ഫിഫ ലോകകപ്പ്: ഇറാൻ ബഹിഷ്കരിച്ചേക്കും

ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ വ‍്യോമാക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്നാണിത്
iran likely to boycott fifa worldcup 2026

ഫിഫ ലോകകപ്പ്: ഇറാൻ പിന്മാറിയേക്കും

Updated on

ടെഹ്റാൻ: അമെരിക്ക, മെക്സിക്കോ, ക‍്യാനഡ എന്നീ രാജ‍്യങ്ങളിലായി നടക്കുന്ന ഇത്തവണത്തെ ഫിഫ ലോകകപ്പ് ഇറാൻ ബഹിഷ്കരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇസ്രയേലും യുഎസും സംയുക്തമായി നടത്തിയ വ‍്യോമാക്രമണത്തിൽ ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്നാണിത്.

എന്നാൽ ഇക്കാര‍്യം ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇറാന്‍റെ എല്ലാ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും യുഎസിലാണ് നിശ്ചയിച്ചിരിക്കുന്നത്.

ജൂൺ 15ന് ന‍്യൂസിലൻഡിനെതിരേയാണ് ഇറാന്‍റെ ആദ‍്യ ലോകകപ്പ് മത്സരം. ഇറാൻ- യുഎസ്, ഇസ്രയേൽ ആക്രമണം തുടരുന്ന സാഹചര‍്യത്തിൽ അമെരിക്കയിൽ കളിക്കാൻ പ്രയാസമാണെന്നാണ് ഇറാനിയൻ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്‍റ് മെഹ്ദി താജ് പറയുന്നത്.

വരും ദിവസങ്ങളിൽ ഇക്കാര‍്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ‍്യക്തമാക്കി. ഇറാനിയൻ ലീഗും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ താത്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.

logo
Metro Vaartha
www.metrovaartha.com