വൈഭവ് സൂര്യവംശിയുടെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം വൈകുന്നതിനു പിന്നില്‍ മറ്റൊരു താരമോ ? വെളിപ്പെടുത്തി ഇന്ത്യന്‍ കോച്ച്

Vaibhav Suryavanshi debut delayed: Left out of India playing XI

വൈഭവ് സൂര്യവംശി

Updated on

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ വിസ്മയം തീര്‍ത്ത ഇന്ത്യയുടെ കൗമാരതാരം വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയില്‍ വൈഭവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും പ്ലേയിങ് ഇലവനില്‍ സ്ഥാനം പിടിക്കാത്തതിനാല്‍ കളിക്കാന്‍ സാധിച്ചില്ല. ഇപ്പോഴിതാ അന്താരാഷ്ട്ര ക്രിക്കറ്റില്‍ വൈഭവിന്റെ അരങ്ങേറ്റം വൈകുന്നതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷെറ്റ്.

വൈഭവ് സൂര്യവംശി അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാന്‍ പൂര്‍ണമായും തയ്യാറാണെന്നും അതില്‍ യാതൊരു സംശയവുമില്ലെന്നും ഡോഷെറ്റ് പറഞ്ഞു. കളിക്കാര്‍ക്ക് ആത്മവിശ്വാസവും സന്ദേശവും നല്‍കേണ്ടത് പ്രധാനമാണ്. അവരെല്ലാം ടീമില്‍ ദീര്‍ഘകാലം കളിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. വൈഭവ് കളിക്കുന്നത് കാണാന്‍ തങ്ങള്‍ എല്ലാവരും ആവേശത്തിലാണ്. പക്ഷേ അദേഹവും അതേ പ്രക്രിയയിലൂടെ കടന്നുപോകേണ്ടതുണ്ടെന്നും ഡോഷെറ്റ് വ്യക്തമാക്കി. മത്സരത്തിനുശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഡോഷെറ്റ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം വൈഭവ് കളിക്കാന്‍ തയ്യാറാണെങ്കിലും മൂന്നു മാസം മുന്‍പ് നമുക്ക് ലോകകപ്പ് നേടിത്തരാന്‍ ഒരുപാട് ദൂരം സഞ്ചരിച്ച ആളാണ് സഞ്ജു സാംസണ്‍ എന്നും ഡോഷെറ്റ് പറഞ്ഞിരുന്നു. ഇതോടെ സഞ്ജു ടീമില്‍ ഉള്ളതു കൊണ്ടാണോ വൈഭവിനു അവസരം നിഷേധിച്ചതെന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ ഉയരുന്നുണ്ട്. ഓപ്പണിങ് പൊസിഷനിലാണ് സഞ്ജുവും വൈഭവും കളിക്കുന്നത്. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ സഞ്ജുവായിരുന്നു ഒരു ഓപ്പണര്‍. മുതിര്‍ന്ന താരമായ സഞ്ജു ടീമില്‍ ഉള്ളതു കൊണ്ടാണോ വൈഭവിനെ ഓപ്പണര്‍ സ്ഥാനത്തേക്ക് പരിഗണിക്കാത്തതെന്നാണ് ഉയരുന്ന ചോദ്യം.

logo
Metro Vaartha
www.metrovaartha.com