47 കോടി ബെഞ്ചില്‍

മത്സരത്തില്‍ ദയനീയമായി ബംഗളരു തോല്‍ക്കുകയും ചെയ്തു
47 കോടി ബെഞ്ചില്‍

ബംഗളൂരു: റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു സമാനതകളില്ലാത്ത പരാജയങ്ങളിലൂടെ പോകുമ്പോള്‍ കഴിഞ്ഞ ദിവസം കളിക്കാത്തവരുടെ വാങ്ങല്‍ തുക ശ്രദ്ധിക്കുുന്നത് കൗതുകമായിരിക്കും.

വിരാട് കോലിയും ദിനേഷ് കാര്‍ത്തികുമടക്കമുള്ളവര്‍ കളിക്കാനിറങ്ങി മികച്ച സ്‌കോര്‍ നേടുന്നുണ്ടെങ്കിലും ടീമിനെ വിജയിപ്പിക്കാനാവുന്നില്ല. അവരുടെ ബൗളര്‍മാരെ നിലംപരിശാക്കി എതിര്‍ ടീമുകള്‍ റണ്‍സ് വാരരുകയാണ്. ടി-20 ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ സ്‌കോറാണ് സണ്‍ റൈസേഴ്‌സ് കഴിഞ്ഞ ദിവസം ബംഗളരുവിനെതിരേ നേടിയത്. എന്നാല്‍, ഈ സമയം കോടികളാണ് ബെഞ്ചിലിരുന്നത്. അതെന്താണ് അങ്ങനെ പറയുന്നതെന്നു ചോദിച്ചാല്‍ ബംഗളുരു ഫ്രാഞ്ചൈസികളിലെത്തിയ കളിക്കാരുടെ മൂല്യത്തെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

47 കോടിയിലേറെ തുക ചെലവഴിച്ചെത്തിയ താരങ്ങളൊക്കെ സണ്‍ റൈസേഴ്‌സിനെതിരേ ബെഞ്ചിലായിരുന്നു. ഓസ്‌ട്രേലിയന്‍ താരം കാമറൂണ്‍ ഗ്രീനിനായി 17.5 കോടി മുടക്കിയ ബംഗളൂരു അല്‍സാരി ജോസഫിനുവേണ്ടി 11.5 കോടിയും പൊടിച്ചു. 11 കോടി വാങ്ങിയ ഗ്ലെന്‍ മാക്‌സ് വെല്ലും ഏഴ് കോടി വാങ്ങിയ ഇന്ത്യന്‍ താരം മുഹമമ്മദ് സിറാജും കഴിഞ്ഞ ദിവസം കളിച്ചില്ല.

അങ്ങനെ ആകെ 47 കോടി രൂപയുടെ താരങ്ങള്‍ ബെഞ്ചിലിക്കുകയായിരുന്നു കഴിഞ്ഞ ദിവസം. മത്സരത്തില്‍ ദയനീയമായി ബംഗളരു തോല്‍ക്കുകയും ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com