IPL മിനി ലേലം | Live Updates mini auction

14.2 കോടി രൂപ വീതം നേടിയ കാർത്തിക് ശർമ, പ്രശാന്ത് വീർ.

IPL മിനി ലേലം: വിസ്മയം കാർത്തിക്, പ്രശാന്ത്; റെക്കോഡ് ഭേദിച്ച് ഗ്രീൻ; വിഘ്നേഷ് ഇനി റോയൽ

ഐപിഎൽ മിനി ലേലം യുഎഇയിലെ അബുദാബിയിൽ. തത്സമയ വിവരങ്ങളറിയാം...

പ്രശാന്ത് സോളങ്കി

ലെഗ് സ്പിന്നർ. 30 ലക്ഷം രൂപയ്ക്ക് കെകെആറിൽ.

വിഘ്നേഷ് പുത്തൂർ രാജസ്ഥാനിൽ

Vignesh Puthur

വിഘ്നേഷ് പുത്തൂർ.

കേരളത്തിൽ നിന്നുള്ള ഇടങ്കയ്യൻ ചൈനാമാൻ ബൗളർ. അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസിൽ.

സുശാന്ത് മിശ്ര

ഝാർഖണ്ഡിനെ മുഷ്താഖ് അലി ട്രോഫിയുടെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്ക് വഹിച്ച ഇടങ്കയ്യൻ പേസർ. 90 ലക്ഷം രൂപയ്ക്ക് രാജസ്ഥാൻ റോയൽസിൽ.

നമൻ തിവാരി

ഇടങ്കയ്യൻ പേസർ. മുൻ ഇന്ത്യ അണ്ടർ-19 താരം. ഒരു കോടി രൂപയ്ക്ക് എൽഎസ്‌ജിയിൽ.

കാർത്തിക് ത്യാഗി

മുൻ ഇന്ത്യ അണ്ടർ-19 താരം. 30 ലക്ഷം രൂപയ്ക്ക് കെകെആറിൽ.

അശോക് ശർമ

സയീദ് മുഷ്താഖ് അലി ട്രോഫിയിലെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ. 90 ലക്ഷം രൂപയ്ക്ക് ഗുജറാത്ത് ടൈറ്റൻസിൽ.

തേജസ്വി ദഹിയ

ഡൽഹിയിൽനിനുള്ള വിക്കറ്റ് കീപ്പർ ബാറ്റർ. 3 കോടി രൂപയ്ക്ക് കോൽക്കത്ത നൈറ്റ് റൈഡേഴ്സിൽ.

മുകുൾ ചൗധരി

രാജസ്ഥാനിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റർ. എൽഎസ്‌ജി സ്വന്തമാക്കിയത് 2.6 കോടി രൂപയ്ക്ക്.

കാർത്തിക് ശർമ

<div class="paragraphs"><p>കാർത്തിക് ശർമ</p></div>

കാർത്തിക് ശർമ

രാജസ്ഥാനിൽ നിന്നുള്ള ബിഗ് ഹിറ്റർ. അടിസ്ഥാന വില 30 ലക്ഷം. ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത് 14.2 കോടി രൂപയ്ക്ക്.

വിസ്മയമായി പ്രശാന്ത് വീർ

<div class="paragraphs"><p><em>പ്രശാന്ത് വീർ</em></p></div>

പ്രശാന്ത് വീർ

ഉത്തർ പ്രദേശിന്‍റെ ഇടങ്കയ്യൻ സ്പിൻ ബൗളിങ് ഓൾറൗണ്ടർ. ഇരുപതു വയസുകാരനുവേണ്ടി ചെന്നൈ സൂപ്പർ കിങ്സും സൺറൈസേഴ്സ് ഹൈദരാബാദും തമ്മിൽ കടുത്ത മത്സരം.

30 ലക്ഷം അടിസ്ഥാന വില. ലേലത്തുക ക്ഷണ നേരത്തിൽ പത്തു കോടി പിന്നിട്ടു.

ഒടുവിൽ 14.2 കോടി രൂപയ്ക്ക് ചെന്നൈ സ്വന്തമാക്കി. രവീന്ദ്ര ജഡേജയ്ക്കു പറ്റിയ പകരക്കാരനെയാണ് ചെന്നൈ തേടുന്നത്.

