ഓസീസ് പരമ്പര; ഇന്ത‍്യൻ ടീം യാത്ര തിരിച്ചു

ഏകദിനത്തിൽ ശുഭ്മൻ ഗില്ലിനെ ക‍്യാപ്റ്റനായി നിയമിച്ച ശേഷമുള്ള ആദ‍്യ പരമ്പരയാണ്
indian team departs for odi and t20 series in australia

വിരാട് കോലി

Updated on

ന‍്യൂഡൽഹി: ഒക്റ്റോബർ 19ന് ആരംഭിക്കാനിരിക്കുന്ന ഓസ്ട്രേലിയൻ പര‍്യടനത്തിനായി ഇന്ത‍്യൻ ക്രിക്കറ്റ് ടീം യാത്ര തിരിച്ചു. 6 മാസങ്ങൾക്കു ശേഷം രോഹിത് ശർമയും വിരാട് കോലിയും തിരിച്ചെത്തുന്ന പരമ്പര ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.

ശുഭ്മൻ ഗില്ലിനെ ഏകദിനത്തിൽ ക‍്യാപ്റ്റനായി നിയമിച്ച ശേഷമുള്ള ആദ‍്യ പരമ്പര കൂടിയാണിത്. ഏകദിന പരമ്പരയ്ക്കു ശേഷം 5 ടി20 മത്സരങ്ങളും ഇന്ത‍്യ ഓസീസുമായി കളിക്കും. ടി20 ലോകകപ്പിന് മുന്നോടിയായി നടക്കുന്ന പരമ്പരയായതിനാൽ ഇന്ത‍്യക്ക് ഏറെ നിർണായകമാണ് ടി20 മത്സരങ്ങൾ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com