മാസാണ് ഡികെ പക്ഷേ..!

ഏഴ് മത്സരങ്ങള്‍ കളിച്ച ഡികെ ഇതുവരെ 226 റണ്‍സ് നേടിയിട്ടുണ്ട്. 75.33 ആണ് ശരാശരി. 205.45 എന്ന കണ്ണഞ്ചിക്കുന്ന സ്‌ട്രൈക്ക് റേറ്റും 42കാരനായ കാര്‍ത്തികിനുണ്ട്
മാസാണ് ഡികെ പക്ഷേ..!

ബം​ഗ​ളൂ​രു: സ​ണ്‍റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ഉ​യ​ര്‍ത്തി​യ റ​ണ്‍മ​ല​യ്ക്കു മു​ന്നി​ല്‍ 30 റ​ണ്‍സ​ക​ലെ പൊ​രു​തി കീ​ഴ​ട​ങ്ങി​യ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സി​ന് ആ​ശ്വാ​സ​മാ​യ​തും വീ​ര്യ​മാ​യ​തും ദി​നേ​ഷ് കാ​ര്‍ത്തി​ക് എ​ന്ന വെ​റ്റ​റ​ന്‍ ബാ​റ്റ​റു​ടെ അ​വി​ശ്വ​സ​നീ​യ പ്ര​ക​ട​നം. 288 റ​ണ്‍സെ​ന്ന റെ​ക്കോ​ഡ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍ന്ന ആ​ര്‍സി​ബി​ക്ക് ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 262 റ​ണ്‍സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ.

ഒ​രു ഘ​ട്ട​ത്തി​ല്‍ 200 പോ​ലും ക​ട​ക്കി​ല്ലെ​ന്ന് തോ​ന്നി​ച്ച സ​ന്ദ​ര്‍ഭ​ത്തി​ല്‍ ദി​നേ​ഷ് കാ​ര്‍ത്തി​ക്കി​ന്‍റെ സ്ഫോ​ട​നാ​ത്മ​ക ബാ​റ്റി​ങ്ങാ​ണ് ഇ​ത്ര​യും സ്‌​കോ​വ​ലി​യ സ്‌​കോ​റി​ലേ​ക്ക് ബം​ഗ​ളൂ​രു​വി​നെ എ​ത്തി​ച്ച​ത്. ഒ​രു ഘ​ട്ട​ത്തി​ല്‍ വി​ജ​യ​പ്ര​തീ​ക്ഷ​വ​രെ കാ​ര്‍ത്തി​കി​ലൂ​ടെ ബം​ഗ​ള​രു പു​ല​ര്‍ത്തി. 35 പ​ന്തു​ക​ള്‍ നേ​രി​ട്ട കാ​ര്‍ത്തി​ക്ക് 83 റ​ണ്‍സു​മാ​യി 19-ാം ഓ​വ​റി​ല്‍ പു​റ​ത്താ​യി. നാ​ല് ഫോ​റും ഏ​ഴ് സി​ക്സു​മ​ട​ക്ക​മാ​ണ് കാ​ര്‍ത്തി​ക് 83 റ​ണ്‍സ് സ്വ​ന്ത​മാ​ക്കി​യ​ത്. കാ​ര്‍ത്തി​ക്കി​നെ കൂ​ടാ​തെ വി​രാ​ട് കോ​ലി​യും ക്യാ​പ്റ്റ​ന്‍ ഫാ​ഫ് ഡു​പ്ലെ​സി​യും മാ​ത്ര​മാ​ണ് കൂ​റ്റ​ന്‍ ല​ക്ഷ്യ​ത്തി​ലേ​ക്ക് ഒ​ന്ന് പൊ​രു​തി നോ​ക്കു​ക​യെ​ങ്കി​ലും ചെ​യ്ത​ത്.

