ഇന്ത്യന്‍ സൂപ്പര്‍ കപ്പിൽ സമഗ്രമാറ്റം

നിലവില്‍ ഒരു മാസത്തില്‍ താഴെയുള്ള സൂപ്പര്‍ കപ്പിന്‍റെ ദൈര്‍ഘ്യം ഏഴ് മാസമായി ഉയര്‍ത്താനും തീരുമാനം ഉണ്ടായിട്ടുണ്ട്
ഇന്ത്യന്‍ സൂപ്പര്‍ കപ്പിൽ സമഗ്രമാറ്റം

കോ​ല്‍ക്ക​ത്ത: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ക​പ്പ് ഫു​ട്ബോ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ സ​മ​ഗ്ര​മാ​റ്റ​ത്തി​നൊ​രു​ങ്ങി ഓ​ള്‍ ഇ​ന്ത്യ ഫു​ട്ബോ​ള്‍ ഫെ​ഡ​റേ​ഷ​ന്‍. 2024-25 സീ​സ​ണി​ല്‍ സൂ​പ്പ​ര്‍ ക​പ്പി​ന്‍റെ ന​ട​ത്തി​പ്പ് ഇം​ഗ്ലീ​ഷ് എ​ഫ് എ ​ക​പ്പ് മാ​തൃ​ക​യി​ലാ​ക്കും. നി​ല​വി​ല്‍ ഒ​രു മാ​സ​ത്തി​ല്‍ താ​ഴെ​യു​ള്ള സൂ​പ്പ​ര്‍ ക​പ്പി​ന്‍റെ ദൈ​ര്‍ഘ്യം ഏ​ഴ് മാ​സ​മാ​യി ഉ​യ​ര്‍ത്താ​നും തീ​രു​മാ​നം ഉ​ണ്ടാ​യി​ട്ടു​ണ്ട്.

2024 ഒ​ക്റ്റോ​ബ​ര്‍ ഒ​ന്നി​ന് തു​ട​ങ്ങു​ന്ന ടൂ​ര്‍ണ​മെ​ന്‍റ് മെ​യ് 15 വ​രെ നീ​ളും. ടൂ​ര്‍ണ​മെ​ന്‍റി​ന്‍റെ മ​ത്സ​ര​ക്ര​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​ഐ​എ​ഫ്എ​ഫ് ഇ​തു​വ​രെ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സാ​ധാ​ര​ണ​യാ​യി 12 റൗ​ണ്ടു​ക​ളും സെ​മി ഫൈ​ന​ലും ഫൈ​ന​ലു​മാ​ണ് എ​ഫ് എ ​ക​പ്പി​നു​ള്ള​ത്.

ഏ​തെ​ങ്കി​ലും റൗ​ണ്ടി​ല്‍ ര​ണ്ട് ടീ​മു​ക​ള്‍ ത​മ്മി​ലു​ള്ള മ​ത്സ​രം സ​മ​നി​ല ആ​യാ​ല്‍ അ​വ വീ​ണ്ടും ഒ​രി​ക്ക​ല്‍ കൂ​ടെ ന​ട​ത്തും. അ​വി​ടെ​യും സ​മ​നി​ല​യി​ലാ​ണെ​ങ്കി​ല്‍ എ​ക്സ്ട്രാ ടൈ​മി​ലേ​ക്കും പെ​നാ​ല്‍റ്റി ഷൂ​ട്ടൗ​ട്ടി​ലേ​ക്കും മ​ത്സ​രം നീ​ളും. സെ​മി ഫൈ​ന​ല്‍, ഫൈ​ന​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ഒ​റ്റ പാ​ദ​മാ​യാ​ണ് ന​ട​ക്കു​ക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com