
യൂസഫ് കെ ഇബ്രാഹിം
ദുബായ്: ഇന്‍റർനാഷണൽ മാസ്റ്റേഴ്‌സ് വോളിബോൾ ചാമ്പ്യൻഷിപ്പ് ഒക്റ്റോബർ 18, 19 തീയതികളിൽ ദുബായിൽ. 45 വയസിന് മുകളിലുള്ള ടീമിന്‍റെ മുഖ്യ പരിശീലകനായി യൂസഫ് കെ ഇബ്രാഹിമിനെ തെരഞ്ഞെടുത്തു.
അസിസ്റ്റന്‍റ് കോച്ചുമാരായി സുധീർ, ഷമീർ എന്നിവരെയും ചീഫ് കോർഡിനേറ്ററായി ഷെഫീർ മതിലകത്തെയും തെരഞ്ഞെടുത്തു, ടീം അംഗങ്ങൾ: ഫാറൂഖ്, റസാഖ്, മുഹമ്മദ്, പോളി, രൂപേഷ്, കുര്യാച്ചൻ, റഷീദ്, നസീർ, ഫാസിൽ, സജി കുമാർ.