ബ്ലാസ്റ്റേഴ്‌സിന് എതിരാളി ഒഡീഷ

മോഹന്‍ ബബഗാന്‍ സപ്പര്‍ ജയന്‍റ്‌സ്, മുംബൈ സിറ്റി എഫ്‌സി എന്നീ ടീമുകള്‍ നേരിട്ട് സെമിയിലെത്തിയിരുന്നു
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഷീല്‍ഡ് ജേതാക്കളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്‌സ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഷീല്‍ഡ് ജേതാക്കളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്‌സ്

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ എതിരാളികള്‍ ഒഡീഷ എഫ്‌സി. പ്ലേഓഫ് മത്സരം 19ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിലായിരിക്കും. നടക്കുക. എഫ്‌സി ഗോവചെന്നൈയിന്‍ എഫ്‌സി പ്ലേഓഫ് 20ന് ഗോവയില്‍ നടക്കും. ഇരുപാദ സെമിഫൈനലുകള്‍ 23,24,28,29 തീയതികളിലാണ്.

മേയ് 4നു നടക്കുന്ന ഫൈനലിന്‍റെ വേദി പ്രഖ്യാപിച്ചിട്ടില്ല. മോഹന്‍ ബബഗാന്‍ സപ്പര്‍ ജയന്‍റ്‌സ്, മുംബൈ സിറ്റി എഫ്‌സി എന്നീ ടീമുകള്‍ നേരിട്ട് സെമിയിലെത്തിയിരുന്നു.

അതിനിടെ, ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഷീല്‍ഡ് ജേതാക്കളായി മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ്‌സ്. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയെ പരാജയപ്പെടുത്തിയാണ് മോഹന്‍ ബഗാന്‍ ഷീല്‍ഡ് സ്വന്തമാക്കിയത്. കോല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്‍റെ വിജയം. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്‍റ് നേടുന്ന ടീമിനാണ് ഷീല്‍ഡ് ലഭിക്കുക. മത്സരം ആരംഭിക്കുന്നതിന് മുന്‍പ് 47 പോയിന്‍റുമായി മുംബൈ ഒന്നാമതും 45 പോയിന്‍റുമായി മോഹന്‍ ബഗാന്‍ രണ്ടാമതും ആയിരുന്നു. മുംബൈയ്ക്കെതിരായ വിജയത്തോടെ മോഹന്‍ ബഗാന്‍ ലീഗില്‍ ഒന്നാമത് ഫിനിഷ് ചെയ്തു. ഇതോടെ തങ്ങളുടെ കന്നി ഐഎസ്എല്‍ ഷീല്‍ഡും സ്വന്തമാക്കി.

മുംബൈ സിറ്റി ഇതിനുമുന്‍പ് രണ്ട് തവണ ഷീല്‍ഡ് ജേതാക്കളായിട്ടുണ്ട്. ഈ ജയത്തോടെ എഎഫ്‌സി ചാംപ്യന്‍സ് ലീഗില്‍ ഇന്ത്യന്‍ പ്രതിനിധികളായി ബഗാന്‍ കളിക്കും. സീസണില്‍ ബഗാന്‍റെ രണ്ടാമത്തെ കിരീടമാണിത്. നേരത്തേ, ഡ്യുറാന്‍ഡ് കപ്പും ബഗാന്‍ സ്വന്തമാക്കിയിരുന്നു.കോല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ 28-ാം മിനിറ്റിലാണ് മോഹന്‍ ബഗാന്‍ ലീഡെടുത്തത്.

പെട്രാറ്റോസിന്‍റെ അസിസ്റ്റില്‍ നിന്ന് ലിസ്റ്റണ്‍ കൊളാക്കോയാണ് ബഗാന്‍റെ ആദ്യ ഗോള്‍ നേടിയത്. 80-ാം മിനിറ്റില്‍ ജേസണ്‍ കമ്മിങ്സിലൂടെ മോഹന്‍ ബഗാന്‍ ലീഡുയര്‍ത്തി. 89-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്തെയിലൂടെ മുംബൈ തിരിച്ചടിച്ചെങ്കിലും അത് ആശ്വാസ ഗോള്‍ മാത്രമായി മാറി. രണ്ടാം പകുതിയുടെ ഇന്‍ജറി ടൈമില്‍ ബഗാന്‍ താരം ബ്രണ്ടന്‍ ഹാമില്‍ ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി 10 പേരിലേക്കു ചുരുങ്ങിയിട്ടും ശേഷിക്കുന്ന ബഗാന് വിജയിക്കാനായി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com