

ബാർബഡോസ്: വെസ്റ്റിൻഡീസിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടെങ്കിലും ഓപ്പണർ ഇഷാൻ കിഷൻ അപൂർവമായൊരു റെക്കോഡിന് ഉടമയായി, അതും സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറെ മറികടന്നുകൊണ്ട്.
ഓപ്പണർ എന്ന നിലയിൽ ആദ്യ അഞ്ച് മത്സരങ്ങളിൽ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോഡാണ് കിഷൻ സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്- 348 റൺസ്. സച്ചിൻ ടെൻഡുൽക്കർ ഓപ്പണറെന്ന നിലയിൽ ആദ്യ അഞ്ച് ഏകദിന മത്സരങ്ങളിൽ നേടിയത് 321 റൺസാിയരുന്നു. ശുഭ്‌മാൻ ഗിൽ 320 റൺസും കെ. ശ്രീകാന്ത് 261 റൺസും നേടിയിട്ടുണ്ട്.
ഇതുകൂടാതെ, തുടരെ രണ്ട് ഏകദിന അർധസെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്ററാകാനും കിഷനു സാധിച്ചു. 2017ൽ വെസ്റ്റിൻഡീസിനെതിരേ തന്നെ എം.എസ്. ധോണിയാണ് ഇതിനു മുൻപ് തുടരെ രണ്ട് ഏകദിന അർധ സെഞ്ചുറികൾ നേടിയത്.