കശ്മീർ പേസർക്കായി പൊരിഞ്ഞ പോരാട്ടം

IPL മിനി ലേലം | Live Updates mini auction

അക്വിബ് നബി.

ജമ്മു കശ്മീർ ഫാസ്റ്റ് ബൗളർ അക്വിബ് നബിക്കു വേണ്ടി ശക്തമായ ലേലം വഴി. 30 ലക്ഷം അടിസ്ഥാനവിലയുള്ള താരത്തിന്‍റെ ലേലത്തുക ക്ഷണ നേരത്തിൽ മൂന്നു കോടി കടന്നു. ആഭ്യന്തര സീസണിൽ മിന്നും ഫോമിലാണ് നബി.

സൺറൈസേഴ്സും ഡൽഹി ക്യാപ്പിറ്റൽസും തമ്മിൽ കടുത്ത മത്സരം. 8.40 കോടി രൂപയ്ക്ക് ഡൽഹിക്കു സ്വന്തം.

അൺക്യാപ്പ്ഡ് ഓൾറൗണ്ടേഴ്സ്

  1. അക്വിബ് നബി - 30 ലക്ഷം - ഡൽഹി ക്യാപ്പിറ്റൽസ് - 8.4 കോടി

  2. വിജയ് ശങ്കർ - 30 ലക്ഷം - അൺസോൾഡ്

  3. രാജ്‌വർധൻ ഹംഗാർഗേക്കർ - 40 ലക്ഷം - അൺസോൾഡ്

  4. മഹിപാൽ ലോംറോർ - 50 ലക്ഷം - അൺസോൾഡ്

  5. ഈഡൻ ആപ്പിൾ ടോം (കേരളം) - 30 ലക്ഷം - അൺസോൾഡ്

  6. പ്രശാന്ത് വീർ - 30 ലക്ഷം - സിഎസ്‌കെ - 14.2 കോടി

  7. ശിവാംഗ് കുമാർ - 30 ലക്ഷം - എസ്ആർഎച്ച്

അൺക്യാപ്പ്ഡ് ബാറ്റർമാർ

  1. അഥർവ തയ്ഡെ - 30 ലക്ഷം - അൺസോൾഡ്

  2. അൻമോൽപ്രീത് സിങ് - 30 ലക്ഷം - അൺസോൾഡ്

  3. അഭിനവ് തേജ്റാണ - 30 ലക്ഷം - അൺസോൾഡ്

  4. അഭിനവ് മനോഹർ - 30 ലക്ഷം - അൺസോൾഡ്

  5. യഷ് ധുൽ - 30 ലക്ഷം - അൺസോൾഡ്

  6. ആര്യ ദേശായ് - 30 ലക്ഷം - അൺസോൾഡ്

രവി ബിഷ്ണോയ്

ലെഗ് സ്പിന്നർ രവി ബിഷ്ണോയിക്കു വേണ്ടി രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും. അടിസ്ഥാന വില 2 കോടിയുള്ള രണ്ട് ഇന്ത്യൻ താരങ്ങളിലൊരാൾ.

വില അഞ്ച് കോടി കടന്നു. മത്സരത്തിൽ രാജസ്ഥാനും ചെന്നൈയും.

ചെന്നൈ പിന്മാറി.

സൺറൈസേഴ്സ് രംഗത്ത്.

വിടാതെ രാജസ്ഥാൻ.

7.2 കോടി രൂപയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കി.

അഞ്ചാം സെറ്റ് - സ്പിൻ ബൗളർമാർ

  1. രാഹുൽ ചഹർ - 1 കോടി - അൺസോൾഡ്

  2. രവി ബിഷ്ണോയ് - 2 കോടി - രാജസ്ഥാൻ റോയൽസ് - 7.2 കോടി

  3. മഹീഷ് തീക്ഷണ - 2 കോടി - അൺസോൾഡ്

  4. മുജീബ് ഉർ റഹ്മാൻ - 2 കോടി - അൺസോൾഡ്

  5. അക്കീൽ ഹുസൈൻ - 2 കോടി - സിഎസ്‌കെ - 2 കോടി

പതിരണയ്ക്കു വേണ്ടി കടുത്ത മത്സരം

ശ്രീലങ്കൻ പേസ് ബൗളർ മതീശ പതിരണയ്ക്കു വേണ്ടി ഡൽഹി ക്യാപ്പിറ്റൽസും ലഖ്നൗ സൂപ്പർ ജയന്‍റ്സും തമ്മിൽ ശക്തമായ മത്സരം.

