ഐപിഎൽ 2025 മാർച്ച് 23ന്; സ്ഥിരീകരിച്ച് ബിസിസിഐ വൈസ് പ്രസിഡന്‍റ്

മെയ് 25നായിരിക്കും അവസാന മത്സരം
IPL 2025 to be held on March 23; BCCI Vice President confirms
ഐപിഎൽ 2025 മാർച്ച് 23ന്; സ്ഥിരീകരിച്ച് ബിസിസിഐ വൈസ് പ്രസിഡന്‍റ്
Updated on

ന‍്യൂഡൽഹി: 2025 ഐപിഎൽ മത്സരങ്ങൾ മാർച്ച് 23ന് ആരംഭിക്കുമെന്ന് ബിസിസിഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല അറിയിച്ചു. ഞായറാഴ്ച ബിസിസിഐ ആസ്ഥാനത്ത് ചേർന്ന യോഗത്തിന് ശേഷമാണ് രാജീവ് ശുക്ല ഐപിഎൽ മത്സരങ്ങളുമായി സംബന്ധിച്ച വിവരങ്ങൾ മാധ‍്യമങ്ങളോട് വ‍്യക്തമാക്കിയത്.

‌മെയ് 25നായിരിക്കും അവസാന മത്സരം. ബിസിസിഐയുടെ പുതിയ സെക്രട്ടറിയേയും ട്രഷറ‍റേയും തെരഞ്ഞെടുക്കുന്നതിന് വേണ്ടി ചേർന്ന യോഗത്തിലാണ് ഐപിഎൽ മത്സരങ്ങൾ സംബന്ധിച്ച തിരുമാനങ്ങളും കൈക്കൊണ്ടത്. ജനുവരി 18,19 തിയതികളിലായി നടക്കുന്ന ബിസിസിഐ യോഗത്തിലായിരിക്കും കൂടുതൽ വിവരങ്ങൾ പുറത്തുവിടുക. അതേസമയം വനിതാ പ്രീമിയർ ലീഗിന്‍റെ മത്സര തിയതീ സംബന്ധിച്ചുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com