രാജസ്ഥാൻ റോയൽസിന് തിരിച്ചടി; പ്രസിദ്ധ് കൃഷ്ണ ഐപിഎല്ലിൽ നിന്ന് പുറത്ത്

ഗുജറാത്ത് ടൈറ്റന്‍സ് താരം മുഹമ്മദ് ഷമിയും പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ വിശ്രമത്തിലാണ്
രാജസ്ഥാൻ റോയൽസിന് തിരിച്ചടി; പ്രസിദ്ധ് കൃഷ്ണ ഐപിഎല്ലിൽ നിന്ന് പുറത്ത്

ജയ്പുര്‍: മുഹമ്മദ് ഷമിക്ക് പിന്നാലെ ഇന്ത്യന്‍ പേസറും രാജസ്ഥാന്‍ റോയല്‍സിൻ്റെ പ്രധാന ബൗളറുമായ പ്രസിദ്ധ് കൃഷ്ണ ഐപിഎല്ലിന് പുറത്തേക്ക്. പരിക്കേറ്റതിനെ തുടർന്നാണ് താരത്തിന് ഐപിഎൽ നഷ്ടമാവുക. നിലവിൽ പ്രസിദ്ധ് ശസ്ത്രക്രിയക്ക് വിധേയനായി വിശ്രമത്തിലാണ്.

പ്രസിദ്ധ് കൃഷ്‌ണയുടെ പരിക്ക് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന് കനത്ത നഷ്ടമാണുണ്ടാക്കുക. നേരത്തെ ഇന്ത്യൻ സ്റ്റാർ പേസറും ഗുജറാത്ത് ടൈറ്റന്‍സ് താരവുമായ ഷമിക്കും പരുക്കേറ്റിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലുള്ള ഷമിക്ക് ഈ ഐപിഎൽ സീസൺ നഷ്ടമാകും. ഇരുവരും ഐപിഎല്‍ കളിക്കില്ലെന്നു ബിസിസിഐയും സ്ഥിരീകരിച്ചിട്ടുണ്ട്.

2018ൽ കെകെആറിന് വേണ്ടി അരങ്ങേറ്റം കുറിച്ച പ്രസിദ്ധ് 7 മത്സരങ്ങളിൽ 4 വിക്കറ്റ് നേട്ടത്തോടെ 10 വിക്കറ്റ് സ്വന്തമാക്കി. 2019-ൽ 11 മത്സരങ്ങളിൽ നിന്ന് 4 വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധിന് കാര്യമായൊന്നും നേടാനായില്ല. എന്നിരുന്നാലും വേഗതയും വിക്കറ്റ് വീഴ്‌ത്താനുള്ള മികവും പ്രസിദ്ധിന് 2021-ൽ ഇന്ത്യൻ ടീമിൽ ഇടംനേടാനിടയാക്കി.

ഐപിഎല്ലിൻ്റെ 14-ാം സീസണിൽ കെകെആറിനായി 10 മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുകൾ വീഴ്ത്തിയതോടെ പ്രസിദ്ധ് കൃഷ്‌ണ മറ്റ് ഐപിഎൽ ടീമുകളുടെ നോട്ടപ്പുള്ളിയായി. അടിസ്ഥാന വില ഒരു കോടി രൂപയായി നിശ്ചയിച്ചിരുന്ന പ്രസീദിനായി ലഖ്‌നൗ, ഗുജറാത്തും ലേലത്തിൽ ഏറ്റുമുട്ടിയെങ്കിലും 10 കോടി രൂപയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കുകയായിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com