ഐപിഎൽ; പഞ്ചാബ് കിങ്സ്- മുംബൈ ഇന്ത‍്യൻസ് മത്സരം ധരംശാലയിൽ നിന്നും മാറ്റി

പഹൽഗാം ഭീകരാക്രമണത്തിന് സൈന‍്യം തിരിച്ചടി നൽകിയ സാഹചര‍്യം കണക്കിലെടുത്താണ് മത്സര വേദി മാറ്റിയിരിക്കുന്നത്
ipl punjab kings vs mumbai indians match venue shifted from dharmashala new venue confirmed

ധരംശാല ക്രിക്കറ്റ് സ്റ്റേഡിയം

Updated on

ധരംശാല: ഐപിഎല്ലിൽ മേയ് 11ന് നടക്കാനിരുന്ന പഞ്ചാബ് കിങ്സ്- മുംബൈ ഇന്ത‍്യൻസ് മത്സരത്തിന്‍റെ വേദി മാറ്റി. മുംബൈയിലേക്കാണ് മാറ്റിയിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണത്തിന് സൈന‍്യം തിരിച്ചടി നൽകിയ സാഹചര‍്യം കണക്കിലെടുത്താണ് മുംബൈയിലേക്ക് മത്സര വേദി മാറ്റിയിരിക്കുന്നത്.

നേരത്തെ മുൻ കരുതൽ എന്ന നിലയ്ക്ക് മേയ് 10 വരെ പാക് അതിർത്തിയോട് ചേർന്നുള്ള വിമാനത്താവളങ്ങൾ അടച്ചിടാൻ കേന്ദ്ര സർക്കാർ ഉത്തരവുണ്ടായിരുന്നു.

തുടർന്ന് ചണ്ഡീഗഡ് വിമാനത്താവളം അടച്ചതോടെയാണ് മത്സര വേദി മുംബൈയിലേക്ക് മാറ്റിയത്. വിമാനത്താവളം അടച്ചതിനാൽ മുംബൈ താരങ്ങൾക്ക് ചണ്ഡീഗഡിൽ എത്താനാവില്ല. റോഡ് മാർഗം ഡൽഹി വഴി മാത്രമെ എത്താൻ സാധിക്കുകയുള്ളൂ. ദീർഘ ദൂരം റോഡ് യാത്ര വേണ്ടി വരുന്ന സാഹചര‍്യത്തിലാണ് വേദി മാറ്റമെന്നാണ് റിപ്പോർട്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com