ഐപിഎൽ മാർച്ച് 22 മുതൽ ‍?

ക്രി​ക്ക​റ്റ് വെ​ബ്സൈ​റ്റു​ക​ൾ തീ​യ​തി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ബി​സി​സി​ഐ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് തി​യ​തി​യു​ടെ കാ​ര്യ​ത്തി​ല്‍ സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല
ഐപിഎൽ മാർച്ച് 22 മുതൽ ‍?

ന്യൂ​ഡ​ല്‍ഹി: ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗി​ന്‍റെ 17-ാം പ​തി​പ്പ് മാ​ര്‍ച്ച് 22 മു​ത​ല്‍ ആ​രം​ഭി​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ട്. മെ​യ് 26നാ​ണ് സീ​സ​ണ്‍ അ​വ​സാ​നി​ക്കു​ക. വ​നി​താ പ്രീ​മി​യ​ര്‍ ലീ​ഗ് ഫെ​ബ്രു​വ​രി 22 മു​ത​ല്‍ മാ​ര്‍ച്ച് 17 വ​രെ ന​ട​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. ക്രി​ക്ക​റ്റ് വെ​ബ്സൈ​റ്റു​ക​ൾ തീ​യ​തി റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും ബി​സി​സി​ഐ​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് തി​യ​തി​യു​ടെ കാ​ര്യ​ത്തി​ല്‍ സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല. എ​ന്നാ​ല്‍ രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് തി​യ​തി​ക​ളു​ടെ സ​മ​യ​ക്ര​മം പ്ര​ഖ്യാ​പി​ച്ച ശേ​ഷ​മേ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്തി​മ​സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​കു​ക​യു​ള്ളു​വെ​ന്നും റി​പ്പോ​ര്‍ട്ടി​ല്‍ പ​റ​യു​ന്നു.

ഈ ​വ​ര്‍ഷം രാ​ജ്യ​ത്ത് പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ഐ​പി​എ​ല്‍ തീ​യ​തി​ക​ൾ വൈ​കു​ന്ന​ത്. ഏ​തെ​ങ്കി​ലും ന​ഗ​ര​ങ്ങ​ള്‍ക്ക് ഐ​പി​എ​ല്‍ മ​ത്സ​രം ന​ട​ത്താ​ന്‍ ക​ഴി​യി​ല്ലെ​ങ്കി​ല്‍ പ​ക​രം വേ​ദി നി​ശ്ച​യി​ക്കേ​ണ്ട​തു​ണ്ട്. ഇ​ന്ത്യ​ന്‍ പ്രീ​മി​യ​ര്‍ ലീ​ഗ് ഇ​ന്ത്യ​യി​ല്‍ ത​ന്നെ ന​ട​ത്താ​ന്‍ ക​ഴി​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ബി​സി​സി​ഐ. ജൂ​ണ്‍ ഒ​ന്നി​ന് ട്വ​ന്‍റി 20 ലോ​ക​ക​പ്പ് ആ​രം​ഭി​ക്കു​ന്ന​തി​ന് മു​മ്പെ ഐ​പി​എ​ല്‍ മ​ത്സ​ര​ങ്ങ​ള്‍ അ​വ​സാ​നി​ക്കേ​ണ്ട​തു​ണ്ട്.

"ഐ​പി​എ​ല്‍ ഷെ​ഡ്യൂ​ളി​നെ കു​റി​ച്ച് ച​ര്‍ച്ച​ക​ള്‍ ന​ട​ക്കു​ന്ന​താ​യി ബി​സി​സി​ഐ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ക്ര​മം സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വാ​ക്കി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്. സു​ര​ക്ഷ​യും മ​റ്റ് ക്ര​മീ​ക​ര​ണ​ങ്ങ​ളും സം​ബ​ന്ധി​ച്ച് എ​ല്ലാ ഫ്രാ​ഞ്ചൈ​സി​ക​ളു​മാ​യി ച​ര്‍ച്ച ന​ട​ത്തു​മെ​ന്നും നി​ല​വി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ രാ​ജ്യ​ത്ത് നി​ന്ന് മാ​റ്റു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ച്ചി​ട്ടി​ല്ലെ​ന്നും ബി​സി​സി​സി വൃ​ത്ത​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com