ഫോമിൽ തിരിച്ചെത്തി ഹിറ്റ്മാൻ, മിന്നലായി തിലക് വർമ; അവസാന പന്തിൽ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

ഫോമിൽ തിരിച്ചെത്തി ഹിറ്റ്മാൻ, മിന്നലായി തിലക് വർമ; അവസാന പന്തിൽ ആദ്യ ജയം സ്വന്തമാക്കി മുംബൈ ഇന്ത്യൻസ്

സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 19.4 ഓവറില്‍ 172ന് ഓള്‍ ഔട്ട്, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 173-4

ന്യൂ​ഡ​ല്‍ഹി: ഐപിഎല്ലിൽ ഡൽഹിക്കെതിരെ മുംബൈ ഇന്ത്യൻസിന് ജയം. അവസാന പന്ത് വരെ ആവേശം നീണ്ട പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറ് വിക്കറ്റിന് തോൽപിക്കുകയായിരുന്നു. ഇതോടെ മുംബൈ ഇന്ത്യൻസ് സീസണിലെ ആദ്യ ജയം സ്വന്തമാക്കി. ഡല്‍ഹിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

ഫോമിലേക്ക് തിരിച്ചു വന്ന ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറിയുടെ മികവിലാണ് മുംബൈ ഇന്ത്യൻസ് എതിരാളികളായ ഡൽഹി ഉയര്‍ത്തിയ 173 റണ്‍സ് വിജയ ലക്ഷ്യം മറികടന്നത് . തിലക് വർമയുടെ പ്രകടനവും മുംബൈക്ക് മുതൽക്കൂട്ടായി.

45 പന്തില്‍ 65 റൺസ് രോഹിത് അടിച്ചുകൂട്ടിയപ്പോൾ 29 പന്തില്‍ 41 റണ്‍സെടുത്ത് തിലക് വര്‍മ കരുത്തുകാട്ടി. മത്സരത്തിൻ്റെ തുടക്കത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ഇഷാൻ കിഷനെ കൂട്ടുപിടിച്ച് സ്കോർ വേഗത കൂട്ടി. എന്നാൽ 26 പന്തില്‍ 31 റണ്‍സെടുത്ത് ഇഷാൻ കിഷൻ റൺ ഔട്ടാവുകയായിരുന്നു.

ശേഷം ഇറങ്ങിയ തിലക് വർമ്മ രോഹിത് കൂട്ടുകെട്ട് മുംബൈയുടെ വിജയ സാധ്യത അനായാസമാക്കി. പതിനഞ്ചാം ഓവറിൽ മുകേഷ് കുമാര്‍ തിലക് വർമ്മയെ വീഴ്ത്തിയപ്പോൾ പിന്നീട എത്തിയ സൂര്യകുമാർ യാദവ് വീണ്ടും നിരാശപ്പെടുത്തി. താരം പൂജ്യം (0) റൺസിൽ പുറത്താവുകയായിരുന്നു.

പതിനേഴാം ഓവറിൽ മുസ്തഫിസുര്‍ റഹ്മാൻ്റെ പന്തിൽ രോഹിത് തട്ടിവിട്ട പന്ത് കീപ്പർ പറന്നു പിടിച്ചപ്പോൾ മുംബൈ പതറുന്ന കാഴ്ച്ചയായിരുന്നു ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. പിന്നീട് സമ്മർദ്ദത്തെ അതിജീവിച്ച് കാമറൂണ് ഗ്രീനും ടിം ഡേവിഡും ചേർന്ന് മുംബൈ ഇന്ത്യൻസിന് വിജയം ഒരുക്കുകയായിരുന്നു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ഡ​ല്‍ഹി 19.4 ഓ​വ​റി​ല്‍ 172 റ​ണ്‍സി​ന് പു​റ​ത്താ​യി. ഒ​രു ഘ​ട്ട​ത്തി​ല്‍ വ​ലി​യ സ്കോ​റി​ലേ​ക്കു കു​തി​ക്കു​മെ​ന്നു തോ​ന്നി​പ്പി​ച്ചെ​ങ്കി​ലും മും​ബൈ​യു​ടെ മി​ക​ച്ച ബൗ​ളി​ങ് ഡ​ല്‍ഹി​ക്കു വി​ന​യാ​യി. കൂ​ടാ​തെ ക്യാ​പ്റ്റ​ന്‍ വാ​ര്‍ണ​റു​ടെ സാ​വ​ധാ​ന​ത്തി​ലു​ള്ള ക​ളി​യും വി​ന​യാ​യി. ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി 43 പ​ന്തി​ല്‍ അ​ര്‍ധ​സ​ഞ്ചു​റി തി​ക​ച്ച വാ​ര്‍ണ​ര്‍ 47 പ​ന്തി​ല്‍ 51 റ​ണ്‍സെ​ടു​ത്ത് പ​ത്തൊ​മ്പ​താം ഓ​വ​റി​ല്‍ പു​റ​ത്താ​യ​പ്പോ​ള്‍ ഏ​ഴാ​മ​നാ​യി ക്രീ​സി​ലി​റ​ങ്ങി 25 പ​ന്തി​ല്‍ 54 റ​ണ്‍സ​ടി​ച്ച അ​ക്ഷ​ര്‍ പ​ട്ടേ​ലാ​ണ് ഡ​ല്‍ഹി​ക്ക് മാ​ന്യ​മാ​യ സ്കോ​ര്‍ ഉ​റ​പ്പാ​ക്കി​യ​ത്.

