു റാ​ണി മെ​ഡ​ല്‍ പ്ര​തീ​കി​ഷ​യാ​ണ്. ദോ​ഹ​യി​ല്‍ അ​വ​ര്‍ വെ​ള്ളി നേ​ടി​യി​രു​ന്നു.

സ്വ​പ്ന ബ​ര്‍മ​ന്‍ (ഹെ​പ്റ്റാ​ത്ത​ല​ണ്‍), ഷൈ​ലി സിം​ഗ്, ആ​ന്‍സി സോ​ജ​ന്‍ (ഇ​രു​വ​രും ലോം​ഗ് ജം​പ്) എ​ന്നി​വ​രാ​ണ് ബാ​ങ്കോ​ക്കി​ല്‍ മെ​ഡ​ല്‍ നേ​ടാ​ന്‍ ന​ല്ല സാ​ധ്യ​ത​യു​ള്ള മ​റ്റ് അ​ത്ല​റ്റു​ക​ള്‍. താ​യ്ല​ന്‍ഡി​ല്‍ പു​രു​ഷ​ന്മാ​രു​ടെ 4-400 മീ​റ്റ​ര്‍ റി​ലേ​യി​ലും മി​ക്സ​ഡ് 4-400 മീ​റ്റ​ര്‍ റി​ലേ​യി​ലും മെ​ഡ​ലു​ക​ള്‍ നേ​ടാ​നാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു.

ദോ​ഹ​യി​ല്‍ ന​ട​ന്ന 2019 എ​ഡി​ഷ​നി​ല്‍ 16 മെ​ഡ​ലു​ക​ളും ര​ണ്ട് സ്വ​ര്‍ണ​വും ഏ​ഴ് വെ​ള്ളി​യും തു​ല്യ​മാ​യ വെ​ങ്ക​ല​വു​മാ​യി ഇ​ന്ത്യ​ന്‍ സം​ഘം മെ​ഡ​ല്‍ പ​ട്ടി​ക​യി​ല്‍ അ​ഞ്ചാം സ്ഥാ​ന​ത്തെ​ത്തി​യി​രു​ന്നു. ബ​ഹ്റൈ​ന്‍, ചൈ​ന, ജ​പ്പാ​ന്‍, ഉ​സ്ബെ​ക്കി​സ്ഥാ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് ആ​ദ്യ സ്ഥാ​ന​ങ്ങ​ളി​ല്‍ ഫി​നി​ഷ് ചെ​യ്ത​ത​ത്. 2021ല്‍ ​ന​ട​ക്ക​കേ​ണ്ട ചാം​പ്ന്‍ഷി​പ്പാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.

logo
Metro Vaartha
www.metrovaartha.com