ബിസിസിഐ മുൻ പ്രസിഡണ്ട് ഐ.എസ്. ബിന്ദ്ര അന്തരിച്ചു

ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം
IS Bindra passes away

ഐ.എസ്. ബിന്ദ്ര അന്തരിച്ചു

Updated on

ന്യൂഡൽഹി: ബിസിസിഐ മുൻപ്രസിഡണ്ട് ഇന്ദർജിത് സിങ് ബിന്ദ്ര അന്തരിച്ചു. ഞായറാഴ്ച ഡൽഹിയിൽ വെച്ചായിരുന്നു അന്ത്യം. ഇന്ത്യൻ ക്രിക്കറ്റ് മാർക്കിങിന്‍റെ അതികായകനായിരുന്നു ഐ.എസ്. ബിന്ദ്ര. 1993 മുതൽ 1996 വരെ ബിസിസിഐ പ്രസിഡണ്ടായി പ്രവർത്തിച്ചു. 1978 മുതൽ 2014 വരെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡണ്ട് പദവി വഹിച്ചു.

ക്രിക്കറ്റ് രംഗത്തെ മികച്ച സംഘാടകനും ഭരണകർത്താവും എന്ന നിലയിൽ അദ്ദേഹത്തോടുള്ള ആദരസൂചകമായി മൊഹാലിയിലെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍റെ സ്റ്റേഡിയം 2015ൽ ഐ.എസ്. ബിന്ദ്ര സ്റ്റേഡിയം എന്ന് പുനർനാമകരണം ചെയ്തു.

1975 ലാണ് ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം ക്രിക്കറ്റ് ഭരണരംഗത്തെത്തിയത്. 1987 ൽ ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിൽ വെച്ച് നടത്തുന്നതിൽ ജഗമോഹൻ ഡാൽമിയ, എൻ.കെ.പി. സാൽവേ എന്നിവർക്കൊപ്പം പ്രധാന പങ്കുവഹിച്ചു. ഇംഗ്ലണ്ടിന് പുറത്ത് ആദ്യമായി അരങ്ങേറിയ ലോകകപ്പ് മത്സരങ്ങളായിരുന്നു അത്. ഇന്ത്യയിലെ ക്രിക്കറ്റ് മത്സരങ്ങളുടെ ടെലിവിഷൻ സംപ്രേഷണത്തിലും സുപ്രധാന പങ്കുവഹിച്ചത് ഇദ്ദേഹമായിരുന്നു. 1994 ൽ ക്രിക്കറ്റ് സംപ്രേഷണത്തിൽ ദൂരദർശനുണ്ടായിരുന്ന കുത്തക ഇതിൽ കോടതിയെ സ

മീപിച്ചത് വലിയ ശ്രദ്ധ നേടി.ഇതിൽ ബിന്ദ്ര വിജയം നേടി. ഇതോടെ ആഗോള കമ്പനികൾ ഇന്ത്യയിൽ സംപ്രേഷണത്തിന് രംഗത്തെത്തി. ശരത് പവാർ ഐസിസി പ്രസിഡണ്ടായിരുന്നപ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ പ്രധാന ഉപദേഷ്ടാവും ഇദ്ദേഹം പ്രവർത്തിച്ചു

ബിസിസിഐ മുൻ പ്രസിഡണ്ട് ഐ.എസ്. ബിന്ദ്ര അന്തരിച്ചു

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com