പൃ​ഥ്വി ഷാ​യും ഡ​ല്‍ഹി​യു​ടെ മ​ധ്യ​നി​ര​യും വീ​ണ്ടും നി​രാ​ശ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ പ​തി​മൂ​ന്നാം ഓ​വ​റി​ല്‍ 98-5ലേ​ക്ക് ത​ക​ര്‍ന്ന ഡ​ല്‍ഹി​യെ അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ത​ക​ര്‍ത്ത​ടി​ച്ച അ​ക്ഷ​ര്‍ ആ​ണ് പൊ​രു​താ​വു​ന്ന സ്കോ​റി​ലെ​ത്തി​ച്ച​ത്. 22 പ​ന്തി​ല്‍ നാ​ല് ഫോ​റും അ​ഞ്ച് സി​ക്സും പ​റ​ത്തി​യാ​ണ് അ​ക്ഷ​ര്‍ അ​ര്‍ധ​സെ​ഞ്ചു​റി തി​ക​ച്ച​ത്. ​മും​ബൈ​ക്കാ​യി പി​യൂ​ഷ് ചൗ​ള​യും ജേ​സ​ണ്‍ ബെ​ഹ​ന്‍ഡോ​ര്‍ഫും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. 18 പ​ന്തി​ല്‍ 26 റ​ണ്‍സെ​ടു​ത്ത മ​നീ​ഷ് പാ​ണ്ഡെ​യെ പി​യൂ​ഷ് ചൗ​ള വീ​ഴ്ത്തി​യ​തോ​ടെ ഡ​ല്‍ഹി​യു​ടെ ത​ക​ര്‍ച്ച തു​ട​ങ്ങി.​

അ​ര​ങ്ങേ​റ്റ​ക്കാ​ര​ന്‍ യാ​ഷ് ജു​ള്‍(2), റൊ​വ്മാ​ന്‍ പ​വ​ല്‍(4), ല​ളി​ത് യാ​ദ​വ്(2) എ​ന്നി​വ​ര്‍ കൂ​ട്ടു​കെ​ട്ടു​ക​ളി​ല്ലാ​തെ മ​ട​ങ്ങി​യ​പ്പോ​ള്‍ 81-1 ല്‍ ​നി​ന്ന് 98-5ലേ​ക്ക് ഡ​ല്‍ഹി കൂ​പ്പു​കു​ത്തി. ഏ​ഴാ​മ​നാ​യി ക്രീ​സി​ലെ​ത്തി വാ​ര്‍ണ​റെ സാ​ക്ഷി നി​ര്‍ത്തി ത​ക​ര്‍ത്ത​ടി​ച്ച അ​ക്ഷ​റാ​ണ് ഡ​ല്‍ഹി​യെ 150 ക​ട​ത്തി​യ​ത്. അ​ര്‍ധ​സെ​ഞ്ചു​റി പി​ന്നി​ട്ട​തി​ന് പി​ന്നാ​ലെ ഒ​രോ​വ​റി​ല്‍ അ​ക്ഷ​റെ​യും വാ​ര്‍ണ​റെ​യും മ​ട​ക്കി ബെ​ഹ​ന്‍ഡോ​ര്‍ഫ് ഡ​ല്‍ഹി​യു​ടെ കു​തി​പ്പ് ത​ട​ഞ്ഞു. ബെ​ഹ​ന്‍ഡോ​ര്‍ഫ് എ​റി​ഞ്ഞ പ​ത്തൊ​മ്പ​താം ഓ​വ​റി​ല്‍ നാ​ലു വി​ക്ക​റ്റാ​ണ് ഡ​ല്‍ഹി​ക്ക് ന​ഷ്ട​മാ​യ​ത്. വാ​ര്‍ണ​റും, അ​ക്ഷ​റും പു​റ​ത്താ​യ​തി​ന് പി​ന്നാ​ലെ കു​ല്‍ദീ​പ് യാ​ദ​വ് റ​ണ്ണൗ​ട്ടാ​യ​പ്പോ​ള്‍ അ​വ​സാ​ന പ​ന്തി​ല്‍ അ​ഭി​ഷേ​ക് പോ​റ​ല്‍(1) കാ​മ​റൂ​ണ്‍ ഗ്രീ​നി​ന് ക്യാ​ച്ച് ന​ല്‍കി മ​ട​ങ്ങി.

മും​ബൈ​ക്കാ​യി പി​യൂ​ഷ് ചൗ​ളയും ജേ​സ​ണ്‍ ബെ​ഹ​ന്‍ഡോ​ര്‍ഫും മൂ​ന്ന് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്ത​പ്പോ​ള്‍ ഹൃ​ത്വി​ക് ഷൊ​ക്കീ​ന്‍ ഒ​രു വി​ക്ക​റ്റ് വീ​ഴ്ത്തി.

സ്കോര്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 19.4 ഓവറില്‍ 172ന് ഓള്‍ ഔട്ട്, മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 173-4

Related Stories

No stories found.
logo
Metro Vaartha
www.metrovaartha.com