ഏ​ഴ് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച ഡി​കെ ഇ​തു​വ​രെ 226 റ​ണ്‍സ് നേ​ടി​യി​ട്ടു​ണ്ട്. 75.33 ആ​ണ് ശ​രാ​ശ​രി. 205.45 എ​ന്ന ക​ണ്ണ​ഞ്ചി​പ്പി​ക്കു​ന്ന സ്‌​ട്രൈ​ക്ക് റേ​റ്റും 42കാ​ര​നാ​യ കാ​ര്‍ത്തി​കി​നു​ണ്ട്.

ഹൈ​ദ​രാ​ബാ​ദ് ഉ​യ​ര്‍ത്തി​യ കൂ​റ്റ​ന്‍ വി​ജ​യ​ല​ക്ഷ്യ​ത്തി​ലേ​ക്ക് ന​ല്ല തു​ട​ക്ക​മാ​യി​രു​ന്നു ആ​ര്‍സി​ബി​യു​ടേ​ത്. കോ​ലി​യും ഡു​പ്ലെ​സി​യും ചേ​ര്‍ന്ന് 6.2 ഓ​വ​റി​ല്‍ 80 റ​ണ്‍സ് ചേ​ര്‍ത്തു. കോ​ലി​യെ പു​റ​ത്താ​ക്കി മാ​യ​ങ്ക് മാ​ര്‍ക്കാ​ണ്ഡെ​യാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ച​ത്. സ്ട്രൈ​ക്ക് റേ​റ്റി​ന്‍റെ പേ​രി​ല്‍ വി​മ​ര്‍ശ​നം കേ​ട്ടി​രു​ന്ന കോ​ലി ഇ​ത്ത​വ​ണ വെ​റും 20 പ​ന്തി​ല്‍ നി​ന്ന് 42 റ​ണ്‍സെ​ടു​ത്താ​ണ് പു​റ​ത്താ​യ​ത്. ര​ണ്ട് സി​ക്സും ആ​റ് ഫോ​റു​മ​ട​ങ്ങു​ന്ന​താ​യി​രു​ന്നു കോ​ലി​യു​ടെ ഇ​ന്നി​ങ്സ്.

പി​ന്നാ​ലെ വി​ല്‍ ജാ​ക്ക്സ് (7), ര​ജ​ത് പാ​ട്ടി​ദാ​ര്‍ (9), സൗ​ര​വ് ചൗ​ഹാ​ന്‍ (0) എ​ന്നി​വ​ര്‍ തു​ട​രെ മ​ട​ങ്ങി​യ​തോ​ടെ ആ​ര്‍സി​ബി പ​ത​റി. ഡു​പ്ലെ​സി മാ​ത്ര​മാ​ണ് ഈ ​സ​മ​യം പൊ​രു​തി​യ​ത്. 28 പ​ന്തി​ല്‍ നി​ന്ന് നാ​ല് സി​ക്സും ഏ​ഴ് ഫോ​റു​മ​ട​ക്കം 62 റ​ണ്‍സെ​ടു​ത്ത ഡു​പ്ലെ​സി​യെ 10-ാം ഓ​വ​റി​ല്‍ പു​റ​ത്താ​ക്കി ക്യാ​പ്റ്റ​ന്‍ പാ​റ്റ് ക​മ്മി​ന്‍സ് ആ ​പോ​രാ​ട്ടം അ​വ​സാ​നി​പ്പി​ച്ചു.

