ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് പ​ഞ്ചാ​ബി​നെ​തി​രേ

ജ​നു​വ​രി​യി​ല്‍ ന​ട​ന്ന ക​ലിം​ഗ സൂ​പ്പ​ര്‍ ക​പ്പി​ല്‍ സെ​മി​പോ​ലും കാ​ണാ​തെ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഈ ​തോ​ല്‍വി​യും
ബ്ലാ​സ്റ്റേ​ഴ്സ് ഇ​ന്ന് പ​ഞ്ചാ​ബി​നെ​തി​രേ

കൊച്ചി: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗ് ഫു​ട്ബോ​ളി​ല്‍ ര​ണ്ടാം പാ​ദ​ത്തി​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് ആ​ദ്യ​മാ​യി സ്വ​ന്തം ത​ട്ട​ക​ത്തി​ല്‍. താ​ര​ത​മ്യേ​ന ദു​ര്‍ബ​ല​രാ​യ പ​ഞ്ചാ​ബ് എ​ഫ്സി​യെ ക​ലൂ​ര്‍ അ​ന്താ​രാ​ഷ്്ട്ര സ്റ്റേ​ഡി​യ​ത​ത്തി​ല്‍ രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ ബ്ലാ​സ്റ്റേ​ഴ്സ് നേ​രി​ടും. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഉ​ജ്ജ്വ​ല ഫോ​മി​ലാ​യി​രു​ന്നു കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാം സ്ഥാ​ന​ത്താ​യി​രു​ന്നു. എ​ന്നാ​ല്‍, ര​ണ്ടാം ഘ​ട്ട​ത്തി​ലെ ആ​ദ്യ​മ​ത്സ​ര​ത്തി​ല്‍ മി​ന്നു​ന്ന ഫോ​മി​ലു​ള്ള ഒ​ചി​ഷ എ​ഫ്സി​യോ​ട് എ​വേ മ​ത്സ​ര​ത്തി​ല്‍ തോ​റ്റു. ജ​നു​വ​രി​യി​ല്‍ ന​ട​ന്ന ക​ലിം​ഗ സൂ​പ്പ​ര്‍ ക​പ്പി​ല്‍ സെ​മി​പോ​ലും കാ​ണാ​തെ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഈ ​തോ​ല്‍വി​യും.

എ​ന്നാ​ല്‍, ഇ​ന്ന​ത്തെ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ച് പോ​യി​ന്‍റ് നി​ല​യി​ല്‍ കു​തി​പ്പു​ണ്ടാ​ക്കു​ക​യാ​ണ് ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ല​ക്ഷ്യം. ത​ന്ത്ര​ങ്ങ​ളോ​താ​ന്‍ ആ​ശാ​ന്‍ വു​ക​മാ​നോ​വി​ച്ച് ത​ന്നെ എ​ത്തി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, പ​രു​ക്കാ​ണ് ടീം ​മാ​നെ​ജ്മെ​ന്‍റി​നെ അ​ല​ട്ടു​ന്ന കാ​ര്യം. ആ​ദ്യ​പാ​ദ​ത്തി​ല്‍ ബ്ലാ​സ്റ്റേ​ഴ്സി​നെ മു​ന്നോ​ട്ടു ന​യി​ച്ച മ​ധ്യ​നി​ര​യി​ലെ സൂ​പ്പ​ര്‍ താ​രം അ​ഡ്രി​യ​ന്‍ ലൂ​ണ ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യി. അ​ദ്ദേ​ഹ​ത്തി​ന് ഈ ​സീ​സ​ണ്‍ മു​ഴു​വ​ന്‍ ന​ഷ്ട​മാ​കു​മെ​ന്നാ​യി​രു​ന്നു ആ​ദ്യ റി​പ്പോ​ര്‍ട്ട്. എ​ന്നാ​ല്‍, മാ​ര്‍ച്ചി​ല്‍ ലൂ​ണ മ​ട​ങ്ങി​യെ​ത്തു​മെ​ന്ന് വു​ക​മാ​നോ​വി​ച്ച് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത് ടീ​മി​ന് ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്നു. ര​ണ്ടാം പാ​ദ​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ല്‍ ഒ​ഡീ​ഷ എ​ഫ്സി​യോ​ട് ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ള്‍ക്കാ​യി​രു​ന്നു മ​ഞ്ഞ​പ്പ​ട​യു​ടെ പ​രാ​ജ​യം. സ്വ​ന്തം മൈ​താ​ന​ത്ത് പ​ഞ്ചാ​ബ് എ​ഫ്സി​ക്കെ​തി​രെ വി​ജ​യ​വ​ഴി​യി​ല്‍ തി​രി​ച്ചെ​ത്താ​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ​യും ടീ​മി​ന്‍റെ​യും പ്ര​തീ​ക്ഷ.

