

ദുബൈ: ഈ മാസം 19നു നടക്കുന്ന ഐപിഎല്‍ മിനി ലേലത്തിനുള്ള അന്തിമ പട്ടികയില്‍ 333 താരങ്ങള്‍. 1166 താരങ്ങളില്‍ നിന്നാണ് 333 ആയി പട്ടിക ചുരുക്കിയത്. 77 താരങ്ങളെയാണ് ടീമുകള്‍ക്ക് വിളിച്ചെടുക്കാന്‍ സാധിക്കുക.
214 ഇന്ത്യന്‍ താരങ്ങള്‍, 119 വിദേശ താരങ്ങള്‍, രണ്ട് അസോസിയേറ്റഡ് താരങ്ങള്‍ എന്നിങ്ങനെയാണ് പട്ടിക. 215 താങ്ങള് അണ് കേപ്പ്ഡ്. 116 താരങ്ങള്‍ കേപ്പ്ഡ്.
262.95 രൂപയാണ് പത്ത് ടീമുകളുമായി ചെലവിടുന്നത്. ഗുജറാത്തിന്റെ കൈവശമാണ് ഏറ്റവും കൂടുതല്‍ തുക. 38.15 കോടി. ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ പോക്കറ്റിലാണ് ഏറ്റവും കുറവ് തുക. 13.15 കോടിയാണ് അവരുടെ പക്കല്‍.
23 താരങ്ങളാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയയായ രണ്ട് കോടി രൂപ പട്ടികയിലുള്ളത്. 20 വിദേശ താരങ്ങളും മൂന്ന് ഇന്ത്യന്‍ താരങ്ങളും. ഒന്നര കോടി, ഒരു കോടി ടാഗില്‍ 13 വീതം താരങ്ങള്‍. 11 താരങ്ങളുടെ അടിസ്ഥാന വില 75 ലക്ഷമാണ്.