അടിച്ചു പറത്തി ഡി കോക്ക്; കൊൽക്കത്തയ്ക്ക് 8 വിക്കറ്റ് ജയം

നിശ്ചിത 30 ഓവറിൽ രാജസ്ഥാൻ ഉയർത്തിയ 152 റൺസ് വിജയലക്ഷ‍്യം കൊൽക്കത്ത 17.3 ഓവറിൽ മറികടന്നു
ipl rajasthan royals vs kolkata knight riders updates

അടിച്ചു പറത്തി ഡി കോക്ക്; കൊൽക്കത്തയ്ക്ക് 8 വിക്കറ്റ് ജയം

Updated on

ഗുവഹാത്തി: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 8 വിക്കറ്റ് ജയം. നിശ്ചിത 20 ഓവറിൽ രാജസ്ഥാൻ ഉയർത്തിയ 152 റൺസ് വിജയലക്ഷ‍്യം കൊൽക്കത്ത 17.3 ഓവറിൽ മറികടന്നു. 61 പന്തിൽ 97 റൺസെടുത്ത് പുറത്താകാതെ നിന്ന ഓപ്പണർ ക്വിന്‍റൺ ഡി കോക്കാണ് ടീമിന് കരുത്തേകിയത്. 6 സിക്സറുകളും 8 ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു ദക്ഷിണാഫ്രിക്കൻ താരത്തിന്‍റെ ഇന്നിങ്സ്.

രാജസ്ഥാന്‍റെ വിജയലക്ഷ‍്യം മറികടക്കാമെന്ന പ്രതീക്ഷയിൽ ഓപ്പണിങ്ങിനിറങ്ങിയ ക്വിന്‍റൺ ഡി കോക്കിനും മൊയീൻ അലിക്കും പവർ പ്ലേയിൽ 40 റൺസ് മാത്രമെ ചേർക്കാനായിരുന്നുള്ളൂ. തുടർന്ന് ടീം സ്കോർ 41ൽ നിൽക്കെ മൊയീൻ അലി റണ്ണൗട്ടായി.

പിന്നീട് ക്രീസിലെത്തിയ നായകൻ അജിങ്ക‍്യ രഹാനെ മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ മടങ്ങി. 18 റൺസെടുത്ത് നിൽക്കെ രഹാനെയെ വനിന്ദു ഹസരങ്കയാണ് പുറത്താക്കിയത്. മൂന്നാം വിക്കറ്റിൽ അംഗ്‌കൃഷ് രഘുവംശിയോടൊപ്പം ക്വിന്‍റൺ ഡി കോക്ക് 50 റൺസ് കൂട്ടുകെട്ടുണ്ടാക്കി.

ഇതോടെ ടീം സ്കോർ 16 ഓവറിൽ 120 കടന്നു. പിന്നീട് അവസാന നാല് ഓവറിൽ വേണ്ടിയിരുന്ന 27 റൺസ് 1.3 ഓവറിൽ ടീം മറികടന്നു. രാജസ്ഥാനു വേണ്ടി ഹസരങ്കയ്ക്ക് മാത്രമാണ് വിക്കറ്റ് വീഴ്ത്താനായത്.

ടോസ് നഷ്ടപ്പെട്ട് ആദ‍്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ റോയൽസിന് നിശ്ചിത ഓവറിൽ 151 റൺസ് മാത്രമെ നേടാനായുള്ളൂ. 33 റൺസെടുത്ത ധ്രുവ് ജുറലായിരുന്നു ടീമിന്‍റെ ടോപ് സ്കോറർ. ഓപ്പണർ യശസി ജയസ്വാളിന് 29 റൺസും നായകൻ റിയാൻ പരാഗിന് 25 റൺസും മാത്രമെ നേടാനായുള്ളൂ.

അതേസമയം മലയാളി താരം സഞ്ജു സാംസൺ നിരാശപ്പെടുത്തി. 11 പന്ത് നേരിട്ട താരം 13 റൺസെടുത്ത് പുറത്തായി. കൊൽക്കത്തയ്ക്ക് വേണ്ടി വൈഭവ് അറോറ, മൊയീൻ അലി, വരുൺ ചക്രവർത്തി, ഹർഷിത്ത് റാണ എന്നിവർ രണ്ടും സ്പെൻസർ ജോൺസൺ ഒരു വിക്കറ്റും വീഴ്ത്തി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com