വാംഖഡെയില്‍ കൂവല്‍ പേടിച്ച് ഹാര്‍ദിക് പാണ്ഡ്യ

രണ്ട് മത്സരങ്ങളിലെ പരാജയത്തിനു ശേഷം നാളെ മുംബൈ ഇന്ത്യന്‍സ് സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയതത്തില്‍ ആദ്യ മത്സരം കളിക്കാനൊരുങ്ങുകയാണ്
mi vs rr
mi vs rr

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 17-ാം സീസണില്‍ ഇതുവരെ വളരെ മോശം അവസ്ഥയാണ് മുംബൈ ഇന്ത്യന്‍സിനുള്ളത്. കളി ജയിക്കുന്നില്ല എന്നതുമാത്രമല്ല പ്രശ്‌നം. അവരുടെ നായകന്‍ ഹാര്‍ദിക് പാണ്ഡ്യയെ അംഗീകരിക്കാന്‍ ഇതുവരെ ആരാധകര്‍ തയാറായിട്ടില്ല. അതിനേക്കാളേറെ, പാണ്ഡ്യയുടെ ഫീല്‍ഡിലെ മോശം പെരുമാറ്റങ്ങള്‍ വലിയ വിമര്‍ശനത്തിനും വഴിവച്ചു. മോശം അവസ്ഥയിലൂടെയാണ് മുംബൈ അഞ്ച് കിരീട നേട്ടങ്ങളിലേക്ക് ടീമിനെ നയിച്ച രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദിക്കിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് കൊണ്ടുവന്നതു മുതല്‍ ആരാധകര്‍ ക്ലബ്ബിനെതിരേ തിരിഞ്ഞിരിക്കുകയാണ്.

രണ്ട് മത്സരങ്ങളിലെ പരാജയത്തിനു ശേഷം നാളെ മുംബൈ ഇന്ത്യന്‍സ് സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയതത്തില്‍ ആദ്യ മത്സരം കളിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ മത്സരങ്ങളിലേതുപോല്‍ നായകന്‍ ഹാര്‍ദിക്കിന് സ്വന്തം മൈതാനത്ത് കവല്‍ ഏല്‍ക്കേണ്ടിവന്നാല്‍ അത് വലിയ നാണക്കേടാവും ഉണ്ടാക്കുക. രാജസ്ഥാന്‍ റോയല്‍സാണ് എതിരാളികള്‍. ടോസിനായി എത്തുന്നതു മുതല്‍ സ്വന്തം ടീമിന്‍റെ ആരാധകരും എതിര്‍ ടീമിനെ പിന്തുണയ്ക്കുന്നവരുമെല്ലാം ഹാര്‍ദിക്കിനെ കൂവി വിളിക്കുകയാണ്.

ആരാധക രോഷം ആദ്യ ഹോം മത്സരത്തിലും ടീമിന് തിരിച്ചടിയാകുമോ എന്ന ആശങ്കയിലാണ് ടീം മാനേജ്‌മെന്‍റ്. മുംബൈയില്‍ നടക്കുന്ന മത്സരമാണെങ്കിലും ആരാധകര്‍ ഹാര്‍ദിക്കിനെതിരേ തിരിയുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിലെത്തിയ ഹാര്‍ദിക്കിനെ ആരാധകര്‍ കൂക്കി വിളിച്ചിരുന്നു. ടീം വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ രോഹിത്തിന് ജയ് വിളിച്ച ആരാധകര്‍ ഹാര്‍ദിക്കിനെ കണ്ടതോടെ കൂവി വിളിച്ചു.

ടീം ഉടമകളായ അംബാനി കുടുംബവും ആരാധകരുടെ പ്രതിഷേധത്തിന്‍റെ ചൂടറിഞ്ഞിട്ടുണ്ട്.ഇത്തരം ആരാധക യുദ്ധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യന്‍ താരം ആര്‍. അശ്വിന്‍ രംഗത്തെത്തുകയും ചെയ്തു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ എം.എസ് ധോണിക്ക് കീഴില്‍ കളിച്ചിട്ടുണ്ടെന്നും സച്ചിനും ഗാംഗുലിയും ദ്രാവിഡിന് കീഴില്‍ കളിച്ചിട്ടുണ്ടെന്നും അശ്വിന്‍ ചൂണ്ടിക്കാട്ടി.എന്നാല്‍, അതുപോലെയല്ല കാര്യങ്ങളെന്നും ഇവരെല്ലാവരും പരസ്പപരം ബഹുമാനിച്ചിരുന്നെന്നും എന്നാല്‍, ഹാര്‍ദിക്കിന്‍റെ സ്വഭാവവും പിച്ചിലെ പെരുമാറ്റവും ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്നുമാണ് ആരാധക പക്ഷം. രോഹിത്തിനെ അപ്രതീക്ഷിതമായി മാറ്റുകയും പകരം ഗുജറാത്ത് ടൈറ്റന്‍സില്‍നിന്ന് പാണ്ഡ്യയെ കൊണ്ടുവന്ന് ക്യാപ്റ്റന്‍ സ്ഥാനത്ത് പ്രതിഷ്ടിക്കുകയും ചെയ്ത മുംബൈ മാനേജ്‌മെന്‍റിന്‍റെ നീക്കത്തിനെതിരേ തുടക്കം മുതല്‍ തന്നെ ആരാധകര്‍ പ്രതിഷേധത്തിലാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com