ഇറ്റലിയെ വീഴ്ത്തി കരീബിയൻ സംഘം; തുടർച്ചയായി നാലാം ജയം

നിശ്ചിത 20 ഓവറിൽ 168 റൺസിന് വെസ്റ്റ് ഇൻഡീസിനെ ഇറ്റലി എറിഞ്ഞൊതുക്കി
italy vs west indies t20 worldcup match updates

ടീം വെസ്റ്റ് ഇൻഡീസ്

Updated on

കോൽക്കത്ത: ഇറ്റലിക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് ജയം. നിശ്ചിത 20 ഓവറിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 166 റൺസ് വിജയലക്ഷ‍്യം ഇറ്റലിക്ക് മറികടക്കാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇറ്റലിക്ക് ആകെ 123 റൺസെടുക്കാനെ സാധിച്ചുള്ളൂ. ഇതോടെ 42 റൺസിന് വെസ്റ്റ് ഇൻഡീസ് വിജയം കണ്ടു. ടൂർണമെന്‍റിൽ തുടർച്ചയായി വെസ്റ്റ് ഇൻഡീസിന്‍റെ നാലം ജയമാണിത്.

നേരത്തെ കളിച്ച ആദ‍്യ മൂന്നു മത്സരത്തിലും ടീമിന് വിജയിക്കാൻ സാധിച്ചിരുന്നു. വിൻഡീസിനു വേണ്ടി ഷമാർ ജോസഫ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ മാത‍്യു ഫോർഡെ മൂന്നും ഗുതകേശ് മോട്ടി രണ്ടു വിക്കറ്റും അക്കീൽ ഹൊസൈൻ ഒരു വിക്കറ്റും വീഴ്ത്തി. ഇറ്റലിക്കു വേണ്ടി ജെ.ജെ. സ്മട്ട്സ് (24), ബെൻ മാനെന്‍റി (26) എന്നിവർ മാത്രമാണ് അൽപ്പമെങ്കിലും പൊരുതി നിന്നത്. മോസ്ക സഹോദരന്മാർ അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി. ജസ്റ്റിൻ മോസ്ക 2 റൺസും ആന്തണി മോസ്ക 19 റൺസും നേടി പുറത്തായി.

ജസ്റ്റിൻ മോസ്കയുടെ വിക്കറ്റാണ് ഇറ്റലിക്ക് ആദ‍്യം നഷ്ടമായത്. തുടർന്ന് ടീം സ്കോർ 26ൽ നിൽക്കെ ആന്തണി മോസ്കയും മടങ്ങി. പവർപ്ലേ പൂർത്തിയായപ്പോൾ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ആകെ 32 റൺസ് മാത്രമാണ് ഇറ്റലിക്ക് അടിച്ചെടുക്കാൻ കഴിഞ്ഞത്. എന്നാൽ 14 ഓവർ പിന്നിട്ടപ്പോൾ 5 വിക്കറ്റ് നഷ്ടത്തിൽ 94 റൺസെന്ന നിലയിലെത്തി. പിന്നീട് വന്നവർക്ക് വെസ്റ്റ് ഇൻഡീസ് ബൗളർമാരുടെ മുന്നിൽ പിടിച്ചു നിൽകാൻ കഴിയാതെ വന്നതോടെയാണ് 123 റൺസിന് ഇറ്റലി ഓൾഔട്ടായത്. നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 168 റൺസാണ് അടിച്ചെടുത്തത്.

6 പന്തിൽ നിന്നും 6 ബൗണ്ടറിയും 4 സിക്സും അടക്കം 75 റൺസ് അടിച്ചെടുത്ത ക‍്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്‍റെ ടോപ് സ്കോറർ. ഹോപ്പിനു പുറമെ റോസ്റ്റൻ ചേസും (24), ഷെർഫെയൻ റൂഥർഫോർഡും (24) മാത്രമാണ് തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചത്. ഷിമ്രോൺ ഹെറ്റ്മെയർ (1), റൊവ്മാൻ പവൽ (9) അടക്കമുള്ള താരങ്ങൾക്ക് ഇത്തവണ തിളങ്ങാനായില്ല. ഇറ്റലിക്കു വേണ്ടി കൃഷൻ കലുഗമാകെയും ബെൻ മാനെന്‍റിയും രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ അലി ഹസൻ, തോമസ് ഡ്രാക്ക എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിൻഡീസിന് മോശം തുടക്കമാണ് ലഭിച്ചത്. മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ ഓപ്പണിങ് ബാറ്റർ ബ്രാൻഡൻ കിങ്ങിനെ (4) നഷ്ടമായി.

പവർ പ്ലേ പൂർത്തിയായപ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 48 റൺസെന്ന നിലയിലായിരുന്നു ടീം. ഹെറ്റ്മെയറിന്‍റെ വിക്കറ്റാണ് പിന്നീട് നഷ്ടമായത്. മൂന്നാം വിക്കറ്റിൽ ഹോപ്പ്- ചേസ് സഖ‍്യം ചേർത്ത 50 റൺസ് കൂട്ടുകെട്ടിന്‍റെ മികവിൽ ടീം സ്കോർ 100 കടന്നു. ഇരുവരും പുറത്തായ ശേഷം കാര‍്യമായ പ്രകടനം വിൻഡീസ് ബാറ്റർമാർക്ക് പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെയാണ് 165 റൺസിൽ സ്കോർ ഒതുങ്ങിയത്.

<div class="paragraphs"><p>ജസ്റ്റിൻ മോസ്കയെ പുറത്താക്കിയ മാത‍്യു ഫോർഡെയുടെ ആഹ്ലാദ പ്രകടനം</p></div>

ജസ്റ്റിൻ മോസ്കയെ പുറത്താക്കിയ മാത‍്യു ഫോർഡെയുടെ ആഹ്ലാദ പ്രകടനം

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com