വില 15 കോടി കടന്നു

കോൽക്കത്തയും രംഗത്ത്

എൽഎസ്ജി പിന്മാറി, 18 കോടിക്ക് പതിരണ കെകെആറിൽ

നാലാം സെറ്റ് - പേസ് ബൗളർമാർ

  1. മാറ്റ് ഹെൻറി - 2 കോടി - അൺസോൾഡ്

  2. ആകാശ് ദീപ് - 1 കോടി - അൺസോൾഡ്

  3. ജേക്കബ് ഡഫി - 2 കോടി - ആർസിബി - 2 കോടി

  4. ശിവം മാവി - 75 ലക്ഷം - അൺസോൾഡ്

  5. ജെറാൾഡ് കോറ്റ്സി - 2 കോടി - അൺസോൾഡ്

  6. മതീശ പതിരണ - 2 കോടി - കെകെആർ - 18 കോടി

  7. സ്പെൻസർ ജോൺസൺ - 1.5 കോടി - അൺസോൾഡ്

  8. ആൻറിക്ക് നോർക്കിയ - 2 കോടി - എൽഎസ്‌ജി

  9. ഫസൽഹഖ് ഫാറൂക്കി - 1 കോടി - അൺസോൾഡ്

മൂന്നാം സെറ്റ് - വിക്കറ്റ് കീപ്പർമാർ

  1. കെ.എസ്. ഭരത് - 75 ലക്ഷം - അൺസോൾഡ്

  2. ക്വിന്‍റൺ ഡി കോക്ക് - 1 കോടി - മുംബൈ ഇന്ത്യൻസ് - 1 കോടി

  3. റഹ്മാനുള്ള ഗുർബാസ് - 1.5 കോടി - അൺസോൾഡ്

  4. ജോണി ബെയർസ്റ്റോ - 1 കോടി- അൺസോൾഡ്

  5. ജേമി സ്മിത്ത് - 2 കോടി - അൺസോൾഡ്

  6. ബെൻ ഡക്കറ്റ് - 2 കോടി - ഡൽഹി ക്യാപ്പിറ്റൽസ് - 2 കോടി

  7. ഫിൻ അല്ലൻ - 2 കോടി - കെകെആർ - 2 കോടി

വെങ്കടേശ് അയ്യർ ആർസിബിയിൽ

2 കോടി രൂപ അടിസ്ഥാന വിലയുള്ള മധ്യ പ്രദേശ് ഓൾറൗണ്ടർക്കു വേണ്ടി ലഖ്നൗ സൂപ്പർ ജയന്‍റ്സും ഗുജറാത്ത് ജയന്‍റ്സും ലേലം വിളിക്കുന്നു.

റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും ലേലത്തിൽ.

കോൽക്കത്ത നൈറ്റ് റൈഡേഴ്സ് രംഗത്ത്.

വില അഞ്ചരക്കോടി കടന്നു.

ഏഴു കോടിക്ക് ആർസിബിയിൽ

ഹസരംഗ ലഖ്നൗവിൽ

ശ്രീലങ്കൻ ലെഗ് സ്പിന്നറും ലോവർ ഓർഡർ ബാറ്ററുമായ വനിന്ദു ഹസരംഗയെ അടിസ്ഥാന വിലയായ രണ്ടു കോടി രൂപയ്ക്ക് ലഖ്നൗ സൂപ്പർ ജയന്‍റ്സ് സ്വന്തമാക്കി.

രണ്ടാം സെറ്റിൽ ഓൾറൗണ്ടർമാർ

  1. ഗസ് ആറ്റ്കിൻസൺ - 2 കോടി - അൺസോൾഡ്

  2. രചിൻ രവീന്ദ്ര - 2 കോടി - അൺസോൾഡ്

  3. ലിയാം ലിവിങ്സ്റ്റൺ - 2 കോടി - അൺസോൾഡ്

  4. വിയാൻ മുൾഡർ - 1 കോടി - അൺസോൾഡ്

  5. വനിന്ദു ഹസരംഗ - 2 കോടി - എൽഎസ്‌ജി - 2 കോടി

  6. വെങ്കടേശ് അയ്യർ - 2 കോടി - ആർസിബി - 7 കോടി

  7. ദീപക് ഹൂഡ - 75 ലക്ഷം - അൺസോൾഡ്

സർഫറാസ് ഖാൻ - അൺസോൾഡ്

മുംബൈക്കാരൻ സർഫറാസ് ഖാന്‍റെ അടിസ്ഥാന വില 75 ലക്ഷം രൂപ. വാങ്ങാൻ തത്കാലം ആളില്ല.

