
ബാബർ അസം, മുഹമ്മദ് റിസ്‌വാൻ
ന‍്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ ക്രിക്കറ്റ് താരങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ഇന്ത‍്യയിൽ നിരോധിച്ചു. പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ മുഹമ്മദ് റിസ്‌വാൻ, ബാബർ അസം, ഷഹീൻഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരുടെ അക്കൗണ്ടുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം പാക്കിസ്ഥാൻ ജാവലിൻ താരവും ഒളിമ്പിക് സ്വർണ മെഡൽ ജേതാവുമായ അർഷാദ് നദീമിന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇന്ത‍്യയിൽ നിരോധിച്ചിരുന്നു.
ഉള്ളടക്കം നിയന്ത്രിക്കാനുള്ള നിയമപരമായ നിർദേശം പാലിച്ചതിനാൽ അക്കൗണ്ട് ഇന്ത‍്യയിൽ ലഭ‍്യമല്ലെന്നാണ് അക്കൗണ്ട് തുറക്കാൻ ശ്രമിക്കുമ്പോൾ കാണാനാവുന്നത്.
നേരത്തെ പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരങ്ങളായ ഷൊയ്ബ് അക്തർ, ഷാഹിദ് അഫ്രീദി, ബാസിത് അലി തുടങ്ങിയവരുടെ യൂട‍്യൂബ് ചാനലുകളും ഇന്ത‍്യയിൽ നിരോധിച്ചിരുന്നു.