ധോണിയുടെ ഹർജിയിൽ ഐപിഎസ് ഉദ്യോഗസ്ഥന് തടവ് ശിക്ഷ

2014ൽ ഐപിഎല്ലിനെ പിടിച്ചുലച്ച വാതുവയ്പ്പ് വിവാദവുമായി ബന്ധപ്പെട്ടാണ് സമ്പത്ത് കുമാറിന്‍റെ പരാമർശങ്ങളും ധോണിയുടെ അപകീർത്തി കേസും കോടതയിലക്ഷ്യ കേസും വന്നത്
MS Dhoni, Sampath Kumar
MS Dhoni, Sampath Kumar
Updated on

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ മുൻ ക്യാപ്റ്റൻ എം.എസ്. ധോണി നൽകിയ കോടതിയലക്ഷ്യ പരാതിയിൽ തമിഴ്നാട്ടിൽ നിന്നുള്ള ഐപിഎസ് ഉദ്യോഗസ്ഥൻ സമ്പത്ത് കുമാറിന് 15 ദിവസം തടവ് ശിക്ഷ. അപ്പീൽ നൽകാനുള്ള സാവകാശത്തിനായി ശിക്ഷ 30 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുകയാണ് മദ്രാസ് ഹൈക്കോടതി.

സുപ്രീം കോടതിക്കും ഹൈക്കോടതിക്കും എതിരേ അപകീർത്തികരമായ പരാമർശം നടത്തിയെന്നും, മുതിർന്ന അഭിഭാഷകർക്കെതിരേ തെറ്റായ ആരോപണങ്ങൾ ഉന്നയിച്ചെന്നുമാണ് ധോണി ഹർജിയിൽ ആരോപിച്ചിരുന്നത്. ഇതു ശരിവച്ചാണ് കോടതിയുടെ ശിക്ഷാ വിധി.

2014ൽ ഐപിഎല്ലിനെ പിടിച്ചുലച്ച വാതുവയ്പ്പ് വിവാദവുമായി ബന്ധപ്പെട്ടാണ് സമ്പത്ത് കുമാറിന്‍റെ പരാമർശങ്ങളും ധോണിയുടെ അപകീർത്തി കേസും കോടതയിലക്ഷ്യ കേസും വന്നത്. ഇതിൽ കോടതിയലക്ഷ്യമാണ് സമ്പത്ത് കുമാറിനെതിരേ തെളിയിക്കപ്പെട്ടിരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com