കാമറൂൺ ഗ്രീൻ - കോൽക്കത്ത നൈറ്റ് റൈഡേഴ്സ്

IPL മിനി ലേലം | Live Updates mini auction

കാമറൂൺ ഗ്രീൻ.

ഓസ്ട്രേലിയയുടെ പേസ് ബൗളിങ് ഓൾറൗണ്ടർ കാമറൂൺ ഗ്രീനിനു വേണ്ടി ശക്തമായ ലേലം വിളി. അടിസ്ഥാന വില 2 കോടി.

കോൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിൽ ഗ്രീനിനു വേണ്ടി ശക്തമായ മത്സരം.

ചെന്നൈ സൂപ്പർ കിങ്സും മത്സരത്തിൽ, വില 14 കോടി കടന്നു.

രാജസ്ഥാൻ പിൻമാറി, ചെന്നൈയും കോൽക്കത്തയും തമ്മിൽ മത്സരം.

20 കോടിയും കടന്ന് ഗ്രീനിന്‍റെ മൂല്യം.

25.20 കോടി രൂപയ്ക്ക് കോൽക്കത്ത ലേലം ഉറപ്പിച്ചു.

ഐപിഎൽ ലേലത്തിൽ വിദേശ താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുക. മിച്ചൽ സ്റ്റാർക്കിനു ലഭിച്ച 24.75 കോടി രൂപയുടെ റെക്കോഡാണ് തകർന്നത്.

ഡെവൺ കോൺവെ - അൺസോൾഡ്

അടിസ്ഥാന വില രണ്ട് കോടി രൂപ. ന്യൂസിലൻഡ് താരത്തെയും വാങ്ങാൻ ആളില്ല.

പൃഥ്വി ഷാ - അൺസോൾഡ്

ഇന്ത്യൻ യുവതാരം. അടിസ്ഥാന വില 75 ലക്ഷം രൂപ. ആദ്യ റൗണ്ടിൽ വാങ്ങാൻ ആളില്ല.

ഡേവിഡ് മില്ലർ - ഡൽഹി ക്യാപ്പിറ്റൽസ്

ലേലപ്പട്ടികയിൽ അടുത്ത പേര് ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുടേത്. അടിസ്ഥാന വില 2 കോടി രൂപ. ഡൽഹി ക്യാപ്പിറ്റൽസ് അടിസ്ഥാന വിലയ്ക്ക് സ്വന്തമാക്കി.

ജേക്ക് ഫ്രേസർ മക്ഗുർക്ക് - അൺസോൾഡ്

ഓസ്ട്രേലിയൻ യുവതാരത്തിന്‍റെ പേരാണ് ലേലത്തിൽ ആദ്യമെത്തിയത്. വാങ്ങാൻ ആളില്ല.

ആദ്യ ലിസ്റ്റിൽ ഗ്രീൻ മുതൽ പൃഥ്വി വരെ

ആദ്യം ലേലം വിളിക്കുന്നത് ബാറ്റർമാരുടെ പട്ടിക. കാമറൂൺ ഗ്രീൻ, ഡെവൺ കോൺവെ, ജേക്ക് ഫ്രേസർ മക്ഗുർക്ക്, സർഫറാസ് ഖാൻ, ഡേവിഡ് മില്ലർ, പൃഥ്വി ഷാ എന്നിവർ ആദ്യ പട്ടികയിൽ.

ഐപിഎൽ മിനി ലേലത്തിനു തുടക്കം

ഐപിഎൽ മിനി താരലേലത്തിന് യുഎഇയിലെ അബുദാബിയിൽ തുടക്കം.

IPL മിനി ലേലം | Live Updates mini auction
IPL ലേലം: അടിച്ചുകേറാൻ മലയാളി താരങ്ങൾ | Video
IPL മിനി ലേലം | Live Updates mini auction
ഐപിഎൽ ലേലത്തിൽ തിളങ്ങാൻ ഓൾറൗണ്ടർമാർ | Video
logo
Metro Vaartha
www.metrovaartha.com