ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കണം; ജംഷഡ്പുർ 1, ബ്ലാസ്റ്റേഴ്സ് 1

രണ്ട് പോയിന്‍റ് നേടിയിരുന്നെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫിലെത്താമായിരുന്നു
ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കണം; ജംഷഡ്പുർ 1, ബ്ലാസ്റ്റേഴ്സ് 1

ജംഷഡ്പുര്‍: അനായാസം ജയിക്കാവുന്ന മറ്റൊരുു അവസരം കടി കേരള ബ്ലാസ്റ്റേഴ്‌സ് കളഞ്ഞുകുളിച്ചതോടെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫിലെത്താന്‍ ഇനിയും കാത്തിരിക്കണം. മത്സരത്തില്‍ ആദ്യം ലീഡ് നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് ജംഷഡ്പുരിനോട് സമനില വഴങ്ങി. ഇരുടീമും ഓരോ ഗോള്‍ വീതം നേടി.

രണ്ട് പോയിന്‍റ് നേടിയിരുന്നെങ്കില്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്ലേ ഓഫിലെത്താമായിരുന്നു. സമനിലയോടെ ഒരു പോയിന്‍റ് മാത്രമാണ് ബ്ലാസ്‌റ്റേഴ്‌സിന് നേടാനായത്. 23-ാം മിനിറ്റില്‍ സൂപ്പര്‍ താരം ദിമിത്രിയോസ് ഡയമന്‍റക്കോസിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയത്.

എന്നാല്‍, ആദ്യപകുതി അവസാനിക്കാന്‍ രണ്ട് മിനിറ്റ് മാത്രം ശേഷിക്കേ, സിവേറിയോ ജംഷഡ്പുരിന് സമനില നല്‍കി. രണ്ടാം പകുതിയില്‍ ഇരുടീമും ലീഡ് നേടാന്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും ശ്രമങ്ങളെല്ലാം പാഴായി. രണ്ടാം പകുതിയിലെ പരുക്കു സമയത്ത് ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ഡയമന്‍റക്കോസിന് ഗോളാക്കി മാറ്റാനായില്ല. ലീഗില്‍ 19 മത്സരങ്ങളില്‍ നിന്ന് 30 പോയിന്‍റുംമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്‌സ്.

പരുക്കായിരുന്നു ബ്ലാസ്റ്റേഴ്‌സിന് അവസാന മത്സരങ്ങളിലെല്ലാം തിരിച്ചടിയായത്. നായകന്‍ ലൂണ ടീമിനൊപ്പം ചേര്‍ന്നത് മഞ്ഞപ്പടയ്ക്ക് പ്രതീക്ഷ നല്‍കിയെങ്കിലും അദ്ദേഹത്തിന് കളിക്കാൻ ഇനിയുും കാത്തരിക്കണം.

10 ദിവസത്തിലധികമായി ലൂണ ടീമിന്‍റെ മെഡിക്കല്‍ സ്റ്റാഫിനൊപ്പം പ്രവര്‍ത്തിക്കുന്നുണ്ട്. ലൂണ ഇല്ലാതെ കളിച്ച 9 മത്സരങ്ങളില്‍ അഞ്ചിലും ബ്ലാസ്റ്റേഴ്‌സ് തോറ്റിരുന്നു. പകരക്കാരനായി എത്തിയ ഫെദോര്‍ ചെര്‍ണിച്ചിന് കാര്യമായ ഇംപാക്ട് ഉണ്ടാക്കാനുമായില്ല. ഈ മത്സരത്തില്‍ ലൂണയെ കളിപ്പിച്ച് റിസ്‌ക് എടുക്കാനില്ലെന്ന് കോച്ച് ഇവാന്‍ വ്യക്തമാക്കി. പ്ലേ ഓഫിലെത്തിയാല്‍ ലൂണ കളിക്കാനിറങ്ങും. മുന്നേറ്റ താരം ദിമിത്രിയസ് ദയമന്‍റക്കോസ് ക്ലബ് വിടില്ലെനന്ന് കഴിഞ്ഞദിവസം കോച്ച് ഇവാന്‍ വ്യക്തമാക്കിയിരുന്നു.

ദിമി വേറെ ക്ലബില്‍ ഒപ്പുവച്ചു എന്നുള്ള വാര്‍ത്തകള്‍ അഭ്യൂഹം മാത്രമാണ്. ദിമിയെ നിലനിര്‍ത്താന്‍ ക്ലബ് ആവുന്നതല്ലാം ചെയ്യും. ദിമിയെ പോലുള്ള താരങ്ങള്‍ക്ക് വേണ്ടി വലിയ ക്ലബുകള്‍ രംഗത്ത് എത്തുന്നത് സ്വാഭാവികമാണെന്നും ഇവാന്‍ പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com