റി​യാ​ദ് സീ​സ​ൺ ക​പ്പ്: മെ​സി ഗോ​ള​ടി​ച്ചെ​ങ്കി​ലും മ​യാ​മി​ക്ക് തോ​ൽ​വി

ആ​ദ്യ പ​കു​തി​യി​ൽ 3-1ന് ​പി​ന്നി​ട്ട് നി​ന്ന ശേ​ഷം മ​യാ​മി ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യ​ത്
റി​യാ​ദ് സീ​സ​ൺ ക​പ്പ്: മെ​സി ഗോ​ള​ടി​ച്ചെ​ങ്കി​ലും മ​യാ​മി​ക്ക് തോ​ൽ​വി

റി​യാ​ദ്: മെ​സി​യും സു​വാ​ര​സും ഗോ​ള​ടി​ച്ചെ​ങ്കി​ലും റി​യാ​ദ് സീ​സ​ൺ ക​പ്പി​ൽ അ​ൽ ഹി​ലാ​ലി​നോ​ട് ഇ​ന്‍റ​ർ മ​യാ​മി​ക്ക് തോ​ൽ​വി. മൂ​ന്നി​നെ​തി​രേ നാ​ല് ഗോ​ളു​ക​ൾ​ക്കാ​ണ് അ​ൽ ഹി​ലാ​ലി​ന്‍റെ ജ​യം. സ​മ​നി​ല​യി​ലേ​ക്ക് നീ​ങ്ങു​മെ​ന്ന് തോ​ന്നി​ച്ച മ​ത്സ​ര​ത്തി​ന്‍റെ 88-ാം മി​നി​റ്റി​ലാ​ണ് അ​ൽ ഹി​ലാ​ലി​ന്‍റെ വി​ജ​യ​ഗോ​ൾ പി​റ​ന്ന​ത്. ബ്ര​സീ​ലി​യ​ൻ താ​രം മാ​ൽ​കോം വ​ല​ച​ലി​പ്പി​ച്ചു. ആ​ദ്യ പ​കു​തി​യി​ൽ 3-1ന് ​പി​ന്നി​ട്ട് നി​ന്ന ശേ​ഷം മ​യാ​മി ശ​ക്ത​മാ​യ തി​രി​ച്ചു​വ​ര​വാ​ണ് ന​ട​ത്തി​യ​ത്.

ക​ളി തു​ട​ങ്ങി പ​ത്താം മി​നി​റ്റി​ല്‍ അ​ല​ക്സാ​ണ്ട​ര്‍ മി​ട്രോ​വി​ച്ച് ആ​ല്‍ ഹി​ലാ​ലി​നെ മു​ന്നി​ലെ​ത്തി​ച്ചു. മൂ​ന്ന് മി​നി​റ്റി​നു​ള്ളി​ല്‍ ത​ന്നെ ഹി​ലാ​ല്‍ ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി. മ​യാ​മി ഉ​ണ​ര്‍ന്നു​ക​ളി​ച്ചെ​ങ്കി​ലും ആ​ദ്യ​ഗോ​ള്‍ പി​റ​ന്ന​ത് 34ാം മി​നി​റ്റി​ലാ​യി​രു​ന്നു. സു​വാ​ര​സ് ആ​ണ് പ​ന്ത് വ​ല​യി​ല്‍ എ​ത്തി​ച്ച​ത്. 44ാം മി​നി​റ്റി​ല്‍ ഒ​രു ഗോ​ള്‍ കൂ​ടി നേ​ടി ഹി​ലാ​ല്‍ ലീ​ഡ് ഉ​യ​ര്‍ത്തി.

ര​ണ്ടാം പ​കു​തി​യി​ലെ 54ാം മി​നി​റ്റി​ലാ​യി​രു​ന്നു മെ​സി​യു​ടെ ഗോ​ള്‍ നേ​ട്ടം. മ​യാ​മി​ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച പെ​നാ​ല്‍റ്റി കി​ക്ക് മെ​സി അ​നാ​യാ​സം വ​ല​യി​ലെ​ത്തി​ച്ചു. തൊ​ട്ട​പി​ന്നാ​ലെ അ​ടു​ത്ത നി​മി​ഷം ത​ന്നെ ഡേ​വി​ഡ് റൂ​യി​സി​ലൂ​ടെ ഒ​രു ഗോ​ള്‍ നേ​ടി മ​യാ​മി മ​ത്സ​രം സ​മ​നി​ല പി​ടി​ച്ചു. 87ാം മി​നി​റ്റി​ല്‍ മെ​സി​യെ ക​ള​ത്തി​ല്‍ നി​ന്ന് പി​ന്‍വ​ലി​ച്ച​തി​ന് തൊ​ട്ടു​പി​ന്നാ​ലെ ലീ​ഡ് ഉ​യ​ര്‍ത്തി ഹി​ലാ​ല്‍ വി​ജ​യം ഉ​റ​പ്പി​ച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com