246 ഇന്ത്യക്കാരും 113 വിദേശികളും; ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച

ആകെ 359 കളിക്കാരാണ് ലേലപ്പട്ടികയിലുള്ളത്.
IPL mini auction on Tuesday

ഐപിഎൽ മിനി താരലേലം ചൊവ്വാഴ്ച

Updated on

അബുദാബി: ഐപിഎൽ (ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്‍റി20 ടൂർണമെന്‍റ്) 2026 സീസണിന് മുന്നോടിയായുള്ള മിനി താരലേലം ചൊവ്വാഴ്ച. അബുദാബി ഇത്തിഹാദ് അരീന ലേലത്തിന്‍റെ വേദി. ഉച്ചയ്ക്ക് 2.30ന് ലേല നടപടികൾ തുടങ്ങും. ആകെ 359 കളിക്കാരാണ് ലേലപ്പട്ടികയിലുള്ളത്. അതിൽ 246 ഇന്ത്യക്കാരും 113 വിദേശികളും. പത്ത് ടീമുകൾക്ക് 77 താരങ്ങളെ ലേലം വിളിച്ചെടുക്കാം. ആകെ ചെലിവിടാൻ സാധിക്കുന്ന തുക 237.55 കോടി രൂപ. 64.30 കോടി രൂപ കൈവശമുള്ള കോൽക്കത്ത നൈറ്റ് റൈഡേഴ്സാവും ലേലത്തിൽ ആധിപത്യം പുലർത്തുക. 43.40 കോടി രൂപ ബാക്കിയുള്ള ചെന്നൈ സൂപ്പർ കിങ്സിനും ഏറെ സാധ്യതകളുണ്ട്. രണ്ടു കോടി 75 ലക്ഷം മാത്രം അവശേഷിക്കുന്ന മുംബൈ ഇന്ത്യൻസ് അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറാത്ത കളിക്കാരെ അടിസ്ഥാന വിലയ്ക്ക് ടീമിലെത്തിക്കാൻ ശ്രമിക്കും.

പേസ് ബൗളിങ് ഓൾ റൗണ്ടർമാർക്കുവേണ്ടിയായിരിക്കും ഫ്രാഞ്ചൈസികൾ കൂടുതൽ മത്സരിക്കുക. ഓസ്ട്രേലിയയുടെ കാമറൂൺ ഗ്രീൻ മിനി ലേലത്തിൽ ഏറ്റവും മൂല്യമുള്ള താരമാകുമെന്ന് കരുതപ്പെടുന്നു.

ഇന്ത്യയുടെ വെങ്കിടേഷ് അയ്യർ, വെസ്റ്റിൻഡീസിന്‍റെ ജാസൺ ഹോൾഡർ എന്നിവർക്കായും വാശിയേറിയ മത്സരം നടന്നേക്കും. ആന്ദ്ര റസൽ ഐപിഎല്ലിൽ നിന്ന് വിരമിച്ച സാഹചര്യത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് പേസ് ബൗളിങ് ഓൾ റൗണ്ടർ അനിവാര്യമാണ്. ഗ്രീനിനായി കോൽക്കത്ത പണം വാരിയെറിയുമെന്നാണ് കണക്കുകൂട്ടൽ.

ഇംഗ്ലണ്ടിന്‍റെ ലിയാം ലിവിങ്സ്റ്റൺ, ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ഓപ്പണർ ക്വിന്‍റൺ ഡി കോക്ക് എന്നിവരും ലേലത്തിലെ ശ്രദ്ധേയ കളിക്കാരാണ്. ഇന്ത്യയുടെ യുവ പ്രതിഭകളായ പ്രശാന്ത് വീർ, മുകുൾ ചൗധരി, പൃഥ്വി ഷാ, സർഫറാസ് ഖാൻ എന്നിവർക്കും ഡിമാന്‍റുണ്ടാകും. പേസർമാരിൽ ശ്രീലങ്കയുടെ മതീഷ പതിരാനയ്ക്കും ന്യൂസിലൻഡിന്‍റെ ജേക്കബ് ഡഫിക്കുംവേണ്ടി ഫ്രാഞ്ചൈസികൾ രംഗത്തിറങ്ങും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com