15 മ​ത്സ​ര​ങ്ങ​ളി​ല്‍നി​ന്ന് 31 പോ​യി​ന്‍റു​ള്ള ഒ​ഡീ​ഷ​യാ​ണ് ഇ​പ്പോ​ള്‍ പോ​യി​ന്‍റ് നി​ല​യി​ല്‍ മു​ന്നി​ല്‍. 12 ക​ളി​ക​ളി​ല്‍നി​ന്ന് 28 പോ​യി​ന്‍റു​ള്ള ഗോ​വ ര​ണ്ടാ​മ​തും 13 ക​ളി​ക​ളി​ല്‍നി​ന്ന് 26 പോ​യി​ന്‍റു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് മൂ​ന്നാ​മ​തും. ഇ​ന്നു ജ​യി​ച്ചാ​ല്‍ ബ്ലാ​സ്റ്റേ​ഴ്സി​ന് ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് മു​ന്നേ​റാ​നാ​കും.ഒ​ഡീ​ഷ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ക​ളി​ച്ച ടീ​മി​ല്‍ നി​ര്‍ണാ​യ​ക മാ​റ്റ​ങ്ങ​ളു​മാ​യാ​കും മ​ഞ്ഞ​പ്പ​ട പ​ഞ്ചാ​ബി​നെ നേ​രി​ടു​ക.മ​ല​യാ​ളി താ​രം സ​ച്ചി​ന്‍ സു​രേ​ഷ് ത​ന്നെ​യാ​കും പ​ഞ്ചാ​ബ് എ​ഫ്സി​ക്കെ​തി​രെ​യും കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഗോ​ള്‍വ​ല കാ​ക്കു​ക.​പ്ര​തി​രോ​ധ​ത്തി​ല്‍, റൈ​റ്റ് ബാ​ക്കാ​യി പ്രീ​തം കോ​ട്ടാ​ലും ലെ​ഫ്റ്റ് ബാ​ക്കാ​യി ന​വോ​ച്ച സി​ങ്ങു​മെ​ത്തു​മ്പോ​ള്‍ സെ​ന്‍ട്ര​ല്‍ ഡി​ഫ​ന്‍സി​ല്‍ അ​ണി​നി​ര​ക്കു​ക ക്രൊ​യേ​ഷ്യ​ന്‍ താ​രം മാ​ര്‍കോ ലെ​സ്കോ​വി​ച്ചും മോ​ണ്ടി​നെ​ഗ്രോ താ​രം മി​ലോ​സ് ഡ്രി​മധ്യനി​ര താ​രം ജീ​ക്സ​ണ്‍ സി​ങ് ആ​ദ്യ ഇ​ല​വ​നി​ല്‍ ക​ണ്ടേ​ക്കി​ല്ല. മ​ല​യാ​ളി താ​ര​ങ്ങ​ളാ​യ മൊ​ഹ​മ്മ​ദ് അ​സ​ര്‍, മൊ​ഹ​മ്മ​ദ് ഐ​മ​ന്‍, ഡാ​നി​ഷ് ഫാ​റൂ​ഖ് എ​ന്നി​വ​ര്‍ മ​ധ്യ​നി​ര​യി​ലു​ണ്ടാ​കും. ക​ഴി​ഞ്ഞ ക​ളി​യി​ല്‍ സ്റ്റാ​ര്‍ട്ടി​ങ് ഇ​ല​വ​നി​ലു​ണ്ടാ​യി​രു​ന്ന ജാ​പ്പ​നീ​സ് താ​രം ഡൈ​സു​കെ സ​കാ​യി പു​റ​ത്താ​യേ​ക്കും. പ​ക​രം ടീ​മി​ന്‍റെ പു​തി​യ സൈ​നി​ങ്ങാ​യ ലി​ത്വാ​നി​യ​ന്‍ താ​രം ഫെ​ഡോ​ര്‍ സെ​ര്‍നി​ച്ചാ​കും സ്റ്റാ​ര്‍ട്ടി​ങ് ഇ​ല​വ​നി​ല്‍.

