ഇനി കളിമാറും; ഹാരി ബ്രൂക്കിന് പകരക്കാരനെ കൂടാരത്തിലെത്തിച്ച് ഡൽഹി ക്യാപിറ്റൽസ്

വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് ഇംഗ്ലീഷ് മധ്യനിര ബാറ്റർ ഹാരി ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറിയത്
ഇനി കളിമാറും; ഹാരി ബ്രൂക്കിന് പകരക്കാരനെ കൂടാരത്തിലെത്തിച്ച് ഡൽഹി ക്യാപിറ്റൽസ്
Updated on

ഹാരി ബ്രൂക്കിന് പകരക്കാരനെ കണ്ടെത്തി ഡൽഹി ക്യാപിറ്റൽസ്. ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളറായ ലിസാദ് വില്യംസണാണ് ഹാരി ബ്രൂക്കിന് പകരം ഡൽഹി ക്യാപിറ്റൽസിൽ ഒപ്പുവച്ചത്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് ടീമിലെത്തിയത്. വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് ഇംഗ്ലീഷ് മധ്യനിര ബാറ്റർ ഹാരി ബ്രൂക്ക് ഐപിഎല്ലിൽ നിന്ന് പിന്മാറിയത്. ഇതിനു പിന്നാലെ ബ്രൂക്കിന് പകരക്കാരനെ ടീമിലെത്തിക്കാൻ ഡൽഹി മാനേജ്മെന്റ് നടത്തിയ ശ്രമങ്ങക്ക് ഒടുവിലാണ് ലിസാദ് വില്യംസണിനെ ടീമിലെത്തിച്ചത്.

2021ലാണ് ലിസാദ് വില്യംസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് രണ്ട് ടെസ്റ്റുകളിലും നാല് ഏകദിനങ്ങളിലും (ODIs) 11 T20 അന്താരാഷ്ട്രയിലും വില്യംസ് ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ചു. വെള്ളിയാഴ്‌ച ലക്‌നൗവുമായാണ് ഡൽഹിയുടെ അടുത്ത മത്സരം. അതേസമയം ജേസൺ റോയ്, മാർക് വുഡ് എന്നിവർക്ക് പിന്നാലെ ഐപിഎല്ലിൽ നിന്ന് പിന്മാറുന്ന മൂന്നാമത്തെ ഇംഗ്ലീഷ് താരമാണ് ബ്രൂക്ക്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com