
M.Chinnaswamy Stadium
ബംഗളൂരു: മേയ് 23ന് ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ വച്ച് നടക്കേണ്ടിയിരുന്ന റോയൽ ചലഞ്ചേഴ്സ് ബംഗളൂരു - സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിന്‍റെ വേദി മാറ്റി. ബംഗളൂരുവിൽ നിന്നും ലഖ്നൗവിലേക്കാണ് മത്സരവേദി മാറ്റിയിരിക്കുന്നത്. ബംഗളൂരുവിൽ മഴ ശക്തമാകുന്നതു മൂലമാണ് വേദി മാറ്റം.
ഇതോടെ അവസാന രണ്ട് ലീഗ് മത്സരങ്ങൾ ആർസിബിക്ക് ലഖ്നൗവിൽ കളിക്കേണ്ടതായി വരും. മേയ് 17ന് ബംഗളൂരുവിൽ നടന്ന മത്സരം ഒരു പന്ത് പോലും എറിയാനാവാതെ ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബംഗളൂരുവിൽ മഴ ശക്തമായിരുന്നു. വരും ദിവസങ്ങളിലും മഴ പ്രതീക്ഷിക്കുന്നതിനാലാണ് ലഖ്നൗവിലേക്ക് വേദി മാറ്റാൻ തീരുമാനിച്ചത്.