എ​ന്നാ​ല്‍ ആ​റാ​മ​നാ​യി ക്രീ​സി​ലെ​ത്തി​യ ദി​നേ​ഷ് കാ​ര്‍ത്തി​ക്ക് മ​ത്സ​രം വീ​ണ്ടും ആ​വേ​ശ​ക​ര​മാ​ക്കി. ആ​റാം വി​ക്ക​റ്റി​ല്‍ മ​ഹി​പാ​ല്‍ ലോം​റോ​റി​നെ (11 പ​ന്തി​ല്‍ 19) കൂ​ട്ടു​പി​ടി​ച്ച് 59 റ​ണ്‍സ് ചേ​ര്‍ത്ത കാ​ര്‍ത്തി​ക്ക് ആ​ര്‍സി​ബി ആ​രാ​ധ​ക​ര്‍ക്ക് പ്ര​തീ​ക്ഷ ന​ല്‍കി. മി​ക​ച്ച ഷോ​ട്ടു​ക​ളു​മാ​യി ക​ളം​നി​റ​ഞ്ഞ കാ​ര്‍ത്തി​ക്കി​ന് പി​ന്തു​ണ ന​ല്‍കാ​ന്‍ പ​ക്ഷേ മ​റ്റാ​രു​മു​ണ്ടാ​യി​രു​ന്നി​ല്ല. ഹൈ​ദ​രാ​ബാ​ദി​നാ​യി പാ​റ്റ് ക​മ്മി​ന്‍സ് മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. മാ​യ​ങ്ക് മാ​ര്‍ക്കാ​ണ്ഡെ ര​ണ്ടു വി​ക്ക​റ്റെ​ടു​ത്തു.നേ​ര​ത്തേ ബാ​റ്റെ​ടു​ത്ത​വ​രെ​ല്ലാം ക​ത്തി​ക്ക​യ​റി​യ​പ്പോ​ള്‍ 20 ഓ​വ​റി​ല്‍ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ഹൈ​ദ​രാ​ബാ​ദ് അ​ടി​ച്ചെ​ടു​ത്ത​ത് 287 റ​ണ്‍സ്. സെ​ഞ്ചു​റി നേ​ടി​യ ട്രാ​വി​സ് ഹെ​ഡാ​ണ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ ടോ​പ് സ്‌​കോ​റ​ര്‍. 41 പ​ന്തു​ക​ള്‍ നേ​രി​ട്ട താ​രം എ​ട്ട് സി​ക്സും ഒ​മ്പ​ത് ഫോ​റു​മ​ട​ക്കം 102 റ​ണ്‍സെ​ടു​ത്തു.ടോ​സ് നേ​ടി ബൗ​ളി​ങ് തി​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ആ​ര്‍സി​ബി ക്യാ​പ്റ്റ​ന്‍ ഫാ​ഫ് ഡു​പ്ലെ​സി​യു​ടെ തീ​രു​മാ​നം തെ​റ്റി.

ഹെ​ഡും അ​ഭി​ഷേ​ക് ശ​ര്‍മ​യും ചേ​ര്‍ന്ന് എ​ട്ട് ഓ​വ​റി​ല്‍ അ​ടി​ച്ചു​ക​ട്ടി​യ​ത് 108 റ​ണ്‍സ്. അ​ഭി​ഷേ​ക് 22 പ​ന്തി​ല്‍ നി​ന്ന് ര​ണ്ട് വീ​തം സി​ക്സും ഫോ​റു​മ​ട​ക്കം 34 റ​ണ്‍സെ​ടു​ത്തു. അ​ഭി​ഷേ​ക് പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ എ​ത്തി​യ ക്ലാ​സ​ന്‍ 31 പ​ന്തി​ല്‍ നി​ന്ന് ഏ​ഴു സി​ക്സും ര​ണ്ട് ഫോ​റു​മ​ട​ക്കം അ​ടി​ച്ചെ​ടു​ത്ത​ത് 67 റ​ണ്‍സ്.

മാ​ര്‍ക്രം 17 പ​ന്തി​ല്‍ നി​ന്ന് ര​ണ്ട് വീ​തം സി​ക്സും ഫോ​റു​മ​ട​ക്കം 32 റ​ണ്‍സും സ​മ​ദ് 10 പ​ന്തി​ല്‍ നി​ന്ന് മൂ​ന്ന് സി​ക്സും നാ​ല് ഫോ​റു​മ​ട​ക്കം 37 റ​ണ്‍സും അ​ടി​ച്ചെ​ടു​ത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com