മാക്സ്‌വെല്ലിന് പകരക്കാരനെ കണ്ടെത്തി പഞ്ചാബ് കിങ്സ്; വരുന്നത് ബിഗ് ബാഷിലെ വെടിക്കെട്ട് താരം

3 കോടി രൂപയ്ക്കാണ് മിച്ചലിനെ പഞ്ചാബ് ടീമിലെടുത്തിരിക്കുന്നത്
punjab kings announces mitchell owen as replacement for injured glenn maxwell

മിച്ചൽ ഓവൻ

Updated on

ചണ്ഡിഗഡ്: കൈ വിരലിനേറ്റ പരുക്കു മൂലം ഐപിഎല്ലിൽ നിന്നു പുറത്തായ ഗ്ലെൻ മാക്സ്‌വെല്ലിനു പകരക്കാരനെ കണ്ടെത്തി പഞ്ചാബ് കിങ്സ്. ഓസ്ട്രേലിയൻ ബിഗ് ബാഷ് താരം മിച്ചൽ ഓവനെയാണ് പഞ്ചാബ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 3 കോടി രൂപയ്ക്കാണ് മിച്ചലിനെ പഞ്ചാബ് സ്വന്തമാക്കിയത്.

ബിഗ് ബാഷ് ലീഗിൽ ഹൊബാർട്ട് ഹറിക്കേൻസിനായി കളിച്ച മിച്ചൽ കഴിഞ്ഞ സീസണിൽ ടോപ് സ്കോററായിരുന്നു. 11 ഇന്നിങ്സുകളിൽ നിന്ന് 200ന് മുകളിൽ സ്ട്രൈക്ക് റേറ്റിൽ 452 റൺസാണ് താരം അടിച്ചു കൂട്ടിയത്.

നിലവിൽ പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ കളിക്കുന്നതിനാൽ അതിനു ശേഷമെ പഞ്ചാബ് കിങ്സിനൊപ്പം ചേരുകയുള്ളൂവെന്നാണ് വിവരം. ബാബർ അസം നായകനായ പെഷവാർ സാൽമിക്കു വേണ്ടിയാണ് മിച്ചൽ ഇപ്പോൾ കളിക്കുന്നത്.

6 ഇന്നിങ്സുകളിൽ നിന്ന് 198 സ്ട്രൈക്ക് റേറ്റിൽ 101 റൺസ് നേടി. പ്രിയാംശ് ആര‍്യ, പ്രഭ്‌സിമ്രാൻ സിങ്, ശ്രേയസ് അയ്യർ എന്നിവരടങ്ങുന്ന മികച്ച ടോപ്പ് ഓർഡറുള്ള ടീമിനൊപ്പം മിച്ചൽ ഓവനും ചേരുന്നതോടെ പഞ്ചാബിന്‍റെ ബാറ്റിങ് നിര കൂടുതൽ ശക്തമാവും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com