വ​ലി​യ പ്ര​തീ​ക്ഷ​ക​ളോ​ടെ ടീ​മി​ലെ​ത്തി​യ സെ​ര്‍നി​ച്ചി​ന് കൊ​ച്ചി​യി​ല്‍ ക​ളി​ക്കാ​ന്‍ അ​വ​സ​രം ഒ​രു​ങ്ങു​ന്ന ആ​ദ്യ മ​ത്സ​രം കൂ​ടി​യാ​ണി​ത്.മു​ന്നേ​റ്റ​നി​ര​യി​ല്‍, ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ല്‍ ക​ളി​ക്കാ​തി​രു​ന്ന കെ.​പി. രാ​ഹു​ല്‍ ക​ളി​ക്കു​മെ​ന്നു​റ​പ്പാ​യി​ട്ടു​ണ്ട്. മ​ല​യാ​ളി താ​രം നി​ഹാ​ല്‍ സു​ധീ​ഷി​ന് പ​ക​ര​മാ​യി​രി​ക്കും രാ​ഹു​ല്‍ വ​രു​ന്ന​ത്. . ഗ്രീ​ക്ക് താ​രം ദി​മി​ത്രി​യോ​സ് ഡ​യ​മാ​ന്‍റ​കോ​സും മു​ന്നേ​റ്റ നി​ര​യി​ലെ​ത്തും.

ഈ ​സീ​സ​ണി​ലെ മി​ന്നും ഫോം ​പ​ഞ്ചാ​ബ് എ​ഫ്സി​ക്കെ​തി​രെ​യും തു​ട​രാ​ന്‍ ദി​മി​ക്ക് ക​ഴി​ഞ്ഞാ​ല്‍ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന് കാ​ര്യ​ങ്ങ​ള്‍ എ​ളു​പ്പ​മാ​കും. എ​ട്ട് ഗോ​ളു​ക​ളു​മാ​യി ലീ​ഗി​ന്‍റെ ഗോ​ള്‍വേ​ട്ട​യി​ല്‍ ര​ണ്ടാ​മ​താ​ണ് ദി​മി​ത്രി​യോ​സ്.പോ​യി​ന്‍റ് നി​ല​യി​ല്‍ പ​ഞ്ചാ​ബ് 11-ാമ​താ​ണ്. 13 ക​ളി​ക​ളി​ല്‍നി​ന്ന് 11 പോ​യി​ന്‍റാ​ണ് അ​വ​ര്‍ക്കു​ള്ള​ത്. എ​ന്നാ​ല്‍, വ​മ്പ​ന്മാ​രെ അ​ട്ടി​മ​റി​ക്കാ​നു​ള്ള ക​രു​ത്ത് അ​വ​ര്‍ക്കു​ണ്ടെ​ന്ന് അ​വ​ര്‍ പ​ല​വ​ട്ടം തെ​ളി​യി​ച്ചി​ട്ടു​ണ്ട്.-

Trending

No stories found.

Latest News

No stories found.