പഞ്ചാബിന് ല​ഖ്നൗ പഞ്ച്; രാഹുലും കൂട്ടർക്കും 56 റൺസ് ജയം

2013ൽ ​പൂ​നെ വാ​ര്യേ​ഴ്സി​നെ​തി​രേ ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് നേ​ടി​യ 263/5 ആ​ണ് ഉ​യ​ർ​ന്ന സ്കോ​ർ
പഞ്ചാബിന് ല​ഖ്നൗ പഞ്ച്; രാഹുലും കൂട്ടർക്കും 56 റൺസ് ജയം

മൊ​ഹാ​ലി: കൂറ്റൻ റൺമല കയറാനായില്ല പഞ്ചാബിനെതിരെ ല​ഖ്നൗ സൂ​പ്പ​ർ ജ​യ​ന്‍റ്സിന് 56 റൺസിൻ്റെ സൂപ്പർ വിജയം. ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ര​ണ്ടാ​മ​ത്തെ ടീം ​ടോ​ട്ട​ൽ ലക്ഷ്യമിട്ട് ഇറങ്ങിയ പഞ്ചാബ് 10 വിക്കറ്റ് നഷ്ടത്തിൽ 201 റൺസിൽ അവസാനിച്ചു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റ് ചെ​യ്ത ല​ഖ്നൗ 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 257 റ​ൺ​സാ​ണ് അ​ടി​ച്ചു​കൂ​ട്ടി​യ​ത്. മാ​ർ​ക്ക​സ് സ്റ്റോ​യ്നി​സ്, ബ​ദോ​നി, പൂരൻ എന്നിവരുടെ ഒന്നാന്തരം പ്രകടനമാണ് ല​ഖ്നൗവിന് മികച്ച ടോട്ടൽ സമ്മാനിച്ചത്. 2013ൽ ​പൂ​നെ വാ​ര്യേ​ഴ്സി​നെ​തി​രേ ബാം​ഗ്ലൂ​ർ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് നേ​ടി​യ 263/5 ആ​ണ് ഉ​യ​ർ​ന്ന സ്കോ​ർ.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അഥർവ ടൈഡി(66)ൻ്റെ തിരിച്ചടിയിൽ പഞ്ചാബ് മികച്ച മുന്നേറ്റമാണ് നടത്തിയത്. എന്നാൽ പതിമൂന്നാം ഓവറിൽ ബിഷ്‌ണോയിയുടെ പന്തിൽ അഥർവ പുറത്തായത് പഞ്ചാബിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ ജിതേഷ് ശർമ സ്കോർ വേഗത കൂട്ടിയെങ്കിലും ല​ഖ്നൗ മുന്നേറ്റം തടഞ്ഞു. അതേ ഓവറിലെ അവസാന പന്തില്‍ രാഹുല്‍ ചഹാർ ഗോള്‍ഡന്‍ ഡക്കായും മടങ്ങി.

നവീനെറിഞ്ഞ 19-ാം ഓവറില്‍ കാഗിസോ റബാഡയുടെ വിക്കറ്റ് നഷ്ടമായപ്പോൾ പഞ്ചാബിന് ജയിക്കാൻ 59 റണ്‍സ് വേണമായിരുന്നു. അവസാന ഓവറിൽ ഒരു പന്ത് ബാക്കി നിൽക്കേ ഷാരൂഖ് ഖാനേയും പുറത്താക്കി ല​ഖ്നൗ വിജയം പിടിച്ചടക്കി. അർഷ്ദീപ്(2) പുറത്താവാതെ നിന്നു.

ശിഖർ ധവാൻ(1), പ്രഭ് സിമ്രൻ സിംഗ് (9) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ സിക്കന്ദർ റാസ(36), ലിയാം ലിവിംഗ്സ്റ്റൺ(23), സാം കറൻ(21), ജിതേഷ് ശർമ(24) എന്നിവർ ബേധപ്പെട്ട പ്രകടനം കാഴ്‌ചവച്ചു.

ക്യാ​പ്റ്റ​ൻ കെ.​എ​ൽ. രാ​ഹു​ൽ (12) പു​റ​ത്താ​യ ശേ​ഷം കൈ​ൽ മെ​യേ​ഴ്സ് (24 പ​ന്തി​ൽ 54), ആ​യു​ഷ് ബ​ദോ​നി (24 പ​ന്തി​ൽ 43), മാ​ർ​ക്ക​സ് സ്റ്റോ​യ്നി​സ് (40 പ​ന്തി​ൽ 72), നി​ക്കൊ​ളാ​സ് പു​രാ​ൻ (19 പ​ന്തി​ൽ 45) എ​ന്നി​വ​ർ ന​ട​ത്തി​യ വെ​ടി​ക്കെ​ട്ടാ​ണ് ല​ഖ്നൗ​വി​ന് കൂ​റ്റ​ൻ സ്കോ​ർ ഉ​റ​പ്പാ​ക്കി​യ​ത്.

നാ​ലോ​വ​റി​ൽ 29 റ​ൺ​സ് വ​ഴ​ങ്ങി​യ രാ​ഹു​ൽ ച​ഹ​ർ ഒ​ഴി​കെ എ​ല്ലാ പ​ഞ്ചാ​ബ് ബൗ​ള​ർ​മാ​രും ഓ​വ​റി​ൽ ശ​രാ​ശ​രി 12 റ​ൺ​സി​ല​ധി​കം വി​ട്ടു​കൊ​ടു​ത്തു. കാ​ഗി​സോ റ​ബാ​ഡ ര​ണ്ട് വി​ക്ക​റ്റ് നേ​ടി​യ​പ്പോ​ൾ, അ​ർ​ഷ്ദീ​പ് സി​ങ്, സാം ​ക​റ​ൻ, ലി​യാം ലി​വി​ങ്സ്റ്റ​ൺ എ​ന്നി​വ​ർ​ക്ക് ഓ​രോ വി​ക്ക​റ്റ് കി​ട്ടി.

ല​ഖ്നൗവിനായി യാഷ് താക്കൂർ നാലും നവീന്‍ ഉള്‍ ഹഖ് മൂന്നും രവി ബിഷ്ണോയി രണ്ടും മാർക്കസ് സ്റ്റോയിനിസ് ഒരു വിക്കറ്റും വീഴ്ത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com